Tag: SHarja

24 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കിസമസ്ത മദ്റസകളുടെ എണ്ണം 10972 ആയി
Other

24 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കിസമസ്ത മദ്റസകളുടെ എണ്ണം 10972 ആയി

ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 24 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10972 ആയി.റഹ്മാനിയ്യ മദ്റസ, കന്നിക്കാട്, യൂനിവേഴ്സല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, നാഷ്ണല്‍ നഗര്‍, ഉളിയദഡുക (കാസര്‍ഗോഡ്), ഇഫ്റഅ് മദ്റസ, മുരിങ്കോടി, സഹ്റ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മദ്റസ, തങ്ങള്‍ പീടിക, ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, ഉളിക്കല്‍ (കണ്ണൂര്‍), ശംസുല്‍ഉലമാ മദ്റസ ചേലേമ്പ്ര പാടം, പൊറ്റമ്മല്‍, എം.ഇ.എസ് മദ്റസ, കൊട്ടാരം, വളാഞ്ചേരി, മിസ്ബാഹുല്‍ ഹുദാ മദ്റസ നല്ലംതണ്ണി, ഏനാന്തി, അല്‍-അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, മണലിപ്പുഴ (മലപ്പുറം), നൂറുല്‍ ഇസ്ലാം മദ്റസ കോളപ്പാകം, സബീലുല്‍ ഹിദായ മദ്റസ, കാരയില്‍പുറം, നൂറുല്‍ഹുദാ മദ്റസ, മഠത്തില്‍കുണ്ട് (പാലക്കാട്), ശംസുല്‍ഹുദാ മദ്റസ, ആലപ്പുഴ വാടയ്ക്കന്‍ ഗുരുമന്ദിരം വാര്‍ഡ് (ആലപ്പുഴ), സ...
Gulf

ഉന്നത വിജയം: മലയാളി വിദ്യാർഥിനിയെ യു എ ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു

ഷാർജ: ഉന്നത വിജയം നേടിയ മലയാളി വിദ്യാർഥിനിക്ക് ഗോൾഡൻ വിസ നൽകി ആദരം. ഷാർജ യുണിവേഴ്‌സിറ്റി വിദ്യാർഥിനി നന്നമ്പ്ര ചെറുമുക്കിൽ ഫാത്തിമ ഹന്ന അക്ബറിനാണ് പഠന മികവിനുള്ള അംഗീകാരമായി യു എ ഇ ഗോൾഡൻ വിസ സമ്മാനിച്ചത്. ബിഎസ്‌സി ഹോണേഴ്സ് ഇൻ അക്കൗണ്ടിങ് ആൻ്റ് ഫൈനാൻസ് വിഭാഗത്തിൽ 99.96 ശതമാനം മാർക്ക് നേടിയാണ് ഫാത്തിമ ഹന്ന വിജയിച്ചത്. സിജിപിഎ നാലിൽ 3.96 കരസ്ഥമാക്കി. ഷാർജ കെഎംസിസി മലപ്പുറം ജില്ലാ ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായ ചെറുമുക്ക് സ്വദേശി അക്ബർ വടക്കും പറമ്പിലിൻ്റേയും കൊടിഞ്ഞി അൽ അമീൻ നഗറിലെ പാട്ടശ്ശേരി ബുഷ്റയും മകളാണ്. ബാസിൽ കുറ്റിപ്പാലയാണ് ഭർത്താവ്....
Local news

തെന്നല സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ തെന്നല സ്വദേശി മരിച്ചു. തെന്നല കുറ്റിപ്പാല സ്വദേശി മഞ്ഞണ്ണിയില്‍ ആലിക്കുട്ടി ആണ് മരിച്ചത്. ബുധനാഴ്ച നടന്ന വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു….
Gulf, Obituary

ജിദ്ധയിൽ മരിച്ച കുന്നുംപുറം സ്വദേശിയുടെ കബറടക്കം വ്യാഴാഴ്ച നടക്കും

എ.ആർ നഗർ : ജിദ്ദയിൽ അന്തരിച്ച കുന്നുംപുറം പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജി -ഖദീജ ഹജ്‌ജുമ്മ എന്നിവരുടെ മകൻ അബ്ദുൾ നിസാർ എന്ന മാനുവിന്റെ (43) മയ്യിത്ത് വ്യാഴാഴ്ച നാട്ടിലെത്തും. കബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് കുന്നുംപുറം നടുപറമ്പ് ജുമാ മസ്ജിദിൽ നടക്കും.ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജിദ്ധ കോർണീഷിലെ സമീർ അബ്ബാസ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച യാണ് മരിച്ചത്. ഭാര്യ, മുംതാസ് കാമ്പ്രൻ.മക്കൾ: നാഫീഹ്, നസീഫ്, നായിഫ്, ഫാത്തിമ നഷ്മിയ, നഹിയാൻ. ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജിങ് ഡയറക്ടർ കൊടിഞ്ഞിയിലെ മെതുവിൽ സിദ്ധീഖിന്റെ ഭാര്യാ സഹോദരൻ ആണ്....
Breaking news

ഷാർജയിൽ നിന്ന് വന്ന യാത്രക്കാരന് ഒമിക്രോൺ പോസിറ്റീവ്

മലപ്പുറത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഷാര്‍ജയില്‍ നിന്നെത്തിയ 36 കാരന്‍ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ് ഈ വ്യക്തി. ഒമൈക്രോണ്‍ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താല്‍ നിലവില്‍ സംസ്ഥാനത്ത് എട്ട് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും. ഇദ്ദേഹം ടാൻസാനിയയിൽ പോയിരുന്നു. എവിട്ന്ന്ആആണ് രോഗം വന്നത് എന്നത് വ്യക്തമായിട്ടില്ല....
error: Content is protected !!