കൈവെട്ട് പ്രയോഗം പ്രതിരോധം മാത്രം ; സത്താര്‍ പന്തല്ലൂരിന് പിന്തുണയുമായി ഉമര്‍ ഫൈസി
കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. കൈവെട്ടുമെന്ന പ്രയോഗം പ്രതിരോധത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി. പ്രഭാഷകര്‍ ഇത്തരം തെറ്റി ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രയോഗത്തിന്റെ പേരില്‍ സത്താര്‍ പന്തല്ലൂരിനെ സമസ്ത തള്ളിപ്പറയില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സത്താര്‍ പന്തല്ലൂര്‍ എന്‍ഡിഎഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണെന്നും ഉമര്‍ ഫൈസി മുക്കം തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സത്താര്‍ പന്തല്ലൂരിനെതിരായ കേസുമായി മുന്നോട്ട് പോകുമെന്ന് അഷ്‌റഫ് കളത്തിങ്ങല്‍പാറ പറഞ്ഞു. യുവാക്കളെ പ്രകോപിപ്പിക്കുന്നതായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗം. പൊതുപ്രവര്‍ത്തകന്‍ എന്ന തരത്തിലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത...