Tag: test result

കോഴിക്കോട് നിപ ഭീതി ഒഴിയുന്നു ; ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവ്
Calicut, Kerala

കോഴിക്കോട് നിപ ഭീതി ഒഴിയുന്നു ; ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളും അവസാനം പോസിറ്റീവായ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുമുള്‍പ്പെടെ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായി. തുടര്‍ച്ചയായി മൂന്നാം ദിവസവും നിപാ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന് പുറമേ മറ്റുള്ളവരുടെ ഫലം കൂടി നെഗറ്റീവായത് ആശ്വാസകരമായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. ഇതുവരെ 197 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 1233 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഇപ്പോഴുള്ളത്. അതേസമയം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് തീരുമാനം. കേന്ദ്ര സംഘം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്ര സംഘവുമായി വിശദമായ ചര്‍ച്ച നടത്തി. കേന്ദ്ര സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് മടങ്ങും. പോസിറ്റീവാ...
Kerala, Malappuram, Other

നിപയില്‍ മലപ്പുറത്തിനാശ്വാസം ; പരിശോധനയ്ക്കയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്

മലപ്പുറം: മഞ്ചേരിയില്‍നിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്. പനിയെ തുടര്‍ന്ന് രോഗിയെ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. അരീക്കോട് എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയത്. ഇവരെ വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ എൈസാലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവരുടെ രക്ത -സ്രവ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും ചേര്‍ന്നു. ...
error: Content is protected !!