Tuesday, September 15

Tag: SWalath nagar

മഅദിൻ ചെയർമാൻ ഖലീൽ ബുഖാരി തങ്ങളുടെ മാതാവ് മരണപ്പെട്ടു
Obituary

മഅദിൻ ചെയർമാൻ ഖലീൽ ബുഖാരി തങ്ങളുടെ മാതാവ് മരണപ്പെട്ടു

കടലുണ്ടി : മലപ്പുറം മേൽമുറി സ്വലാത്ത് നഗർ മഅദിൻ അക്കാദമി ചെയർമാനുംസമസ്‌ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മാതാവ് സയ്യിദത്ത് ഫാത്തിമ ഇമ്പിച്ചി ബീവി ഹജ്‌ജുമ്മ (93) നിര്യാത‌യായി. പ്രമുഖ പണ്ഡിതനായിരുന്ന സയ്യിദ് അഹ്‌മദുൽ ബുഖാരിയാണു ഭർത്താവ്. പ്രമുഖ സൂഫി വര്യനായിരുന്ന തൃക്കരിപ്പൂർ ശാഹുൽ ഹമീദ് അൽ ബുഖാരി തങ്ങളുടെ മകളാണ്. മറ്റു മക്കൾ: സയ്യിദ് ഇസ്മായിൽ അൽ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബുറഹ്‌മാൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി, സയ്യിദത്ത് റൈഹാന ബീവി, സയ്യിദത്ത് ഹബീബ ബീവി, സയ്യിദത്ത് ബരീറ ബീവി, പരേതരായ സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാ രി, സയ്യിദത്ത് മൈമൂന സുഹ്റ ബീവി. മരുമക്കൾ: സയ്യിദ് ശിഹാബുദ്ദീൻ ബാഫഖി മൊറയൂർ, സയ്യിദ് യഹ്യ ബുഖാരി വളപട്ടണം, സയ്യിദത്ത് ഉമ്മു ഹാനി ബീവി, സയ്യിദത്ത് റഷീദ ബീവി, സയ്യിദത്ത് കുഞ്ഞബീവി, സയ്യിദത്ത് അസ്മ‌ ബീവി, സയ്യിദത്ത് ...
ന്യൂനപക്ഷ ശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം – ടി.കെ ഹംസ
Malappuram

ന്യൂനപക്ഷ ശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം – ടി.കെ ഹംസ

മലപ്പുറം: ന്യൂനപക്ഷങ്ങളുടെ ശാക്തീകരണവും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും രാജ്യത്തിന്റെ വികസനത്തിന്റെ അടയാളമാണെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള വേങ്ങര ന്യൂനപക്ഷ പരിശീലന കേന്ദ്രം മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ജില്ലാതല ന്യൂനപക്ഷദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടന മുതല്‍ ഐക്യരാഷ്ട്രസഭയുടെ 1992ലെ ന്യൂനപക്ഷ അവകാശ പ്രഖ്യാപനം വരെ മേല്‍ ആശയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ വേട്ട നടക്കുമ്പോള്‍ സമൂഹം ഒത്തൊരുമയോടെ അവരുടെ അവകാശങ്ങളും പാരസ്പര്യവും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ ഇന്റര്‍നാഷണല്‍ അക്കാദമി ഡയറക്ടര്‍ ഉമര്‍ മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന...