തിരൂരങ്ങാടിയുടെ സ്നേഹം ഹൃദയത്തിൽ നിറച്ച് ബി.എസ്.എഫ് ജവാൻമാർക്ക് ഊഷ്മള യാത്രയയപ്പ് നൽകി
തിരൂരങ്ങാടി: 2026 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു മാസത്തോളം താമസിച്ച ബി.എസ്.എഫ് (Border Security Force) ജവാൻമാർ നാടിനോടും മാനേജ്മെൻ്റിനോടുമുള്ള സ്നേഹവും നന്ദിയും പങ്കുവെച്ച് ഇന്ന് മടങ്ങി.
ബറ്റാലിയൻ 83-ൽപ്പെട്ട 45 അംഗ സംഘം കഴിഞ്ഞ ഒരു മാസം സ്കൂൾ ക്യാമ്പസിൽ താമസിച്ചു വരികയായിരുന്നു. ഈ കാലയളവിൽ നാട്ടുകാരുടെ സഹകരണവും സ്‌നേഹവും, സ്കൂൾ മാനേജ്മെൻ്റിന്റെയും സ്റ്റാഫിന്റെയും സൗഹൃദപരമായ സമീപനവും ഏറെ സന്തോഷം നൽകിയതായി സേനാംഗങ്ങൾ അഭിപ്രായപ്പെട്ടു. തിരൂരങ്ങാടിയുടെ സമ്പന്നമായ ചരിത്രവും സാമൂഹിക-വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും അവർ വലിയ ആകർഷണത്തോടെയാണ് നിരീക്ഷിച്ചതെന്ന് ജവാൻമാർ പറഞ്ഞു.
ബി.എസ്.എഫ് സംഘത്തിന് യാത്രയയപ്പ് നൽകാനായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ...

