Tag: sexually abused

ആളില്ലാത്ത നേരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; 69 കാരന് ജീവപര്യന്തം തടവ്
Kerala, Other

ആളില്ലാത്ത നേരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; 69 കാരന് ജീവപര്യന്തം തടവ്

ആളില്ലാത്ത നേരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച 69 കാരനായ വായോധികന് ജീവപര്യന്തം തടവും അഞ്ചുവര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ചൂണ്ടല്‍ പുതുശേരി ചെമ്മന്തിട്ട കരിയാട്ടില്‍ രാജനെ (69)യാണ് ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മൂമ്മ മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ തണല്‍ എന്ന സ്ഥാപനത്തില്‍ പാര്‍പ്പിക്കുകയും അവിടെ വച്ച് കൌണ്‍സിനിടെയാണ് രാജന്റെ വീട്ടില്‍ വച്ച് താന്‍ പീഡിപ്പിക്കപ്പട്ട വിവരം പെണ്‍കുട്ടി പറഞ്ഞത്. ഇതിനെ തുടര്‍ന്ന് തണല്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കുന്നംകു...
Information

ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു ; മലപ്പുറത്ത് മലയാള അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: ക്ലാസിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ വളാഞ്ചേരിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനാണ് അറസ്റ്റിലായത്. രണ്ടു കുട്ടികളുടെ പരാതിയിലാണ് നടപടി. മലയാള അധ്യാപകനായ പ്രതി ലൈംഗിക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളില്‍ പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് കുട്ടികളുടെ പരാതി. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മിറ്റിയും പൊലീസിനും ചൈല്‍ഡ്ലൈനും കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും പരാതിയുടെ അടിസ്ഥാനത്തില്‍ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ...
error: Content is protected !!