പാലക്കാട് വീണ്ടും ചോരക്കളി, ആർ എസ് എസ് പ്രവർത്തകനെ കടയിൽ കയറി വെട്ടിക്കൊന്നു
പാലക്കാട് മേലാമുറിയിൽ ആർ.എസ്.എസ് നേതാവിനനെ വെട്ടിക്കൊന്നു. ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കടയിൽ കയറി വെട്ടുകയായിരുന്നു. കൈക്കും കാലിനും തലയുടെ ഭാഗത്തുമാണ് വെട്ടേറ്റതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്. പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ സമയം മുമ്പ് മരിച്ചു. കഴിഞ്ഞ ദിവസം എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നിരുന്നു. ജുമുഅ കഴിഞ്ഞു പിതാവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാറിടിച്ചു വീഴ്ത്തിയാണ് വെട്ടിക്കൊന്നത്. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് രണ്ടാമത്തെ കൊലപാതകം നടക്കുന്നത്. രണ്ടും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സമാനമായ സംഭവം മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിലും ഉണ്ടായിരുന്നു.
...