Tag: Sexual abuse

വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരം, മോശം പെരുമാറ്റം: അധ്യാപകന്‍ അറസ്റ്റില്‍, പ്രതി സിപിഎം അംഗവും, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും
Information

വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരം, മോശം പെരുമാറ്റം: അധ്യാപകന്‍ അറസ്റ്റില്‍, പ്രതി സിപിഎം അംഗവും, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും

അമ്പലപ്പുഴ : ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോട് വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി. പി. എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനില്‍ ശ്രീജിത്തിനെ (47) യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. അധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്നാണു കേസ്. സ്ഥാപനത്തിന്റെ മേലധികാരിയാണു പൊലീസില്‍ പരാതി നല്‍കിയത്. നാലു വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
Crime

വഴി തെറ്റിയെത്തിയ ഭിന്നശേഷിക്കാരിയെ പരപ്പനങ്ങാടിയിൽ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി

പരപ്പനങ്ങാടി : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. പീഡനക്കേസിൽ മൂന്നു പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെയാണ് മൂന്നു പേർ പീഡനത്തിന് ഇരയാക്കിയത്. പരപ്പനങ്ങാടിയിലെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് നെടുവ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് പിടിയിലായത്....
Crime

യുവതിയെ പീഡിപ്പിച്ച യുവാവ് വിദേശത്ത് നിന്ന് വരുന്നതിനിടെ വിമാന താവളത്തിൽ വെച്ച് പിടിയിൽ

തിരൂരങ്ങാടി : യുവതിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ എയർ പോർട്ടിൽ വെച്ച് പോലീസ് പിടികൂടി. മുന്നിയൂർ ആലിൻ ചുവട് സ്വദേശി പട്ടാണി വീട്ടിൽ ചോനാരി സഫ്‌വാൻ (26) ആണ് പിടിയിലായത്. നേരത്തെ സൗഹൃദമുണ്ടായിരുന്ന യുവതിയയാണ് പീഡിപ്പിച്ചത്. സൗഹൃദം അവസാനിപ്പിച്ച് സഫ്‌വാൻ ചെന്നൈയിൽ പോയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് യുവതി വീട് വിട്ടിറങ്ങി. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയെ കണ്ടെത്തിയിരുന്നു. യുവതി പൊലീസിന് നൽകിയ മൊഴിയിൽ മുമ്പ് യുവതിയെ പീഡിപ്പിച്ച കാര്യവും പറഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം തിരിച്ചു വരുന്നതിനിടെയാണ് പ്രതി വലയിലായത്. തിരൂരങ്ങാടി പോലീസ് എയർപേര്ട്ടിലെത്തി പിടികൂടുകയായിരുന്നു....
Crime

ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ഇൻസ്റ്റാഗ്രാം സുഹൃത്തിനെ പീഡിപ്പിച്ചതിന് പിടിയിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും ഇതേ കുറ്റത്തിന് പിടിയിലായി. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EnrhjOupC4cG3vRSrokuXd ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍.പതിനേഴുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് അതേ കുറ്റംചെയ്തതിനാണ് വീണ്ടും അറസ്റ്റിലായത്. ഒക്ടോബര്‍ 11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ട...
Other

14 കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; അമ്മ പങ്കാളിയുടെ ലൈംഗീകായവം അരിഞ്ഞു കളഞ്ഞു

പതിനാലു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം വീട്ടമ്മ അരിഞ്ഞുകളഞ്ഞു. യുപിയിലെ ലഖിംപുർഖേരി ജില്ലയിൽ മഹേവ്‌ഗഞ്ച് മേഖലയിലാണു സംഭവം. മുപ്പത്തിയാറുകാരിയായ അമ്മ മദ്യപാനിയായ ഭർത്താവിൽനിന്നു മാറി രണ്ടു വർഷമായി മുപ്പത്തിരണ്ടുകാരനൊപ്പം താമസിച്ചുവരികയായിരുന്നു. പീഡനത്തിൽ നിന്ന് മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അക്രമിച്ചപ്പോഴാണ് ജനനേന്ദ്രിയം അരിഞ്ഞു കളഞ്ഞത്. ‘‘സംഭവം നടക്കുമ്പോൾ പാടത്തു പണിയെടുക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് വീട്ടിൽവന്ന് അയാളെ കയ്യോടെ പിടികൂടാനായി. മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ എന്നെയും ആക്രമിച്ചു. ഇതേത്തുടർന്ന് അടുക്കളയിൽനിന്നു കത്തിയെടുത്തുകൊണ്ടുവന്ന് അയാളെ പാഠംപഠിപ്പിക്കാനായി ലൈംഗികാവയവം ചെത്തിക്കളയുകയായിരുന്നു. ചെയ്തതിൽ യാതൊരു ഖേദവും തോന്നുന്നില്ല’’ – അമ്മ വ്യക്തമാക്കി. ‘‘ആരോപണവിധേയനായ മുപ്പത്തിരണ്ടുകാരനെതിരെ കേസ് എടുത്തിട്ടുണ്ട്. പോക...
Crime

സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ

തേഞ്ഞിപ്പലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ടുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുൺകുമാർ (21) എന്നിവരെയാണ് സി.ഐ. എൻ.ബി. ഷൈജു, എസ്.ഐ. ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആറു മാസം മുമ്പാണ് സ്‌കൂൾ വിദ്യാർഥിനിയുമായി അഭിലാഷ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലാ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച്‌ പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി....
Crime

വിവാഹ വാഗ്ദാനം നൽകി ഇരുപതിലധികം പെൺകുട്ടികളെ പീഡിപ്പിച്ച 22 കാരൻ പിടിയിൽ

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച 22 കാരനെ പോലീസ് അറസ്റ്റു ചെയ്തു. തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401, കല്ലുപറമ്പില്‍ ആരോമല്‍ (22) നെയാണ്  നെടുങ്കണ്ടം പോലീസ് അറസ്റ്റു ചെയ്തത്.സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും ഓണ്‍ലൈന്‍ ചാറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. രാത്രികാലങ്ങളില്‍ വിഡിയോകോള്‍ ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ചിത്രം കാട്ടി  പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ പരാതിയില്‍ ഇടുക്കി ജില്ലാ പോലീസ് ചീഫ്  ആര്‍. കറുപ്പസ്വാമിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍, നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ  അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഫോണില...
Breaking news, Crime

ബാലനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വദേശിയായ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയും അശ്ളീല വീഡിയോകൾ കാണിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ചെട്ടിപ്പടി വാകയിൽ ഷിനോജ് (43) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 2020 ൽ സ്കൂൾ വിദ്യാർത്ഥിയെ ഉപദ്രവിച്ച കാര്യത്തിനും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചതിനും കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഒക്ടോബർ 19 ന് രജിസ്റ്റർ ചെയ്ത കേസിലേക്കാണ് പ്രതിയെ പരപ്പനങ്ങാടി CI ഹണി കെ.ദാസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കൂട്ടു മൂച്ചി ഭാഗത്ത് നിന്നുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡീ. എസ് ഐ സുരേഷ് കുമാർ, പോലീസുകാരായ ആൽബിൻ , ജിനേഷ് , സമ്മാസ് , ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്....
error: Content is protected !!