പ്ലസ് ടു പരീക്ഷ ; ജില്ലയില്‍ 79.63 ശതമാനം വിജയം, ഉപരിപഠനത്തിന് അര്‍ഹരായത് 48744 പേര്‍
മലപ്പുറം : രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ 79.63 ശതമാനം വിജയം. 48744 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 5654 പേരാണ്. 243 സ്‌കൂളുകളിലായി 61213 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
ടെക്നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 58 ശതമാനമാണ് വിജയം. 331 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 192 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് അഞ്ചു വിദ്യാര്‍ഥികളാണ്.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 15402 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 5762 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 37. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 204 വിദ്യാര്‍ഥികളാണ്.രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 69.40 ശതമാനമാണ് വിജയം. 2797 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 1941 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
...