വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡ് ആക്കാന്‍ ജൂണ്‍ 15 വരെ സമയം : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം.
റേഷന്‍ കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരന്‍, ആദായ നികുതിദായകന്‍, സര്‍വീസ് പെന്‍ഷണര്‍, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണല്‍സ് (ഡോക്ടര്‍, എന്‍ജിനിയര്‍, അഭിഭാഷകന്‍ തുടങ്ങിയവര്‍), കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കര്‍ സ്ഥലമുള്ളവര്‍ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്...