Tag: PMST College

കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു
Local news

കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി, പരിപാടിയുടെ ഉദ്ഘാടനം ഗുൽമോഹർ തൈ നട്ടുകൊണ്ട് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ. ഇബ്രാഹിം നിർവഹിച്ചു തുടർന്ന് അദ്ദേഹം പരിസ്ഥിതി ദിന സന്ദേശം കൈമാറി, ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കൽ, പൂന്തോട്ടം നിർമ്മിക്കൽ, സമീപ വീടുകളിലേക്ക് വൃക്ഷത്തൈ നൽകൽ എന്നിവ നടത്തി. ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ 'ഓർമ്മമരം പദ്ധതി' കോളേജ് പ്രിൻസിപ്പാൾ മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിൽ വിവിധ വകുപ്പ് മേധാവികളും, അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ...
Local news

കുണ്ടൂര്‍ പി എം എസ് ടി കോളേജ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ; കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി ഡി കെ മലപ്പുറം തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുമായും കോഴിക്കോട് മൈത്ര ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററുമായും സഹകരിച്ചാണ് കേളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 86 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ 24 വനിതാ ദാതാക്കള്‍ ഉള്‍പ്പടെ 66 പേര്‍ രക്തദാനം നിര്‍വഹിച്ചു. ക്യാമ്പിന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജുദ്ദീന്‍, മൈത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഷ്ലി തോമസ്, ബി ഡി കെ താലൂക്ക് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത്, ജുനൈദ്, ഫവാസ് ചേളാരി, ഉസ്മാന്‍ ആഷിക്, സനൂപ്, മുനീര്‍, അജ്മല്‍, മറ്റ് അധ്യാപകരും എന്‍എസ്എസ് വളണ്ടിയര്‍മാരും ചേര്‍ന്ന് നേതൃത്വം നല്‍കി. ...
Local news

കുണ്ടൂര്‍ പി.എം.എസ്.ടി കോളേജിന്റെ എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

തിരൂരങ്ങാടി :കുണ്ടൂര്‍ പി.എം.എസ്.ടി കോളേജിന്റെ സപ്തദിന ക്യാമ്പ് ' റാന്തല്‍' ന് വെള്ളിയാഴ്ച കക്കാട് ഗവ.യു. പി സ്‌കൂളില്‍ തുടക്കമായി. ' മാലിന്യമുക്ത നാളേയ്ക്കായി ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് തുടക്കം കുറിച്ച ക്യാമ്പ് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനുതകുന്ന മനുഷ്യരാവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും വ്യക്തിത്വ വികസനം വഴി നാടിന്റെ ഭാവി വിദ്യാര്‍ത്ഥികളുടെ കയ്യില്‍ സുരക്ഷിതമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിന് പി.എം.എസ്.ടി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹീം അധ്യക്ഷനായി. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ആരിഫ വലിയാട്ട്,സമീര്‍ വലിയാട്ട്,എം.സുജിനി, ഹബീബ ബഷീര്‍, പ്രധാനാധ്യാപകന്‍ എം.ടി അയ്യൂബ് , സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് മുഹീനുല്‍ ഇസ്ലാം , ...
Local news, Other

ത്രിദിന മീഡിയ ഫെസ്റ്റിന് പി.എം.എസ്‌.ടിയിൽ തുടക്കമായി

തിരൂരങ്ങാടി : കുണ്ടൂർ പി.എം.എസ്‌.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ത്രിദിന മീഡിയഫെസ്റ്റിന് തുടക്കമായി. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം ഉദ്ഘാടനം ചെയ്ത ഫെസ്റ്റിന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സത്യവും നിലപാടുമുള്ള മാധ്യമപ്രവർത്തനത്തിന് നല്ല മനുഷ്യരാകേണ്ടതുണ്ട് എന്ന് ദീപക് ധർമ്മടം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് റേഡിയൊ പ്രോഗ്രാം എക്സിക്യൂട്ടീവ് സുജ പി - റേഡിയൊ പരിപാടികളും വർത്തമാനവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കുണ്ടൂർ മർക്കസ് സെക്രട്ടറി എൻ പി ആലിഹാജി, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ആർ.കെ മുരളീധരൻ, സൈക്കോളജി വിഭാഗം മേധാവി ഡോ.എം. കൃഷ്ണകുമാർ, സോഷ്യോളജി വിഭാഗം മേധാവി നജ്മുന്നീസ, ഇംഗ്ലീഷ് വിഭാഗം മേധാവി ഫാത്തിമത്ത് ഷഹല എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചു. മീഡിയ ഫെസ്റ്റ...
Kerala, Local news, Malappuram, Other

‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ മാഗസീന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തെ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. ബുധനാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരനും മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററുമായ ഷംസുദ്ധീന്‍ മുബാറക്ക്, മര്‍ക്കസ് അറബി കോളേജ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ അല്‍ ഖാസിമിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 'നിങ്ങള്‍ നിരീക്ഷണത്തിലാണ് ' എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസീന്‍ പുതിയ കാലത്തിനു വെളിച്ചം വീശട്ടെയെന്ന് ഷംസുദ്ധീന്‍ മുബാറക്ക് പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുണ്ടൂര്‍ മര്‍ക്കസ് ജന.സെക്രട്ടറി എന്‍.പി ആലിഹാജി, മര്‍ക്കസ് ഗവേര്‍ണിംഗ് ബോഡി അംഗങ്ങളായ കെ.കുഞ്ഞിമരക്കാര്‍, എം.സി കുഞ്ഞുട്ടിഹാജി, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും സ്റ്റാഫ് അഡൈ്വസറുമായ ആര്‍.കെ മുരളീധരന്‍, കോളേജ് യൂണിയന്‍ ചെയര്‍മാ...
Kerala, Local news, Other

കുണ്ടൂര്‍ പിഎംഎസ്ടി കോളേജില്‍ റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും തിരുരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുമായി സഹകരിച്ചു കൊണ്ട് റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡി എല്‍ എസ് എ സെക്രട്ടറി/ സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സി പി മുസ്തഫ റാഗിങ് വിരുദ്ധ നിയമങ്ങള്‍, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ ഇബ്രായിന്‍ ചടങ്ങില്‍ അധ്യക്ഷന്‍ ആയിരുന്നു. ടി എല്‍ എസ് സി സെക്രട്ടറി ഇമ്രാന്‍, പാരാ ലീഗല്‍ വോളന്റിയര്‍മാരായ ഹൈരുന്നിസ, സരിത, സജിനി മോള്‍ തുടങ്ങിയവരും പങ്കെടുത്തു. ...
Other

വായനാദിനത്തിൽ മാതൃക സൃഷ്ടിച്ച് പി.എം.എസ്‌.ടി കോളേജ്

തിരൂരങ്ങാടി : വായനാദിനത്തിൽ മാതൃകയായി കുണ്ടൂർ പി.എം.എസ്‌.ടി കോളേജ് വിദ്യാർത്ഥികൾ. വായനാവാരാചരണത്തിന്റെ ഭാഗമായി മലയാളം വിഭാഗവും എൻ.എസ്.എസ് യൂണിറ്റും, ലൈബ്രറി കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിപാടിയിലാണ് കോളേജ് ലൈബ്രറിയിലേയ്ക്ക് പുതിയ പുസ്തകങ്ങൾ വാങ്ങി നൽകി വിദ്യാർത്ഥികൾ മാതൃകയായത്. കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം നിർവഹിച്ച് വായനാദിന സന്ദേശം നൽകി. പരന്ന വായന മനുഷ്യനെയും കാലത്തെയും വായിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുണ്ടൂർ മർക്കസ് ജന.സെക്രട്ടറി എൻ.പി ആലിഹാജി മുഖ്യപ്രഭാഷണം നടത്തി. മലയാളം ഡിപ്പാർട്ട്മെന്റ് മേധാവി കെ. സരിത അധ്യക്ഷയായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി ആർ.കെ മുരളീധരൻ, ജേർണലിസം വിഭാഗം മേധാവി ലിഖിത, കോളേജ് ലൈബ്രേറിയൻ സി.സാബിക്, ജേർണലിസം വിദ്യാർത്ഥി മുഹമ്മദ് ഫാരിസ് എന്നിവർ സംസാരിച്ചു. എൻ.എസ്‌.എസ്‌ പ്രോ...
error: Content is protected !!