Tag: plus one seat crisis

പ്ലസ് വണ്‍ സീറ്റ് ക്ഷാമം ; മലപ്പുറത്തിന് 120 താത്കാലിക ബാച്ചുകള്‍, സയന്‍സ് ബാച്ചില്ല
Malappuram

പ്ലസ് വണ്‍ സീറ്റ് ക്ഷാമം ; മലപ്പുറത്തിന് 120 താത്കാലിക ബാച്ചുകള്‍, സയന്‍സ് ബാച്ചില്ല

മലപ്പുറം : പ്ലസ് വണ്‍ സീറ്റം ക്ഷാമം നേരിടുന്ന മലപ്പുറത്തിന് നേരിയ ആശ്വാസം. താല്‍ക്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് 120 ബാച്ചുകള്‍ അനുവദിച്ചത്. 24 സര്‍ക്കാര്‍ സ്‌കൂളുകളിലായാണ് ഇത്രയും ബാച്ചുകള്‍ അനുവദിച്ചത്. ജില്ലയില്‍ പുതുതായി അനുവദിക്കപ്പെട്ടതില്‍ സയന്‍സ് ബാച്ചില്ല. മലപ്പുറത്ത് കൊമേഴ്‌സിന് 61 ഉം, ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. മലപ്പുറം ജില്ലയെ കൂടാതെ കാസര്‍ഗോഡ് ജില്ലക്കും പുതിയ ബാച്ചുകള്‍ അനുവദിച്ചു. 18 ബാച്ചുകളാണ് കാസര്‍ഗോഡ് ജില്ലയില്‍ അനുവദിച്ചത്. 18 സര്‍ക്കാര്‍ സ്‌കൂളുകളിലായാണ് ഇത്രയും ബാച്ചുകള്‍ അനുവദിച്ചത്. ഒരു സയന്‍സ് ബാച്ച്, 13 കൊമേഴ്‌സ് ബാച്ച്, നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്. ...
Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; സമരം ശക്തമാക്കി എംഎസ്എഫ്, ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം ; എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളടക്കം സീറ്റ് ലഭിക്കാതെ പുറത്തിരിക്കുമ്പോഴും സര്‍ക്കാര്‍ തുടരുന്ന നിസംഗതക്കെതിരെ സമരം ശക്തമാക്കി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. അനിശ്ചിതകാല സമരത്തിന്റെ മൂന്നാം ദിവസം ഏഴ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍പഠന യോഗ്യത നേടിയ 32410 വിദ്യാര്‍ഥികള്‍ പഠനാവസരമില്ലാതെ പുറത്തായിട്ടും കള്ളക്കണക്ക് നിരത്തുന്ന സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ആര്‍.ഡി.ഡി ഓഫീസ് ഉപരോധിക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനനുവദിക്കാതെ തടഞ്ഞു. എന്നാല്‍ പോലീസ് പ്രതിരോധം മറികടന്ന് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍വരെയെത്തിയ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ജില്ലാ പ്രസി...
Kerala, Malappuram

പ്ലസ് വണ്‍ സീറ്റ് ; താത്കാലിക ബാച്ചുകള്‍ അപര്യാപ്തം, മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും ; പിഎംഎ സലാം

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമെന്ന് മുസ്ലീം ലീഗ്. മുഖം മിനുക്കാനുള്ള തന്ത്രം മാത്രമാണിത്. ആവശ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടത്. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കി. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിരന്തര സമരങ്ങളുടെ വിജയമാണ്. എന്നാല്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇനിയും പ്ലസ് വണ്‍ പ്രവേശനത്തിന് അവസരമില്ലാതിരിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമാണെന്ന് പിഎംഎ സലാം പറഞ്ഞു. 5820 വിദ്യാര്‍ത്ഥികള്‍ക്ക് മാത്...
Education, Kerala, Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു, കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മലബാര്‍ മേഖലയില്‍ 97 അധിക ബാച്ചുകള്‍ താല്‍കാലികമായി അനുവദിക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. മലബാറില്‍ 15,784 സീറ്റുകള്‍ കൂടി ഇനിയും വേണമെന്നും അദ്ദേഹം പറഞ്ഞു. 4,64,147 പേര്‍ പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി. മലപ്പുറം 53, പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ...
error: Content is protected !!