Tag: Street light

മാസങ്ങള്‍ പിന്നിട്ടിട്ടും മിഴി തുറക്കാതെ തെരുവ് വിളക്കുകള്‍ ; നഗരസഭ ചെയര്‍മാന് പരാതി നല്‍കി അം ആദ്മി
Kerala, Local news, Other

മാസങ്ങള്‍ പിന്നിട്ടിട്ടും മിഴി തുറക്കാതെ തെരുവ് വിളക്കുകള്‍ ; നഗരസഭ ചെയര്‍മാന് പരാതി നല്‍കി അം ആദ്മി

തിരൂരങ്ങാടി : തിരുരങ്ങാടി നഗരസഭ പരിധിയിലെ മമ്പുറം മേല്‍പ്പാലം, ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും,പരാതി നല്‍കിയിട്ടും അന്വേഷണമോ ഇടപെടലുകളോ നടത്താത്തതില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിക്ക് അം ആദ്മി ഭാരവാഹികള്‍ നിവേദനം നല്‍കി. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു. തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതില്‍ അവ പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിസ്സംഗതയെയും മാജിക് ക്രിയേഷന്‍ കമ്പനിയുടെ ഒളിച്ചുകളിയും ചെയര്‍മാനെ ബോധിപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാര്‍ട്ടി ഭാരവാഹികളായ അബ്ദുല്‍ റഹിം പൂക്കത്ത്, ഫൈസല്‍ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് ചെയര്‍മാനെ സന്ദര്‍ശിച്ചത്. സ്ട്രീറ്റ് ലൈറ്റ...
Local news, Other

മമ്പുറം പാലത്തിലെയും ചെമ്മാട്ടങ്ങാടിയിലെയും തെരുവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടിയില്ല ; പരസ്പരം പഴിചാരി അധികൃതര്‍ വെളിച്ചമില്ലാതെ വലഞ്ഞ് പൊതുജനങ്ങള്‍

തിരൂരങ്ങാടി : തിരൂരങ്ങാടി മമ്പുറം പാലം ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് ദുരിത പൂര്‍ണ്ണം ആകുന്നതിനിടെ വിളക്കുകള്‍ നന്നാക്കുന്നതിനെ ചൊല്ലി വാക്ക് പോരു മുറുകുന്നു. ചെമ്മാട് അങ്ങാടിയിലും മമ്പുറം പാലത്തിലും പരസ്യ ബോര്‍ഡുകളോടൊപ്പം സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പരസ്യ കമ്പനി തന്നെ നന്നാക്കണമെന്ന് വാദവുമായി നഗരസഭ മുന്നോട്ടു വന്നതോടെ ആര് നന്നാക്കുമെന്ന് ആശങ്കയിലാണ് പൊതുജനങ്ങള്‍. ഈ വിഷയത്തില്‍ കെഎസ്ഇബിയെ സമീപിച്ചപ്പോള്‍ അധികൃതര്‍ പരസ്യ കമ്പനിയായ മാജിക് ക്രിയേഷന്‍ എന്ന കമ്പനിയെ പഴിചാരി ഒഴിഞ്ഞു മാറിയതായി പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് ആരോപിച്ചു. പരസ്യ കമ്പനി കെഎസ്ഇബിയെയും പഴിചാരുകയാണ്. കെഎസ്ഇബിയെ പ്രതി ചാര്‍ത്തി 12 ലക്ഷത്തോളം അധികമായി ചോദിച്ചതിനാല്‍ പരസ്യ കമ്പനിക്ക് അടക്കാന്‍ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന...
Kerala, Local news, Malappuram

വേങ്ങര ഗ്രാമപഞ്ചായത്തിലെ തെരുവുകള്‍ പ്രകാശപൂര്‍ണ്ണമാകുന്നു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ തെരുവുകള്‍ പ്രകാശപൂര്‍ണ്ണമാക്കുന്നു. ഇതിന്റെ ഭാഗമായി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. എ കെ സലീം, സി പി ഹസീന ബാനു, മെമ്പര്‍മാരായ സി പി അബ്ദുല്‍ ഖാദര്‍, ചോലക്കന്‍ റഫീഖ്, യൂസഫലി വലിയോറ, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ...
Local news

തെന്നലയിലെ മിനി മാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന് പരാതി

തെന്നല : പഞ്ചായത്ത് പതിനാലാം വാർഡിലെ പി എച്ച് സി കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 7- മാസത്തോളമായി പ്രവർത്തനം നിലച്ച മിനി മാസ്റ്റ് ലൈറ്റ്, അത് പോലെ വാർഡിലെ പോസ്റ്റിലുള്ള ലൈറ്റുകളും അടിയന്തിരമായി റിപ്പയർ ചെയ്ത് പ്രവർത്തന യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തെന്നല പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് സലീന കരുമ്പിലിനും, വൈസ് പ്രസിഡണ്ട് pp അഫ്സലിനും പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിവേദനം നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് Nc ജലിൽ , വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അലി കള്ളിയത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ PT റഹിയാനത്ത്, മുൻ വൈ പ്രസി. Kv മജീദ്, മെമ്പർ പച്ചായി കുഞ്ഞാവ, വാർഡ് ഭാരവാഹികളായ TP ഇസ്മായിൽ , മൊയ്തീൻ കോലാത്തൊടി എന്നിവർ സംബന്ധിച്ചു . ...
Other

തിരൂരങ്ങാടിയുടെ തെരുവുകളിൽ അധ്യാപക വിദ്യാർത്ഥികൾ നിർമ്മിച്ച ബൾബുകൾ പ്രകാശിക്കും

തിരൂരങ്ങാടി:കേടുവന്ന തെരുവുവിളക്കുകൾ മാറ്റി വയ്ക്കുന്നതിന് തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് തിരൂരങ്ങാടി എസ്.എസ്.എം.ഒ.ഐ.ടി.ഇ വിദ്യാർത്ഥികൾ നിർമ്മിച്ച എൽ.ഇ.ഡി ബൾബുകൾ നൽകി.ഐ. ടി.ഇയിൽ 13 ദിവസമായി നടന്ന് വരുന്ന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് പറുദീസയിലാണ് വിദ്യാർത്ഥികൾ ബൾബുകൾ നിർമ്മിച്ചത് .പരിസ്ഥിതി സൗഹാർദ്ദ സന്ദേശമുയർത്തി കേടു വന്ന ബൾബുകൾ ശേഖരിച്ച് നന്നാക്കിയെടുത്തും പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ബൾബ് നിർമ്മാണ പരിശീലനത്തിന് ഡോ.റാഷിദ് നേതൃത്വം നൽകി.അധ്യാപക വിദ്യാർത്ഥികൾ തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്ക് ബൾബുകൾ കൈമാറുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ടി.ഹംസ,സി.മൂസക്കുട്ടി, യു.ഷാനവാസ്, കെ.സജ്ല, അഫീഫലി, ഫാത്തിമ ഖൈറ, ഫർഹ , സിനാൻ, ആദിൽ എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, കൗൺസിലർമാരായ ഇഖ്ബാൽ കല്ലുങ്ങൽ, റസാഖ് ഹാജി, സി പി ഹബീബ എന്നിവർ ഏറ്റുവാങ്ങി ...
error: Content is protected !!