Tag: tamir jifri

താനൂര്‍ കസ്റ്റഡി കൊലപാതകം ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവച്ച് എയിംസ്
Local news

താനൂര്‍ കസ്റ്റഡി കൊലപാതകം ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവച്ച് എയിംസ്

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണക്കേസില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിബിഐയുടെ മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചതായി സൂചന. താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിന് ഇരയായെന്നും പോലിസുകാരുടെ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തലുകള്‍ ശരിവച്ച് എയിംസ് റിപോര്‍ട്ട്. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധരാണ് പരിശോധിച്ചതെന്നാണു വിവരം. സിബിഐ സംഘമാണ് ഡല്‍ഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. താമിര്‍ ജിഫ്രിയുടെ മരണത്തിന് മര്‍ദനവും കാരണമായെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്വീകരിക്കുന്നതിന...
Malappuram

താമിർ ജിഫ്രി കേസ്: പ്രതികളുടെ അറസ്റ്റ് ഉന്നതരെ രക്ഷപ്പെടുത്താനാകരുത് : എസ്.ഡി.പി.ഐ

മലപ്പുറം : താമിർ ജിഫ്രി കൊലപാതകത്തിലെ പ്രതികളുടെ സി.ബി.ഐ.അറസ്റ്റ് സ്വാഗതാർഹമാണെങ്കിലും ഉന്നതർരക്ഷപെടാൻ പാടില്ലന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി . 2023 ആഗസ്റ്റ് ഒന്നിനാണ് താനൂർ പോലീസ്സ്റ്റേഷനിൽ താമിർ ജിഫ്രിയെ മൂന്നാം മുറക്ക് വിധേയമാക്കി കൊലപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരുടെ നിഗാന്ത ജാഗ്രതയും തുടക്കത്തിൽ എസ്.ഡി.പി.ഐ നടത്തിയ ഇടപെടലുമാണ് സാദാ മരണമാകേണ്ട കേസ് ക്രൂരമായ കൊലപാതകമായിരുന്നെന്ന് കണ്ടത്തിയത്. പോലീസിലെ മർധകവീരന്മാരെ ഉൾപ്പെടുത്തി അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് രൂപീകരിച്ച ഡാൻസാഫ് സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞതിനെ തുടർന്ന് നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം അനധികൃത കസ്റ്റഡിയും, കൊലപാതകവും അത് മറച്ച് വെക്കാനുള്ള നടപടിയുമൊക്കെ കൊലക്ക് തുല്യമാണ്. ആയതിനാൽ വെറും നാല് പോലീസുകാരെ മാത്രം ഉൾപെടുത്തിയാവരുത് കേസന്വേഷണം. മുഴുവൻ ഉയർന്ന ഉദ്യോഗസ...
Local news

താനൂര്‍ കസ്റ്റഡി മരണം ; പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂര്‍ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. 2023 ഓഗസ്റ്റ് ഒന്നിനാണു ലഹരി വസ്തുക്കളുമായി അറസ്റ്റിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരൊണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍, ആശുപത്രി...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജിനേഷ്, ആല്‍വിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാര്‍ എറണാകുളം ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു. അതേസമയം താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമ...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സി ബി ഐ സംഘം ചേളാരിയിലെ പരിശോധന പൂര്‍ത്തിയാക്കി

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സി ബി ഐ അപേക്ഷ നല്‍കി. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എ...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ അന്വേഷണം ആരംഭിച്ചു ; സംഘം താനൂരിലെത്തി

മലപ്പുറം: താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം താനൂരിലെത്തി. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുക്കും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം താനൂര്‍ ക്യാമ്പ് ചെയ്തു കൊണ്ടായിരിക്കും അന്വേഷണം നടത്തുക. ഓഗസ്റ്റ് ഒന്നിനാണ് താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുന്നത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിബിഐ അന്വേഷിക്കുന്നത്. ഇന്ന് മലപ്പുറത്ത് എത്തുന്ന സംഘം നേരത്തെ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കേസില്‍ കൊലപാതക കുറ്റം ചുമത്തി നാല് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് സംഘം പ്രതി ചേര്‍ത്തിരുന്നു. വൈകാതെ ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടിക...
Kerala, Local news

താനൂര്‍ കസ്റ്റഡി കൊലപാതകം ; ജയില്‍ പീഢനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

താനൂര്‍ : താനൂരിലെ താമീര്‍ ജാഫ്രിയുടെ കസ്റ്റഡി മരണത്തിനിടയാക്കിയ ജയിലിലെ പീഡനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കസ്റ്റഡിയിലിരിക്കെ മരിച്ച താമീര്‍ ജാഫ്രിയ്‌ക്കൊപ്പം പൊലീസ് പിടികൂടിയ നാലു പ്രതികളെ ജയിലിനുളളില്‍ മര്‍ദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. നേരത്തെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ താനൂര്‍ കസ്റ്റഡി മരണത്തിലെ ആദ്യഘട്ട പ്രതിപട്ടിക സമര്‍പ്പിച്ചിരുന്നു. എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികളായ നാലു പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിങ്ങനെയാണ് പ്രതിപട്ടിക....
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം : മമ്പുറത്ത് വനിതാ ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

തിരൂരങ്ങാടി : താമിര്‍ ജിഫ്രിയുടെ താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചും ആക്ഷന്‍ കൗണ്‍സിലുമായി ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചും വേങ്ങര മണ്ഡലം വനിത ലീഗും എആര്‍ നഗര്‍ പഞ്ചായത്ത് വനിത ലീഗും സംയുക്തമായി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മമ്പുറം സൈനാസ് ഇന്‍ പള്ളിപ്പാടം വെച്ച് നടന്ന പ്രതിഷേധ സായാഹ്നം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. വനിത ലീഗ് വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജുസൈറ മന്‍സൂര്‍ സ്വാഗതം പറഞ്ഞ പ്രതിഷേധ പരിപാടിയില്‍ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ സമീറ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ആസിയ, പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് സഫൂറ, സെക്രട്ടറി നൂര്‍ജഹാന്‍ കാട്ടീരി മറ്റു പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. ...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം: ദുരൂഹത നീക്കണം – എസ്.ഡി.പി.ഐ

മലപ്പുറം : താനൂര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തിരൂരങ്ങാടി മമ്പുറം സ്വദേശി താമിര്‍ ജിഫ്രി തങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസ് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപെട്ടു. ലഹരിക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം പോലീസ് മര്‍ദ്ദനം മൂലമാണന്ന ആരോപണം ശക്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തതക്കുറവുണ്ട്. ജില്ലയില്‍ എസ്.പിയുടെ കീഴില്‍ രൂപികരിച്ചിരിക്കുന്ന ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് മനസ്സിലാവുന്നത്. അത്‌കൊണ്ട് തന്നെ എസ്പിക്ക് കീഴിയിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തു വരാന്‍ സാധ്യതയില്ല. കസ്റ്റഡിയിലെടുത്ത സമയം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്...
error: Content is protected !!