Tag: school kalolsavam

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ ഗഡീസ് സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് എടുത്തു
Kerala, Other

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ ഗഡീസ് സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് എടുത്തു

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് 63-ാം മത് സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശ്ശൂര്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂര്‍ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂര്‍ അവസാനമായി കപ്പ് നേടിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റോടെ മൂന്നാമതെത്തി. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് 12-ാം തവണയും ചാംപ്യന്‍മാരായി. വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. തൃശൂര്‍ ജില്ല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 4...
Malappuram

കലോത്സവ വേദികളിൽ ദാഹം അകറ്റി കോട്ടക്കൽ ജെ.സി.ഐ

കോട്ടക്കൽ: ജില്ലാ സ്കൂൾ കലോത്സവ വേദികളിൽ ദാഹം ശമിപ്പിക്കാൻ ആവശ്യമായ കുടി വെള്ളം എത്തിച്ച് ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ . ശക്തമായ ചൂടിൽ വലിയ ആശ്വാസമായിട്ടാണ് 100 ലേറെ ക്യാൻ കുടി വെള്ളമാണ് ജെ.സി.ഐ എത്തിച്ചത്. കെ.യു.ടി.എ ജില്ലാ കമ്മിറ്റി നേതൃത്വം നൽകുന്ന വെൽഫെയ ർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കുടിവെള്ള സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. വെൽഫെയർ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ പ്രസിഡന്റ് റഹ്‌മത്ത് ഷഫീഖ് കുടിവെള്ള കാനുകൾ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ക്ക് കൈമാറി. ജെ. സി. ഐ സോൺ വൈസ് പ്രസിഡന്റ് ഷഫീഖ് വടക്കൻ, സോൺ ഓഫീസർ ബാസ്വിത് അൽ ഹിന്ദ്, ചാപ്റ്റർ വൈസ് പ്രസിഡന്റ് ബജീഷ് എട്ടിയാട്ടിൽ, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് സാജിദ് മങ്ങാട്ടിൽ, വെൽഫയർ കമ്മിറ്റി ഭാരവാഹികളായ വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ,പി.പി. മുജീബ് റഹ്മാൻ, അബ്ദുൽ ജലീൽ.ഇ,നൗഷാദ് റഹ്‌മാനി തുടങ്ങിയ...
Malappuram

കലാവേദിയിൽ സൗജന്യമായി ചുക്കുകാപ്പിയും ചെറുകടിയുമായി മീൽസ് ഓൺ വീൽസ്

കോട്ടക്കൽ : ഗവൺമെൻറ് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾക്ക് ഇനി വൈകുന്നേരം വിശപ്പകറ്റാം. ലയൺസ് ഇൻറർനാഷണൽ മുന്നോട്ടുവയ്ക്കുന്ന മീൽസ് ഓൺ വീൽസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ, ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സഹകരണത്തോടെ സൗജന്യ ചായ, ചുക്ക് കാപ്പി, ചെറുകടികൾ എന്നിവ വിതരണം ചെയ്യുന്ന പദ്ധതി ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318D , ക്യാബിനറ്റ് സെക്രട്ടറി ലയൺ പി എം ജെ എഫ് അനിൽകുമാർ കെ എം മലപ്പുറം, വിദ്യാഭ്യാസ ഉപഡയറക്ടർ രമേശിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിഡൻറ് ബിനോയ് ആർ എസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീഹരി കെ ആർ സ്വാഗതവും, ലയൺ സുരേഷ് വി നന്ദിയും രേഖപ്പെടുത്തി. ആദ്യദിവസം ചായയ്ക്കും ചുക...
Malappuram

ഭക്ഷണത്തില്‍ കോട്ടൂര്‍ മാജിക് ; ആദ്യ ദിനം കളറാക്കി കോട്ടൂരിന്റെ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി

കോട്ടക്കല്‍:ഗവ: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ കെ എം എച്ച് എസ് എസ് കോട്ടൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന 35 മത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം കളറാക്കി കോട്ടൂരിന്റെ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി മാതൃകയായി.ആദ്യദിനത്തില്‍ മത്സരാര്‍ത്ഥികളായി എത്തിച്ചേര്‍ന്ന ഏകദേശം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും എസ്‌കോര്‍ട്ട് ടീച്ചേഴ്‌സും മറ്റ് ഒഫീഷ്യല്‍സും ഉള്‍പ്പെടെ 5000ത്തോളം പേര്‍ക്ക് പായസവും ചിക്കന്‍ പൊരിച്ചതും വിതരണം ചെയ്തു.വെജിറ്റേറിയന്‍ ഭക്ഷണക്കാര്‍ക്ക് പ്രത്യേക കൗണ്ടര്‍ ഒരുക്കിയിരുന്നു.ജില്ലാ കലാമേളയില്‍ ഓഫ് സ്റ്റേറ്റ് മത്സരദിനത്തില്‍ ഇത് തികച്ചും വേറിട്ട ഒരു ഭക്ഷണ അനുഭവം തന്നെ ആയിരുന്നു എന്ന് പങ്കെടുത്ത മുഴുവന്‍ കുട്ടികളും ഒഫീഷ്യല്‍സും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ...
Malappuram

മലപ്പുറം ജില്ലാ കലോത്സവം : പ്രശ്‌നമുണ്ടാക്കിയാല്‍ ശക്തമായ നടപടി ; ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍ : 35 മത് മലപ്പുറം ജില്ലാ കലോത്സവത്തിന്റെ ലോ ആന്‍ഡ് ഓഡര്‍ ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ വിവിധ സേനകളായ എസ് പി സി സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പൂര്‍ണ്ണമായ നിയന്ത്രണത്തില്‍ ആയിരിക്കും ഇത്തവണ കലോത്സവ നിയന്ത്രണം. മേളയില്‍ പ്രശ്‌നമുണ്ടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായിരിക്കുമെന്നും, മത്സരാര്‍ത്ഥികളും കാണികളായ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ യൂണിഫോമില്‍ വേദികളില്‍ എത്തരുത് എന്നും പാസ് ഇല്ലാത്ത വാഹനങ്ങള്‍ ഒരു കാരണവശാലും കലോത്സവ വേദികളിലേക്ക് പ്രവേശിപ്പിക്കില്ല എന്നും ഡി. ഡി. ഇ.രമേഷ് കുമാര്‍ അറിയിച്ചു. അച്ചടക്ക സമിതി യോഗം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വലയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എല്ലാ പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ രണ്ടത്താണി, ചടക്ക സമിതി കണ്‍വീനര്‍ എംപി ഫസല്‍, അറബി കലോത്സ...
error: Content is protected !!