Tuesday, October 14

Tag: Shock

വീട്ടു വരാന്തയിലെ ഗ്രില്ലില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേറ്റ് ആഞ്ച് വയസുകാരന് ദാരുണാന്ത്യം
Kerala

വീട്ടു വരാന്തയിലെ ഗ്രില്ലില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേറ്റ് ആഞ്ച് വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: മട്ടന്നൂര്‍ കോളാരിയില്‍ വീട്ടു വരാന്തയിലെ ഗ്രില്ലില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേറ്റ് ആഞ്ച് വയസുകാരന്‍ മരിച്ചു. കോളാരിയിലെ ഉസ്മാന്‍ മഅ്ദനിയുടെയും ആയിഷയുടെയും മകന്‍ സി.മുഈനുദ്ദീന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് കുട്ടി താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയില്‍. നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും....
Kerala

കളിക്കുന്നതിനിടെ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു

കോഴിക്കോട് : കളിക്കുന്നതിനിടെ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ആണ് ദാരുണമായ സംഭവം. കുറ്റിക്കാട്ടൂര്‍ സ്വദേശി മാലിക്കാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്....
Accident

പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി : പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂർ മൂച്ചിക്ക ൽ സ്വദേശി കാരാടൻ മുസ്തഫയുടെ മകൻ സൽമാൻ ഫാരിസ് (18) ആണ് മരിച്ചത്. പുകയൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ വെച്ചാണ് സംഭവം. പുകയൂർ അങ്ങാടിയിലെ പി കെ ഫ്രൂട്‌സ്, ചിക്കൻ കടയിലെ ജീവനക്കാരനാണ് സൽമാൻ ഫാരിസ്. ഇതോടൊപ്പം കടയിൽ പ്രവിനെയും വളർത്തുന്നുണ്ട്. കാണാതായ പ്രാവിനെ തൊട്ടടുത്ത കെട്ടിടത്തിൽ കണ്ടപ്പോൾ അതിനെ പിടിക്കാൻ വേണ്ടി കയറിയതായിരുന്നു. ഇതിനിടെ വൈദ്യുതി ലൈൻ കഴുത്തിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രാൻസ്ഫോമറിൽ നിന്ന് പോകുന്ന ലൈനാണ്. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങുന്നവരാണ് വീണത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് മൈമൂന. സഹോദരങ്ങൾ : സഫ്‌വാൻ, സഹീർ, സിനാൻ. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കബറടക്കം നാളെ പാലപ...
Information, Uncategorized

അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു

ആലപ്പുഴ : വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ ശരത് - സിനി ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടന്‍തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും....
error: Content is protected !!