ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ; പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് വന്നതോടെ പലര്‍ക്കും സംശയം ഉണ്ടാകും ഇനി എന്ത് എന്നത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അഡ്മിഷന്‍ സമയത്ത് ഹാജരാക്കേണ്ട രേഖകളെ കുറിച്ചും മറ്റു. താഴെ പറയുന്ന കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
🔸പ്ലസ് വൺ പ്രവേശനത്തിനുള്ള First അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം (സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ താഴെ) പ്രവേശനത്തിനായി രക്ഷകർത്താവിനോടൊപ്പം ജൂണ്‍ 5,6,7 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്.
▪️വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ്...