Friday, October 16

Tag: Police arastt

ആഡംബര ജീവിതം, കാമുകിക്ക് ലക്ഷങ്ങൾ, വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ
Crime

ആഡംബര ജീവിതം, കാമുകിക്ക് ലക്ഷങ്ങൾ, വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ

ചേളാരിയിലും മോഷണ ശ്രമം കോഴിക്കോട്: മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച യുവാവ് മൂന്നാം ദിവസം പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിലാണ് (25) പിടിയിലായത്. പൂവാട്ടുപറമ്പിലെ വീട്ടിൽ 19ന് വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനുമിടയിലായിരുന്നു മോഷണം. വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയം വീടിന്റെ മു൯വശത്തെ വാതിലിന്റെ പൂട്ടു തക൪ത്ത് അകത്തു കടന്നു. കിടപ്പുമുറിയിലെ അലമാരയുടെ വാതിൽ തക൪ത്ത് 20 പവൻ സ്വ൪ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. പോ൪ച്ചിൽ നിന്ന് ഇന്റ൪സെപ്റ്റ൪ ബൈക്കും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബ്രാൻഡഡ് വസ്ത്രങ്ങളും ഉൽപന്നങ്ങളും മാത്രം ഉപയോഗിക്കുന്ന പ്രതി മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിച്ചതോടെയാണ് പോലീസിന്റെ വലയിലായത്.ബികോം ബിരുദധാരിയായ ഇസ്മയിൽ ആ‍ഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാ...
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങി മരിച്ചു, തെറ്റ് ചെയ്തില്ലെന്ന് ഫേസ്‌ബുക്കിൽ കുറിപ്പ്
Other

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങി മരിച്ചു, തെറ്റ് ചെയ്തില്ലെന്ന് ഫേസ്‌ബുക്കിൽ കുറിപ്പ്

തൃശ്ശൂര്‍: ചാമക്കാലയിൽ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. നിരപരാധിയാണെന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. മതിലകം കൊടുങ്ങൂക്കാരൻ സഹദിനെയാണ് (26) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബറിൽ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന സഹദ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഈ കേസിൽ താൻ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. സഹദിന്റെ ഫേസ്ബുക്ക് കുറിപ്പ്, 'പോക്‌സോ, ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ട് വര്‍ഷത്തോളം പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു. എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഓകെ ആയ ശേഷം വീണ്ടും വ...