മലപ്പുറം : സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഇനി അര മണിക്കൂര്‍ അധിക പഠനം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനസമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. 9.45 മുതല്‍ 4.15 വരെയായി പഠനസമയം ഉയര്‍ത്തി. യുപി ക്ലാസുകളില്‍ രണ്ട് ശനിയാഴ്ചയും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ 6 ശനിയാഴ്ചയും അധിക ക്ലാസുകള്‍ എടുക്കും.
ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ ഇത്തവണ പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. 10 വരെ വിദ്യാര്‍ഥികളെ എല്ലാം ക്ലാസുകളിലും ജയിപ്പിച്ചു വിടുന്ന ഓള്‍ പാസ് സമ്പ്രദായം നിര്‍ത്തലാക്കി. എട്ടാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും 30 ശതമാനം മാര്‍ക്ക് ലഭിച്ചവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് വിജയിപ്പിക്കുകയുള്ളൂ. സബ്ജക്ട് മിനിമം പദ്ധതി അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ നടപ്പിലാക്കും. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ചത്തെ ബ്രിഡ്ജ് കോഴ്‌സുകള്‍ നല്‍കും.
ഇത...