Tag: Tanur boat accident

താനൂര്‍ ബോട്ടപകടത്തില്‍ 11 പേര്‍ മരണപ്പെട്ട കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകള്‍ 6ന് കൈമാറും
Local news, Other

താനൂര്‍ ബോട്ടപകടത്തില്‍ 11 പേര്‍ മരണപ്പെട്ട കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകള്‍ 6ന് കൈമാറും

പരപ്പനങ്ങാടി : കേരള മനഃസാക്ഷിയെ നടുക്കിയ താനൂര്‍ ബോട്ടപകടത്തില്‍ പതിനൊന്ന് പേര്‍ മരണപ്പെട്ട പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിന് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന രണ്ട് വീടുകളുടെ താക്കോല്‍ദാനം സെപ്റ്റംബര്‍ ആറിന് നടക്കും. നാല് കുട്ടികളും ഭാര്യയും മരിച്ച സെയ്തലവിക്കും മൂന്ന് കുട്ടികളും ഭാര്യയും നഷ്ടപ്പെട്ട സിറാജിനുമാണ് വീട്. രണ്ട് വീടുകളും അടുത്തടുത്ത് തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. വീട് നിര്‍മ്മാണത്തിന് മുപ്പത് ലക്ഷം രൂപ ചെലവായി 2023 മെയ് ഏഴിനായിരുന്നു താനൂര്‍ പൂരപ്പുഴ ബോട്ടപകടം നടന്നത്. അപകടം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ ഈ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് പുത്തന്‍കടപ്പുറം കെ.കുട്ടി അഹമ്മദ് കുട്ടി നഗറില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പ...
Kerala, Local news, Malappuram

താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍

താനൂര്‍ : താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ചികിത്സാ ധനസഹായം ഇതുവരെ നല്‍കിയില്ലെന്ന് കുടുംബങ്ങള്‍. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ഇതിനോടകം ചെലവഴിച്ചത്. ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയും എംഎല്‍എയും ജില്ലാ കലക്ടറുമടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 2023 മെയ് 7ന് വൈകുന്നേരമാണ് 22 പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ താനൂര്‍ ബോട്ട് അപകടം സംഭവിക്കുന്നത്. ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് മുഹമ്മദ് ജാബിര്‍ പറഞ്ഞു. അപകടത്തില്‍ ജാബിറിന്റെ ഭാര്യയും മകനും മരണപെട്ടിരുന്നു. കൂടെയുണ്ടായിരുന്ന 10ഉം 8ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളാണ് രക്ഷപ്പെട്ടത്. ഇവരുടെ ചികിത്സക്കായി ഒമ്പത...
Local news, Other

താനൂർ ബോട്ടപകടത്തിൽ രക്ഷപ്പെട്ട കുട്ടികളുടെ ചികിത്സ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു

മലപ്പുറം : താനൂർ തൂവൽത്തീരത്ത് കഴിഞ്ഞ വർഷം മേയ് 7 നുണ്ടായ ബോട്ടപകടത്തിൽ രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ തുടർ ചികിത്സയ്ക്കായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ കളക്ടർ പരാതികൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓക്സിജന്റെ അളവ് കുറയുന്നതു കാരണമുള്ള ചികിത്സയാണ് നെടുവ കുന്നുമേൽ ഹൗസിൽ മുഹമ്മദ് ജാബിറിന്റെ മകൾ ജെർഷ തുടരുന്നത്. തലച്ചോറിൽ വെള്ളം നിറഞ്ഞതും സംസാരശേഷി നഷ്ടപ്പെട്ടതിനുമുള്ള ചികിത്സയാണ് അരിയല്ലൂർ സ്വദേശി മൺസൂറിന്റെ മകൾ ആയിഷ മെഹ്റിൻ നടത്തുന്നത്. മൺസൂറും മുഹമ്മദ് ജാബിറും തങ്ങളുടെ മക്കൾക്ക് വേണ്ടി സമർപ്പിച്ച പരാതികളിലാണ് കമ്മീഷൻ ഇടപെട്ടത്. അടുത്ത മാസം തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ രണ്ടു കേസുകളും പരിഗണിക്കും. ...
Kerala, Malappuram

താനൂര്‍ ബോട്ടപകടം: ബോട്ടുടമ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി : താനൂര്‍ ബോട്ട് അപകടത്തിലെ 5 പ്രതികളുടെ ജാമ്യ അപേക്ഷയാണ് മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ തള്ളിയത്. ഒന്നാം പ്രതി ബോട്ട് ഉടമ പണ്ടാരക്കത്ത് നാസര്‍, മാനേജര്‍ അനില്‍, ഏഴാം പ്രതി കൈതവളപ്പില്‍ ശ്യാം കുമാര്‍, എട്ടാം പ്രതി ബിലാല്‍ ഒമ്പതാം പ്രതി സവാദ് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ജാമ്യം നല്‍കിയാല്‍ പ്രതികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ജാമ്യ അപേക്ഷ തള്ളിയത്. മത്സ്യ ബോട്ട് യാത്ര ബോട്ട് ആക്കിയ വര്‍ക്ക്‌ഷോപ്പ് ഉടമയുടെയും മഴയും മറ്റും രേഖപ്പെടുത്തേണ്ടതുണ്ട്. അതേസമയം കഴിഞ്ഞ ദിവസം താനൂര്‍ ബോട്ട് അപകടത്തില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പതിനൊന്നാം പ്രതി സെബാസ്റ്റ്യന്‍ ജോസഫ്, പന്ത്രണ്ടാം പ്രതി വി വി പ്രസാദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാരിടൈം ബോര്‍ഡിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. നേരത്തേ...
Accident

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഗവർണർ

പരപ്പനങ്ങാടി : കണ്ണീർ തീരമായി മാറിയ പരപ്പനങ്ങാടിയിലെ വീട്ടിൽ ആശ്വാസ വചനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. 9 പേർ മരിച്ച കുന്നുമ്മൽ വീട്ടിലാണ് എത്തിയത്. രാത്രി 8 മണിയോടെയാണ് എത്തിയത്. കുടുംബാംഗങ്ങളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. പ്രാർത്ഥനയിലും പങ്കെടുത്തു.
error: Content is protected !!