റിയാദില്‍ വാഹനാപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരണപ്പെട്ടു
തേഞ്ഞിപ്പലം: റിയാദില്‍ വാഹനപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരിച്ചു. നീരോല്‍പാലം സ്വദേശി പറമ്പാളില്‍ വീട്ടില്‍ പൊന്നച്ചന്‍ അബ്ദുല്‍ ലത്തീഫിന്റെയും, സുലൈഖയുടെയും മകന്‍ ഷെഫീഖ് (26) ആണ് മരണപ്പെട്ടത്.
ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് അപകടം നടന്നത്. റിയാദ് അല്‍ കര്‍ജ് റോഡില്‍ ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറിയും, മറ്റൊരു ട്രൈലറും കൂട്ടിയിടിച്ച് തീ പൊള്ളലേറ്റ് നാഷണല്‍ ഗാഡ് സൈനിക ഹോസ്പിറ്റലില്‍ തീവ്ര പരിചരണത്തില്‍ ചികിത്സയില്‍ ആയിരുന്നു. അവിവാഹിതനാണ്.
ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറി മഴയെ തുടര്‍ന്ന് തെന്നിയപ്പോള്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രൈലര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് പുറത്തു ചാടിയ ഷഫീഖ് പതിച്ചത് മുന്നിലെ വണ്ടിയില്‍ നിന്ന് പടര്‍ന്ന തീയിലേക്കായിരുന്നു. രാസവസ്തുക്കളുമായി പോവുകയായിര...