പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ; ജില്ലയില്‍ നാല്പ്പത്തിയാറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്ത്

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ നാല്പ്പത്തിയാറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്ത്. ആദ്യ അലോട്ട്‌മെന്റില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 36,393 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 49,670 സീറ്റുകളാണ്. 82,446 വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചത്. ഇതില്‍ 46,053 വിദ്യാര്‍ത്ഥികളാണ് ആദ്യ ലിസ്റ്റില്‍ ഇടം നേടാതെ പുറത്തായത്. ആദ്യ അലോട്ട്‌മെന്റിന് ശേഷം 13,814 സീറ്റുകളാണ് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഈ സീറ്റുകളില്‍ തുടര്‍ അലോട്ട്മെന്റുകളിലായി പ്രവേശനം നടത്തും.

എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 7,227 സീറ്റുകളില്‍ 4,496 പേര്‍ പ്രവേശനം നേടി. 2,731 സീറ്റുകള്‍ ഒഴിവുണ്ട്. എസ്.ടി വിഭാഗത്തില്‍ 4,727 സീറ്റുകളില്‍ 219 പേരെ പ്രവേശനം നേടിയുള്ളൂ. 4,508 സീറ്റുകള്‍ ഒഴിവുണ്ട്. സ്പോര്‍ട്‌സ് ക്വോട്ടയില്‍ 1,908 അപേക്ഷകരില്‍ 1,179 പേര്‍ പ്രവേശനം നേടി. 61 സീറ്റുകള്‍ ബാക്കിയാണ്. ജില്ലാതലത്തില്‍ 85 സര്‍ക്കാര്‍ സ്‌കൂളുകളും 22 എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് ബാച്ചുകളുടെ എണ്ണം യഥാക്രമം 452, 387

error: Content is protected !!