Tag: Plus one allottment

പ്ലസ്‍ വണ്‍ അലോട്ട്മെന്റ്: പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങൾ, അഡ്മിഷനായി വരുന്ന വിദ്യാര്‍ഥികളും,  പോകുന്ന വിദ്യാര്‍ഥികളും, സ്കൂള്‍ അധികൃതരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
Malappuram

പ്ലസ്‍ വണ്‍ അലോട്ട്മെന്റ്: പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങൾ, അഡ്മിഷനായി വരുന്ന വിദ്യാര്‍ഥികളും, പോകുന്ന വിദ്യാര്‍ഥികളും, സ്കൂള്‍ അധികൃതരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

പാണ്ടിക്കാട് ഗ്രാമപഞ്ചായത്തില്‍ നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിലും ഇന്ന് (ജൂലൈ 22) പ്ലസ് വണ്‍ അലോട്ട്മെന്റ് നടക്കുന്നതിനാലും രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. നിയന്ത്രണങ്ങള്‍ നിലവിലുള്ള പാണ്ടിക്കാട്, ആനക്കയം ഗ്രാമപ‍ഞ്ചായത്തു പരിധിയിലുള്ള സ്കൂളുകളില്‍ അഡ്മിഷനായി വരുന്ന വിദ്യാര്‍ഥികളും, ജില്ലയിലെ മറ്റ് സ്കൂളുകളിലേക്ക് അഡ്‍മിഷനായി പോകുന്ന മേല്‍ പഞ്ചായത്തുകളിലെ വിദ്യാര്‍ഥികളും, സ്കൂള്‍ അധികൃതരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പാണ്ടിക്കാട്, ആനക്കയം പ‍ഞ്ചായത്തു പരിധിയില്‍ നിന്നും ജില്ലയിലെ മറ്റ് സ്കൂളുകളിലേക്ക് പോകുന്ന കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ട...
Malappuram

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് ; ജില്ലയില്‍ 32,366 കുട്ടികള്‍ പുറത്ത്

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ അപേക്ഷ നല്‍കിയ 32,366 കുട്ടികള്‍ക്ക് സീറ്റില്ല. ആകെ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 50,036 സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുത്തു കഴിഞ്ഞു. ഇനി 44 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാര്‍ഥികള്‍ പണം നല്‍കി പഠിക്കേണ്ടി വരും. ആകെ അപേക്ഷകരില്‍ 7606 പേര്‍ സമീപ ജില്ലക്കരാണ്. ഇവരെ മാറ്റിനിര്‍ത്തിയാലും 24,760 കുട്ടികള്‍ ഇനിയും അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുകയാണ്. പുതിയ ബാച്ചുകള്‍ വന്നില്ലെങ്കില്‍ ഈ കുട്ടികളെല്ലാം പണം നല്‍കി പഠിക്കേണ്ടി വരും. മലബാറിലെ സീറ്റ് ക്ഷാമത്തില്‍ മൂന്നാം അലോട്ട്‌മെന്റിന് ശേഷം സ്ഥിതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചത്. സര്‍ക്ക...
Malappuram

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ; ജില്ലയില്‍ നാല്പ്പത്തിയാറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്ത്

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ നാല്പ്പത്തിയാറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്ത്. ആദ്യ അലോട്ട്‌മെന്റില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 36,393 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 49,670 സീറ്റുകളാണ്. 82,446 വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചത്. ഇതില്‍ 46,053 വിദ്യാര്‍ത്ഥികളാണ് ആദ്യ ലിസ്റ്റില്‍ ഇടം നേടാതെ പുറത്തായത്. ആദ്യ അലോട്ട്‌മെന്റിന് ശേഷം 13,814 സീറ്റുകളാണ് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഈ സീറ്റുകളില്‍ തുടര്‍ അലോട്ട്മെന്റുകളിലായി പ്രവേശനം നടത്തും. എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 7,227 സീറ്റുകളില്‍ 4,496 പേര്‍ പ്രവേശനം നേടി. 2,731 സീറ്റുകള്‍ ഒഴിവുണ്ട്. എസ്.ടി വിഭാഗത്തില്‍ 4,727 സീറ്റുകളില്‍ 219 പേരെ പ്രവേശനം നേടിയുള്ളൂ. 4,508 സീറ്റുകള്‍ ഒഴിവുണ്ട്. സ്പോര്‍ട്‌സ് ക്വ...
Education

പ്ലസ് വൺ അഡ്മിഷൻ: ട്രയൽ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മുതൽ www.admission.dge.kerala.gov.in വെബ്‌സൈറ്റിൽ പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാൻ പ്രസിദ്ധീകരിക്കുന്നത്. ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം. ...
error: Content is protected !!