Tag: Rahul gandhi

ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് സ്ഥാനാർഥികൾ
Politics

ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് സ്ഥാനാർഥികൾ

തിരുവനന്തപുരം:  വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ കോണ്ഗ്രസ് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ ലോക്സഭ സ്ഥാനാർഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാകും.വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും നിർ‌ണായകമായി. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഒരവസരം കൂടി നൽകിയിരിക്കുകയാണ് കോൺഗ്രസ്. പ്രിയങ്ക ആദ്യമായി മത്സരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന പ്രത്യേകതയുണ്ട്. ഇത് കോണ്ഗ്രസ് പ്രവർത്തകരിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ...
Kerala

വയനാട് രാഹുല്‍ ഒഴിഞ്ഞു, പകരം എത്തുന്നത് പ്രിയങ്ക, കന്നിമത്സരത്തിന്റെ ആവേശത്തില്‍ പ്രിയങ്ക ഗാന്ധി വയനാടിലേക്ക്

കല്‍പ്പറ്റ : വയനാടും റായ്ബറേലിയും വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിയുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് സഹോദരി പ്രിയങ്ക ഗാന്ധി. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലേക്കെത്തുന്നത്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോള്‍ ഭൂരിപക്ഷം എത്ര ഉയരുമെന്നത് തന്നെയാണ് പ്രധാന ചര്‍ച്ച. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും. സംസ്ഥാനത്ത് യുഡിഎഫിന്റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനും യോഗം തീരുമാനിക്...
Other

വീണ്ടും എന്നോട് മത്സരിക്കാന്‍ ധൈര്യമുണ്ടോ ? ; രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

കൊച്ചി: അമേഠിയില്‍ തന്നോട് വീണ്ടും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അദാനിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ചിരിച്ചു തള്ളേണ്ടതാണെന്നും കേന്ദ്രത്തില്‍ സഖ്യത്തിലുള്ള കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമോ എന്ന് ഉറപ്പായിട്ടില്ല. ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇത് സംബന്ധിച്ച് പറഞ്ഞത്. നേരത്തെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി 'ഇന്ത്യ' മുന്നണിയില്‍ തന്നെ അംഗമായ സിപിഐ രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോ...
Information

ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്ത, പതിനായിരക്കണക്കിന് പാവപ്പെട്ടവരെ കൊന്ന കാപാലികന്മാര്‍ ; രാഹുല്‍ ഗാന്ധി ഇത്രക്ക് പറഞ്ഞ് കാണില്ല, എന്നേയും ശിക്ഷിച്ചോട്ടെയെന്ന് എംഎം മണി

തൊടുപുഴ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമാണ്. ഏറ്റവും വലിയ വിമര്‍ശനം ഏല്‍ക്കാന്‍ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ എല്ലാ വിഭാഗവും പ്രതിഷേധിക്കണം. രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കാന്‍ ഒരു ന്യായവുമില്ല. അദ്ദേഹത്തിനെതിരായ ശിക്ഷ ജനാധിപത്യ വിരുദ്ധമാണ്. രാജ്യം വലിയ കുഴപ്പത്തിലാണ്. ഭാവിയില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണെന്നും എംഎം മണി പറഞ്ഞു. ഗാന്ധിയെ കൊന്നതിനെ ന്യായീകരിക്കുന്ന കള്ളപ്പരിശകളാണ് ഇവര്‍. ഇവരില്‍ നിന്ന് വേറെയെന്താണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആയിരകണക്കിന് മുസ്ലിംക...
Information, Politics

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ; പ്രതിഷേധിച്ച് എആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ്

