Tag: stabbed to death

കുടുംബ വഴക്ക് ; മഞ്ചേരിയിൽ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു ; പ്രതി പിടിയിൽ
Crime, Malappuram

കുടുംബ വഴക്ക് ; മഞ്ചേരിയിൽ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു ; പ്രതി പിടിയിൽ

മലപ്പുറം : മഞ്ചേരിയിൽ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട അയ്യപ്പന്റെ മൂത്ത മകൾ രജനിയുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലർച്ചെ മൂന്നു മണിയോടുകൂടിയാണ് പ്രതിയെ മഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടിയത്. മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന്റെ വയറിലും തലയിലും കുത്തേറ്റത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം തടയാൻ ശ്രമിച്ച പ്രതിയുടെ ഭാര്യ രജനിക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. ...
Crime, Other

ജോലി നിരസിച്ചതിൽ വൈരാഗ്യം, സൗദിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം : ജോലി നിരസിച്ചതിൽ വൈരാഗ്യം. സൗദിയിൽ ബംഗാളിയുടെ കുത്തേറ്റ് മണ്ണാർക്കാട്ടുകാരൻ കൊല്ലപ്പെട്ടു. പുല്ലശ്ശേരി കൂമ്പാറ ചേരിക്കപാടം സെയ്‌ദിൻ്റെ മകൻ അബ്‌ദുൽ മജീദ് (47)ആണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ പിടികൂടി. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. സൗദി അബഹ ജിസാനിൽ ചൊവ്വാഴ്ച‌ രാത്രിയോടെയാണ് സംഭവം. ഇവിടെ വ്യാപാരം നടത്തുന്ന മജീദിന്റെ മുൻജീവനക്കാരിലൊരാളായ ബംഗാൾ സ്വദേശി വീണ്ടും ജോലി അഭ്യർത്ഥിച്ച് എത്തുകയായിരുന്നു. ഇവർ തമ്മിൽ സൗഹൃദ സംഭാഷണം നടന്നെങ്കിലും നിലവിൽ ജോലി ഒഴിവില്ലെന്ന് പറഞ്ഞ് മജീദ് നിരസിച്ചു. ഇതിലെ വൈരാഗ്യം മൂലം ബംഗാളി സുഹൃത്തുക്കളായ രണ്ടുപേരെയും കൂട്ടി മജീദിനെ അപായപ്പെടുത്തുകയായിരുന്നു. ഇതിൽ രണ്ടുപേരെ സൗദി പോലീസ് പിടികൂടിയിട്ടുണ്ട്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. മജീദിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികളുമായുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.ഭാര്യയും രണ്ടു മക...
Kerala, Other

മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയം : മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കോട്ടയം നീണ്ടൂരിലാണ് സംഭവം. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണനാണ് (23) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ മറ്റൊരു യുവാവിനും കുത്തേറ്റു. പരുക്കേറ്റ അനന്ദു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ തിരുവോണത്തിന്റെ ആഘോഷങ്ങള്‍ക്കുശേഷം യുവാക്കള്‍ ചേര്‍ന്ന് മദ്യപിച്ചിരുന്നതായും ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ...
Kerala

കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തികൊന്നു ; രണ്ട് പേര്‍ കസ്റ്റഡിയില്‍

കായംകുളത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയില്‍ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30ന് കൃഷ്ണപുരം മാവിനാല്‍ക്കുറ്റി ജംഗ്ഷന് സമീപം വച്ചായിരുന്നു ഒരു സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഘട്ടത്തിനിടെ കഴുത്തില്‍ കുത്തേറ്റ അമ്പാടി രക്തം വാര്‍ന്ന് റോഡില്‍ വീണു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണ്ടാ സംഘത്തലവന്‍ ലിജു ഉമ്മന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്നോടിയായി ക്രിക്കറ്റ് മൈതാനത്തും സംഘര്‍ഷം ഉണ്ടായിരുന്നു. കൊലപാതക സ്ഥലത്തു നിന്നും ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധി...
error: Content is protected !!