Tag: Police station

ഭര്‍ത്താവ് തക്കാളി കറിവെച്ചു ; ഭാര്യ മകളെയുംകൂട്ടി വീട് വിട്ട് ഇറങ്ങി
National

ഭര്‍ത്താവ് തക്കാളി കറിവെച്ചു ; ഭാര്യ മകളെയുംകൂട്ടി വീട് വിട്ട് ഇറങ്ങി

രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. പലരുടെയും കുടുംബ ബജറ്റിനെയും കുത്തനെയുള്ള വില വര്‍ധനവ് താളം തെറ്റിച്ചിരിക്കുകയാണ്. തക്കാളി കാരണം ഇപ്പോള്‍ ഇതാ ദാമ്പത്യം തകര്‍ന്നിരിക്കുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ അനുമതിയില്ലാതെ ഭര്‍ത്താവ് തക്കാളിയെടുത്ത് കറിവെച്ചതിന് ഭാര്യ മകളെയും കൂട്ടി വീട് വിട്ടിറങ്ങി. ഷാഹ്‌ദോള്‍ ജില്ലയില്‍ ടിഫിന്‍ സര്‍വീസ് നടത്തുന്ന സഞ്ജീവ് ബര്‍മനാണ് ഭാര്യയുടെ അനുമതി ഇല്ലാതെ തക്കാളി കറി ഉണ്ടാക്കിയത്. പാകം ചെയ്യുന്ന പച്ചക്കറി വിഭവത്തില്‍ ഒന്നിന് പകരം രണ്ട് തക്കാളി ഇട്ടതിനാലാണ് തര്‍ക്കം ഉണ്ടായത്. ഒടുവില്‍ യുവതി മകളെയും കൂട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു. സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വീട് വിട്ടുപോയ ഭാര്യയെയും മകളെയും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സഞ്ജീവ് ബര്‍മന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മൂന്ന് ദിവസമായി ...
Information, Other

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചു ; ഷോക്കേറ്റ് തെറിച്ചു വീണു

തൃശൂര്‍: ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമം നടത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...
Job

ഹോംഗാര്‍ഡ് നിയമനം

ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്‌നിരക്ഷാ ...
error: Content is protected !!