Tag: pol app

എഫ്‌ഐആര്‍ പകര്‍പ്പിന് ഇനി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല, എല്ലാം വിരല്‍ തുമ്പില്‍
Information, Other

എഫ്‌ഐആര്‍ പകര്‍പ്പിന് ഇനി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല, എല്ലാം വിരല്‍ തുമ്പില്‍

എഫ്.ഐ.ആര്‍ പകര്‍പ്പിനായി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോള്‍ ലഭിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി വേഗത്തില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോര്‍ട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താന്‍ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്‌ഐആര്‍ ഇപ്രകാരം ലഭിക്കില്ല. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ഓപ്ഷനില്‍ എഫ്.ഐ.ആര്‍ നമ്പര്‍, കേസ് രജിസ്റ്റര്‍ ചെയ്ത വര്‍ഷം,...
Information, Kerala, Other

ഇനി പോലീസില്‍ പരാതി നല്‍കാം സ്റ്റേഷനില്‍ പോകാതെ തന്നെ

നിങ്ങള്‍ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നല്‍കാനുണ്ടോ? ഇവിടങ്ങളില്‍ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുവാനുള്ള സൗകര്യം കേരള പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില...
Other

അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതെന്നറിയണോ?

നിങ്ങൾ നിൽക്കുന്നത് ഏതു സ്റ്റേഷൻ പരിധിയിൽ ആണെന്നും നിങ്ങൾക്ക് സമീപമുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാൻ ഇനി കൺഫ്യൂഷൻ വേണ്ട. കേരള പോലീസിന്റെ പോൽ ആപ്പിലൂടെ ഇതറിയാൻ സാധിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്‌ത്‌ ഈ സേവനം പ്രയോജനപ്പെടുത്താം. ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യുക. അതിനുശേഷം Nearest police station ഓപ്ഷനിൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്ന് അറിയാവുന്നതാണ്. അതുപോലെതന്നെ ആ സ്ഥലം ഏത് സ്റ്റേഷൻ പരിധിയിൽ ആണെന്ന് Jurisdiction Police Station ഓപ്ഷൻ മുഖാന്തരം മനസ്സിലാക്കാവുന്നതാണ്. സ്റ്റേഷൻ പരിധി തിരിച്ചറിഞ്ഞു വേഗത്തിൽ പരാതി സമർപ്പിക്കുന്നതിനും പോലീസിന്റെ സഹായം ലഭിക്കുന്നതിനും ആപ്പിലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് . ...
error: Content is protected !!