എആര്‍ നഗര്‍ : രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കൊളപ്പുറം ടൗണില്‍ എആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം കെ പി സി സി മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി കരീം കാബ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായി. ഹംസ തെങ്ങിലാന്‍, മുസ്തഫ പുള്ളിശ്ശേരി .സക്കീര്‍ ഹാജി, ഉബൈദ് വെട്ടിയാടന്‍ അബുബക്കര്‍ കെ കെ . ഫിര്‍ദൗസ് പി കെ.മജീദ് പുളക്കല്‍, സുരേഷ് മമ്പുറം.ഷാഫി ഷാരത്ത്.അബ്ദുല്‍ ഖാദര്‍ വലിയാട്ട് . മജീദ് എ പി. മധു മാസ്റ്റര്‍ .ബഷീര്‍ പുള്ളിശ്ശേരി . ചാത്തമ്പാടന്‍ സൈതലവി .എന്നിവര്‍ നേതൃത്വം നല്‍കി. ...
Information, Politics

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം ; 340 ലധികം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പൊലീസിനെ ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതുമടക്കം കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരത്ത് 40 പേര്‍ക്കും കോഴിക്കോട് 300 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. തലസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്നലെ രാത്രി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പൊലീസിനെ ആക്രമിച്ചുവെന്ന വകുപ്പടക്കം ചുമത്തിയാണ് കേസെടുത്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ റെയില്‍വേയുടെ മുതല്‍ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമായി ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ അടക്കം മുന്നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ...
Information, Politics

വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത: രാഹുലിന്റെ അയോഗ്യതയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുതയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷയാണ് ഉള്ളതെന്നും ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മ...
Information, Politics

രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തിന് അയോഗ്യന്‍ ; ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം

ദില്ലി: മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ വയനാട് ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപി സ്ഥാനം രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി. രാഹുല്‍ ഗാന്ധി ഇന്ന് ലോക്‌സഭയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയത്. 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. അതേസമയം വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ചെറുത്തുനില്പിന്റെ സന്ദേശം നല്‍കിക്കൊ...
Information

മാനനഷ്ട കേസ് ; രാഹുല്‍ ഗാന്ധിക്ക് 2 വര്‍ഷം തടവ് ശിക്ഷ

സൂറത്ത്: ഗുജറാത്തിലെ മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശിച്ചെന്ന മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 2 വര്‍ഷം തടവ് ശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും വിധി കേള്‍ക്കാന്‍ സൂറത്തിലെത്തിയിരുന്നു. കേസില്‍ രാഹുലിന് ജാമ്യം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് തന്നെയാണ് ജാമ്യം നേടിയത്. സൂറത്തില്‍ നിന്നുള്ള മുന്‍ മന്ത്രിയും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാസ്പദം. കള്ളന്‍മാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ചാണ് പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. ...
Politics

കോൺഗ്രസിന് വൻ തിരിച്ചടി, കപിൽ സിബൽ എസ് പി യിൽ ചേർന്നു

കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപിൽ സിബൽ വെളിപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ കോൺ​ഗ്രസ് പുറത്തുവിട്ടിരുന്നില്ല. കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺ​ഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. ഇതിൽ ഒരു സീറ്റാണ് അദ്ദേഹത്തിന് നൽകുന്നത്. നിരന്തരം കോൺ​ഗ്രസിനെ വിമർശിച്ചുകൊണ്ടിരുന്ന കപിൽ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാട് കോൺ​ഗ്രസ് കൈക്കൊണ്ടിരുന്നു. കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ...
National

നേതൃത്വം പറയുന്നത് അനുസരിക്കും, പി സി സി അധ്യക്ഷനായി സിദ്ധു തുടരും

ന്യൂഡൽഹി: പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്തമാക്കി. പഞ്ചാബിനേയും പഞ്ചാബ് കോൺഗ്രസിനേയും കുറിച്ചുള്ള എന്റെ ആശങ്ക പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ, പ്രിയങ്ക ജി, രാഹുൽ ജി എന്നിവരിൽ പൂർണ വിശ്വാസമുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കും. ഞാൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കും' സിദ്ദു പറഞ്ഞു. അമരീന്ദർ സിങിനെ നീക്കിയതിന് ശേഷം ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസ...
error: Content is protected !!