ഡ്രൈവിങ്ങിനിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം ; തിരൂരങ്ങാടി സ്വദേശിക്ക് ആറ് വര്‍ഷം തടവും പിഴയും
പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ തിരൂരങ്ങാടി സ്വദേശിയായ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. തിരൂരങ്ങാടി പന്താരങ്ങാടിയിലെ അഷ്റഫിനെയാണ് (41) ശിക്ഷിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
2019 സെപ്റ്റംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ജീപ്പ് ഓടിക്കുന്നതിനിടെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി ബോധപൂര്‍വം കൈമുട്ടു കൊണ്ട് സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കേസ്. പിഴ അടച്ചില്ലങ്കില്‍ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
...