Tag: thahasildar

തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗംഭീര റാലി
Local news

തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗംഭീര റാലി

തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. ബാൻഡ് വാദ്യവും സ്കേറ്റിങ്ങും ജാഥയെ ആകർഷകമാക്കി. https://youtu.be/CU851E4T6KE വീഡിയോ മമ്പുറം ബൈപാസിൽ നിന്നും തുടങ്ങി ചെമ്മാട് പഴയ കല്ലു പറമ്പൻ ബസ് സ്റ്റാന്റിൽ സമാപിച്ചു. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ , പൊലീസ് എക്‌സൈസ് , മോട്ടോർ വാഹന വകുപ്പ് , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ , റെഡ് ക്രോസ്സ് , രാഷ്ട്രീയ മത സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എസ് പി സി, ജെ ആർ സി, സ്കൗട്ട് , ഗൈഡ്‌സ് എന്നിവർ പങ്കെടുത്തു. സമാപന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ അഭിവാദ്യം ചെയ്തു. താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കാടൻ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തഹസിൽദാർ പി ഒ സാദിഖ്, കെ. അബ്ദുൽ ജലീൽ പ്രസംഗിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ ബിജു അവബോധന ക്ലാസ് എടുത്തു. സന്ദേശ യാത്രക്ക് വികസന സമിതി ചെയർമാനും തിരുരങ...
Other

ജലക്ഷാമത്താൽ നെൽകൃഷി ഉണങ്ങുന്നു, വെള്ളമെത്തിക്കാൻ നടപടി തുടങ്ങി

നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തി, മോര്യ കാപ്പ് പാടശേഖരങ്ങളിൽ 500 ഏക്കർ നെൽ കൃഷി യാണ് വെള്ളമില്ലാത്തതിനാൽ കരിഞ്ഞുണ ങ്ങുന്നത്. മോര്യകാപ്പിലെയും തോടുകളിലെയും കുഴികളിലെയും വെള്ളം വറ്റിയതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. കടുത്ത വേനലും ആയതോടെ വയൽ വീണ്ടു കീറിയിരിക്കുകയാണ്. ബാക്കിക്കയം തടയണ തുറന്നാൽ ഈ ഭാഗത്തേക്ക് വെള്ളമെത്തും. കര്ഷകരുടെ ആവശ്യം പരിഗണിച്ച് റവന്യൂ, കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു കര്ഷകരുടെ പ്രയാസം നേരിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 10 സെന്റീമീറ്റർ ഷട്ടർ തുറക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഷട്ടർ തുറക്കാനെതിയപ്പോൾ ആ ഭാഗത്തെ ജനപ്രതിനിധികളുടെ പ്രതിഷേധം കാരണം തുറക്കാൻ പറ്റിയില്ല. ഇതേ തുടർന്ന് കലക്റ്ററുടെ നിർദേശപ്രകാരം തഹസിൽദാറും മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരും നടത്തിയ ചർച്ചയിൽ കര്ഷകരുടെ ആവശ്യപ്രകാരം 4 കിലോമീറ്റർ ദൂര...
Breaking news, Malappuram

മാർച്ച് തടയാൻ പൊലീസില്ല, സമരക്കാർ താലൂക് ഓഫീസിനുള്ളിൽ കയറി

തിരൂരങ്ങാടി: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ തിരൂരങ്ങാടി താലൂക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ ആവശ്യത്തിന് പൊലീസില്ലാത്തതിനാൽ പ്രവർത്തകർ ഒന്നടങ്കം ഓഫീസിനുള്ളിലേക്ക് കയറി. ഇന്ന് രാവിലെയാണ് സംഭവം. തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രവർത്തകർ ആണ് മാർച്ചിൽ ഉണ്ടായിരുന്നത്. 5 പൊലീസുകാർ ആണ് തടയാൻ ഉണ്ടായിരുന്നത്. പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ ഒഫിസിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവമെല്ലാം കഴിഞ്ഞാണ് സി ഐ, എസ് ഐ എന്നിവരെത്തിയത്. ധർണ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മാര്ച്ച് അലങ്കോലപ്പെടുത്താൻ പോലീസ് മനപ്പൂർവ്വം ശ്രമിച്ചതായി ലീഗ് നേതാക്കൾ ആരോപിച്ചു. ...
error: Content is protected !!