Tag: Pukayoor

പുകയൂർ സ്വദേശി സൗദിയിൽ നിര്യാതനായി
Gulf

പുകയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി: സജീവ സുന്നി പ്രവർത്തകനും ഐ സി എഫ് മെമ്പറുമായ പുകയൂർ കുന്നത്ത് സ്വദേശി കാടേങ്ങൽ അലിഹസൻ (50) സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമാം അൽഹസ മിലിട്ടറി ആശുപത്രിയിലെത്തിയ ഉടനെയായിരുന്നു അന്ത്യം.  പിതാവ്:  പരേതനായ കെ എം കെ ഫൈസി പുകയൂർ .മാതാവ്: പറമ്പൻ ഖദീജ. ഭാര്യ: പെരുവള്ളൂർ സിദ്ധീഖാബാദ് മാട്ര സീനത്താണ് . മക്കൾ: മുഹമ്മദ് ബിശ്ർ, സുവൈബത്ത്, ഫാത്തിമ ഹസന, ഫാത്തിമ ഹർവ. മരുമകൻ:  സ്വദേശി മുഹമ്മദ് നിജാബ് വേങ്ങര അരീക്കുളം . ഐ സി എഫ് ജിദ്ദ ഷറഫിയ ഡിവിഷൻ സെനറ്റ് അംഗം മീറാൻ സഖാഫി പുകയൂർ, കേരള മുസ്ലിം ജമാഅത്ത് പുകയൂർ സർക്കിൾ അംഗം ഇസ്മാഈൽ മിസ്ബാഹി, ഐ സി എഫ് ബഹ്റൈൻ സൽമാബാദ് സെൻട്രൽ ഭാരവാഹി ഹംസ ഖാലിദ് സഖാഫി എന്നിവർ സഹോദരങ്ങളാണ്....
Local news, Other

വലിയപറമ്പ് പുകയൂര്‍ റോഡില്‍ ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എ ആര്‍ നഗര്‍ : തലപ്പാറ വലിയപറമ്പ് പുകയൂര്‍ റോഡില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വലിയപറമ്പ് തലവെട്ടിയില്‍ താമസിക്കുന്ന ചെറ്റാലി മുഹമ്മദ് എന്നവരുടെ മകന്‍ ശിഹാബുദ്ധീന്‍ (23) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 3 -ാം തിയതി ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് ഉച്ചയോടെ ആണ് മരിച്ചത്....
Local news, Other

അധ്യാപക ദിനത്തില്‍ ഗുരുക്കന്മാര്‍ക്ക് ആദരവര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി : ലോക അധ്യാപക ദിനത്തില്‍ ഗുരു മുദ്രയും കയ്യിലേന്തി സര്‍വ്വ ഗുരുക്കന്‍മാര്‍ക്കും ആദരവ് അര്‍പ്പിച്ച് കൊണ്ട് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയാങ്കണത്തില്‍ അണിനിരന്നു. 1994 ഒക്ടോബര്‍ 5 മുതലാണ് ലോക അധ്യാപക ദിനം ആചരിച്ചു തുടങ്ങിയത്. അധ്യാപകരായ സി.ടി അമാനി,ഇ.രാധിക,കെ.റജില,കെ.രജിത എന്നിവര്‍ നേതൃത്വം നല്‍കി....
Accident

പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി : പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂർ മൂച്ചിക്ക ൽ സ്വദേശി കാരാടൻ മുസ്തഫയുടെ മകൻ സൽമാൻ ഫാരിസ് (18) ആണ് മരിച്ചത്. പുകയൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ വെച്ചാണ് സംഭവം. പുകയൂർ അങ്ങാടിയിലെ പി കെ ഫ്രൂട്‌സ്, ചിക്കൻ കടയിലെ ജീവനക്കാരനാണ് സൽമാൻ ഫാരിസ്. ഇതോടൊപ്പം കടയിൽ പ്രവിനെയും വളർത്തുന്നുണ്ട്. കാണാതായ പ്രാവിനെ തൊട്ടടുത്ത കെട്ടിടത്തിൽ കണ്ടപ്പോൾ അതിനെ പിടിക്കാൻ വേണ്ടി കയറിയതായിരുന്നു. ഇതിനിടെ വൈദ്യുതി ലൈൻ കഴുത്തിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രാൻസ്ഫോമറിൽ നിന്ന് പോകുന്ന ലൈനാണ്. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങുന്നവരാണ് വീണത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് മൈമൂന. സഹോദരങ്ങൾ : സഫ്‌വാൻ, സഹീർ, സിനാൻ. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കബറടക്കം നാളെ പാലപ...
Health,, Information

പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് സ്പാര്‍ട്ടന്‍സ് ക്ലബിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു

എആർ നഗർ: പുകയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ധന ശേഖരണാര്‍ത്ഥം സ്പാര്‍ട്ടന്‍സ് ക്ലബ് നടത്തിയ ബിരിയാണി ചലഞ്ചിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു. ചടങ്ങ് ഏര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഇബ്രാഹിം മൂഴിക്കന് അധ്യക്ഷത വഹിച്ചു. പി പി അബ്ദുസമദ്, ഡോ: കാവുങ്ങല്‍ മുഹമ്മദ്, കെ കെ മുസ്തഫ, കെ.എം പ്രദീപ്കുമാര്‍, സി.കെ ജാബിര്‍, സര്‍ഫാസ് ചെമ്പന്‍,കെ ടി അബ്ദുല്ലത്തീഫ് ,പി പി മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു, ചടങ്ങില്‍ പാലിയേറ്റീവിനുള്ള ഉപകരണങ്ങളും കൈമാറി...
Crime

റോഡിൽ നിന്ന് വഴിമാറി കൊടുത്തില്ല; യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഒളകര സ്വദേശി പിടിയിൽ

തിരൂരങ്ങാടി : റോഡിൽ നിന്ന് വഴി മാറി കൊടുക്കാത്തതിന് ഒളകര സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പുകയൂർ ഒളകര പാലമടത്തിൽ ചാലിൽ സുധീഷ് ബാബു (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ 27 ന് രാത്രി 8 മണിക്ക് അറക്കൽ പുറായ അങ്ങാടിയിൽ വെച്ചാണ് സംഭവം. റോഡിൽ നിന്ന് വഴി മാറാത്തതിന് കത്തി കൊണ്ട് മാറിലും വയറിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞ ഇയാളെ താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ് സി പി ഒ സലേഷ്, പ്രകാശൻ, അഭിമന്യു, അമൽ, അഖിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്....
error: Content is protected !!