Saturday, August 16

Tag: students union

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം സിനിമാ താരം വിൻസി അലോഷ്യസ് നിർവഹിച്ചു. 'കലൈക്യ' എന്ന പേരിലാണ് ഇൻ്റർസോൺ കലോത്സവം നടത്തപ്പെടുന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ എ, ബി, സി, ഡി, എഫ് സോൺ കലോത്സവം പൂർത്തിയാക്കിയതിന് ശേഷമാണ് ഇൻ്റർസോൺ കലോത്സവം നടക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ നടന്ന കലോത്സവങ്ങളിൽ വിജയിച്ച ഒന്ന്, രണ്ട് സ്ഥാനക്കാരും അപ്പീൽ മുഖേന എത്തിയവരുമാണ് ഇൻ്റർസോൺ കലോത്സവത്തിന് യോഗ്യരായി മത്സരത്തിൽ പങ്കെടുക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസിൽ കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.ലോഗോ പ്രകാശന ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെ...
Other

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മലബാർ എഡ്യൂഫെസ്റ്റ്: സ്വാഗതസംഘം രൂപീകരിച്ചു

മലപ്പുറം: ഫെബ്രുവരി 19 മുതൽ 21 വരെ മലപ്പുറം ഗവ. കോളേജിൽ വെച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മലബാർ എഡ്യൂ ഫെസ്റ്റിന്റെ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. മലപ്പുറം ഗവ: കോളേജിൽ വെച്ച് നടന്ന ചടങ്ങ് കോളേജ് പ്രിൻസിപ്പാൾ ഡോ: ഗീത നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിൽ വരുന്ന 350ലധികം കോളേജുകളെ ഉൾകൊള്ളിച്ചു കൊണ്ടാണ് എഡ്യൂഫെസ്റ്റ് സംഘടിപ്പിക്കുന്നത്. എഡ്യൂക്കേഷൻ, ഫുഡ്‌, സ്പോർട്സ്, എന്റർടൈൻമെന്റ്, ബുക്ക്‌സ് ആൻഡ് ലിറ്ററേച്ചർ, സയൻസ് ആൻഡ് എ.ഐ, ലോ ഫെസ്റ്റ്, മാനേജ്‍മെന്റ് ഫെസ്റ്റ്, കൾച്ചറൽ ഇവൻ്റ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവയെല്ലാം കൂട്ടിച്ചേർത്താണ് പരിപാടി സഘടിപ്പിക്കുന്നത്. സ്വാഗതസംഘം കമ്മിറ്റി മുഖ്യരക്ഷാധികാരിയായി പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടിയെയും രക്ഷാധികാരികളായി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: പി.രവീന്ദ്ര...
Calicut, Other, university

‘ഡിമന്‍ഷ്യ’ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ 2022-23 വര്‍ഷത്തെ മാഗസിന്‍ 'ഡിമന്‍ഷ്യ' എഴുത്തുകാരി കെ ആര്‍ മീര വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജിന് നല്‍കി പ്രകാശനം ചെയ്തു. ഗായകന്‍ അതുല്‍ നറുകര മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് എഡിറ്റര്‍ ഡോ. കെ.പി. സുഹൈല്‍ അധ്യക്ഷത വഹിച്ചു. ഡി. എസ്. യു ചെയര്‍മാന്‍ എം. ബി. സ്‌നേഹില്‍, മാഗസിന്‍ എഡിറ്റര്‍ കെ.എസ്. മുരളിക, സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സെനറ്റ് അംഗം സി.എച്ച്. അമല്‍, മാഗസിന്‍ സബ് എഡിറ്റര്‍ അനുഷ, എ.കെ.ആര്‍.എസ്.എ കണ്‍വീനര്‍ ആര്‍.കെ. വൈശാഖ്, മാഗസിന്‍ സമിതി അംഗംങ്ങളായ മുഹമ്മദ് സാദിഖ്, അഭിജിന്‍, ആകാശ് നന്ദു തുടങ്ങിയവര്‍ സംസാരിച്ചു....
error: Content is protected !!