തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി, പരിപാടിയുടെ ഉദ്ഘാടനം ഗുൽമോഹർ തൈ നട്ടുകൊണ്ട് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ. ഇബ്രാഹിം നിർവഹിച്ചു തുടർന്ന് അദ്ദേഹം പരിസ്ഥിതി ദിന സന്ദേശം കൈമാറി, ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കൽ, പൂന്തോട്ടം നിർമ്മിക്കൽ, സമീപ വീടുകളിലേക്ക് വൃക്ഷത്തൈ നൽകൽ എന്നിവ നടത്തി.
ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ‘ഓർമ്മമരം പദ്ധതി’ കോളേജ് പ്രിൻസിപ്പാൾ മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിൽ വിവിധ വകുപ്പ് മേധാവികളും, അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.