Tag: Rajasthan

ടിക്കല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു, യാത്രക്കാരൻ ടി ടി ഇ യുടെ മൂക്ക് ഇടിച്ചു പരത്തി
Breaking news, Crime

ടിക്കല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു, യാത്രക്കാരൻ ടി ടി ഇ യുടെ മൂക്ക് ഇടിച്ചു പരത്തി

കോഴിക്കോട്: ടിക്കറ്റില്ലാതെ യാത്ര ചെയ്‍തതിന് ടി.ടി.ഇ ക്ക് യാത്രക്കാരന്റെ ക്രൂര മർദനം. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടി ടി ഇ രാജസ്ഥാന്‍ സ്വദേശിയായ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരിന് അടുത്ത് വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാൻലി ബോസിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ ആർ പി എഫ് കസ്റ്റഡിയിൽ എടുത്തു കോഴിക്കോട് ആർ പി എഫിന് കൈമാറി. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടം മുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്‍ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക്...
National

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞു ; പത്താം ക്ലാസുകാരി ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ട നഗരത്തിലെ ബോറെഖേഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബജ്റംഗ് നഗര്‍ ഏരിയയില്‍ ശനിയാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൃപാന്‍ഷിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകുന്നേരം കൃപാന്‍ഷി ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് കൃപാന്‍ഷിയെ പത്താം ക്ലാസുകാരിയാണ്, ഇങ്ങനെ അലസത പാടില്ലെന്നും മൊബൈല്‍ മാറ്റി വെച്ച് പഠിക്കാന്‍ നോക്കണമെന്നും ശാസിച്ചു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ചു. രാത്രി എട്ട് മണിയോടെ കുട്ടിയെ ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൃപാന്‍ഷിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശ...
Crime

പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്നു; ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാജസ്ഥാനില്‍ നിന്ന് പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങളാണ് ബൊലേറോയ്ക്കകത്ത് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാഹനവും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തര്‍ക്കെതിരെ കേസ്. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. ബുധനാഴ്ചയാണ് രാജസ്ഥാനില്‍ നിന്ന് ഇരുവരെയും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. പശുക്കടത്ത് ആരോപിച്ചാണ് ഇവരെ ബജ്രങ് ദള്‍ നേതാക്കള്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു. ഇവരെ ഭിവാനിയില്‍ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തില്‍ ബജ്രങ് ദള...
Other

പാകിസ്ഥാൻ വിസ അനുവദിച്ചില്ല, ശിഹാബ് ചോറ്റൂരിന്റെ മക്കയിലേക്കുള്ള കാൽനട യാത്ര പ്രതിസന്ധിയിൽ

യാത്ര ചൈന വഴിയാക്കാൻ പ്രധാനമന്ത്രിയുടെ സഹായം തേടിയെന്ന് കാൽനടയായി ഹജ്ജിന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ പാകിസ്ഥാൻ വഴിയുള്ള യാത്ര പ്രതിസന്ധിയിൽ. മക്കയിലേക്കുള്ള കാല്‍നട യാത്രയില്‍ 3000 കി.മീ പിന്നിട്ട ശിഹാബ് ചോറ്റൂര്‍ പാക്കിസ്ഥാന്‍ വിസ അനുവദിച്ചിട്ടില്ല. 29 കാരനായ മലപ്പുറം ആതവനാട് സ്വദേശിക്ക് പാക് സര്‍ക്കാര്‍ വിസ നിഷേധിച്ചതായ പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്്മാന്‍ ലുധിയാനവി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HjIezOzQ5qlHzkErrCmArF ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ദല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വിസ അനുവദിച്ചാല്‍ അതിന്റെ കാലാവധി അവാസനിക്കുമെന്ന് യുക്തി നിരത്തിയാണ് പാക് എംബസി വിസ അനുവദിക്കാതിരുന്നത്. ശിഹാബ് ചോറ്റൂര്‍ ...
Other

ഐആർസിടിസി മുഖേന ബുക്ക് ചെയ്ത വിശ്രമ മുറി നൽകിയില്ല; റയിൽവേ നഷ്ടപരിഹാരം നൽകാൻ വിധി

റയിൽവേക്കെതിരെ പരാതി നൽകിയത് ചെമ്മാട് സ്വദേശി തിരുരങ്ങാടി : ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) മൊബൈൽ ആപ് ഉപയോഗിച്ച് ബുക്ക് ചെയ്ത വിശ്രമമുറി (റിട്ടയറിങ് റും) ലഭിക്കാത്തതിന് റെയിൽവേ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe ചെമ്മാട് സ്വദേശിയായ പാറേങ്ങൽ അനിൽ കുമാർ നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കേസിനുള്ള ചെലവും നൽകാൻ വിധിച്ചത്. അനിൽകുമാർ പാറേങ്ങൾ 2021 ഒക്ടോബർ 9ന്രാജസ്ഥാനിലെ കിഷങ്കർ എന്ന സ്ഥലത്തുനിന്ന് നാട്ടിലേക്കു വരാൻ ഐആർസിടിസി വെബ്സൈറ്റ് മുഖേന അനിൽ കുമാർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മുംബൈ വഴിയായിരുന്നു ടിക്കറ്റ്.കിഷങ്കർ നിന്നും കോഴിക്കോട്ടേക്ക് ആ ദിവസം നേരിട്ട് ട്രെയിൻ ലഭ്യമല്ലാത്തതിനാൽ രണ്ട് ഘട്ടമായിട്ടാണ...
Sports

സന്തോഷ് ട്രോഫി, മത്സരക്രമമായി; ഉദ്‌ഘാടന മത്സരത്തിൽ കേരളം രാജസ്ഥാനെതിരെ

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 16 ന് മലപ്പുറത്തെ രണ്ടു വേദികളിലായി നടക്കും. ഉദ്ഘാടന മത്സരം 16 ന് രാവിലെ എട്ടു മണിക്ക് മുന്‍ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഈ കളി. അന്ന് രാത്രി എട്ടിന് ആതിഥേയരായ കേരളം മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാജസ്ഥാനെ നേരിടും. കേരളം ഗ്രൂപ്പ് എ-യിലാണ്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മേഘാലയ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും മണിപ്പൂരും കര്‍ണാടകയും ഒഡിഷയും ഗുജറാത്തുമടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ഏപ്രില്‍ 28 നും 29 നുമാണ് സെമി ഫൈനലുകള്‍. ഫൈനല്‍ മെയ് രണ്ടിനും. സെമി ഫൈനലുകളും ഫൈനലും മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ്. ആതിഥേയരുടെ എല്ലാ കളികളും മഞ്ചേരി പയ്യനാട് സ്...
error: Content is protected !!