Thursday, October 15

Tag: State cricket team

ദേശീയ സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ ഇടം നേടി പരപ്പനങ്ങാടി സ്വദേശി
Sports

ദേശീയ സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ ഇടം നേടി പരപ്പനങ്ങാടി സ്വദേശി

പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ അഭിമാനതാരം — അഗ്നേയ് പി.! പരപ്പനങ്ങാടി: സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇടുക്കിക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച അഗ്നേയ് പി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടക്കുന്ന ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ്.അധ്യാപക ദമ്പതികളായ പരപ്പനങ്ങാടി പുത്തൻ പീടിക പെനക്കത്ത് പ്രജിത്തിന്റെയും ലതയുടെയും മകനാണ് അഗ്നേയ്. നിലവിൽ തൊടുപുഴ എസ് ജി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥിയും കേരള ക്രിക്കറ്റ് അസോസിയേഷൻറെ ജൂനിയർ അക്കാദമിയിലെ താരവുമാണ്. പരപ്പനങ്ങാടി ചുടലപറമ്പ് മൈതാനിയിലൂടെ ക്രിക്കറ്റ് പരിശീലനം ആരംഭിച്ച അഗ്നേയുടെ ഈ നേട്ടം പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിനും പരപ്പനങ്ങാടിക്കും ഏറെ അഭിമാനകരമാണ്. സ്വന്തം നാട്ടിലെ മൈതാനിയിൽ നിന്ന് ദേശീയതലത്തിലേക്കുള്ള ഈ മുന്നേറ്റം കായികരംഗത്ത് സ്വ...