Wednesday, April 29

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു വിൽപന: വള്ളിക്കുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച വിൽപ്പന നടത്തുന്നു എന്ന് വ്യാപകമായ പരാതി ഉയർന്നിട്ടും യുവാവിനെ പിടികൂടാത്ത പോലീസ് അവസാനം ഇന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസ് നെതിരെയാണ് പെൺകുട്ടികൾ പരപ്പനങ്ങാടി താനൂർ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിരുന്നത്. ലണ്ടനിൽ താമസിക്കുന്ന രാമനാട്ടുകര സ്വദേശിനിയായ യുവതി പരാതിയുമായി എത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കി മാറ്റിയശേഷം പണം വാങ്ങി വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത് എന്നാണ് പരാതി. ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച സ്ക്രീൻഷോട്ടുകളിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വ്യക്തമാണെന്നും പറയുന്നു. എന്നാൽ പരാതി നൽകി കേസെടുത്ത് ഒരാഴ്ചയിൽ ഏറെ ആയിട്ടും യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധം ഉയർന്നിരുന്നു .ശക്തമായ രാഷ്ട്രീയ സ്വാധീനം കാരണമാണ് വലിയ കുറ്റമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്നും ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ നടന്നതായി സ്വകാര്യചാനലിൽ പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.പ്രതി അരിയല്ലൂരിലെ പ്രാദേശിക ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്നുവെന്നതും ഉന്നത രാഷ്ട്രീയ ഇടപെടലിന് കാരണമായിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്താലേ കൂടുതൽ വകുപ്പുകൾ ചേർക്കാനാകൂ എന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോണും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ പരപ്പനങ്ങാടിയിലും താനൂരിലും മാഹിയിലും ആയി പരാതികളാണ് ലഭിച്ചിട്ടുള്ളത്. കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ തട്ടിപ്പ് പുറംലോകം അറിഞ്ഞത്. ആയിരകണക്കിന് കുട്ടികളുടെ ചിത്രം ഇത്തരത്തിൽ ഉപയോഗ പെടുത്തിയിട്ടുണ്ടത്രെടെലിഗ്രാം ഗ്രൂപ്പിൽ സ്വന്തം സുഹൃത്തിന്റെ ചിത്രം മോർഫ് ചെയ്ത നിലയിൽ കണ്ട യുവാവ് വിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത് . അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകൾ വരെ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.അറസ്റ് ചെയ്തപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

error: Content is protected !!