Tag: Thamarasseri

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ലഹരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്
Crime

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ലഹരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

താമരശ്ശേരി : ഈങ്ങാപ്പുഴ കക്കാട് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി. വെട്ടേറ്റ യാസിറിന്‍റെ ഭാര്യ കക്കാട് സ്വദേശി ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാത...
Crime

വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

താമരശ്ശേരി: വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്.ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ പരസ്പരം പോരടിച്ചിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം. വ്യാഴാഴ്ചത്തെ ക്ലാസ് കഴിഞ്ഞതിനുശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ എം ജെ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്...
Crime

മസ്തിഷ്‌കാര്‍ബുധ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായ മാതാവിനെ ഏകമകന്‍ വെട്ടിക്കൊന്നു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു ; പ്രതി ലഹരിക്കടിമ

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ മാതാവിനെ ഏകമകന്‍ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കല്‍ മുപ്പതേക്ര സുബൈദ (50) യാണ് കൊല്ലപ്പെട്ടത്. മകന്‍ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടില്‍ വെച്ചാണ് സംഭവം. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളര്‍ന്നിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകന്‍, ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. അടുത്തുള്ള വീട്ടില്‍നിന്നും കൊടുവാള്‍ വാങ്ങിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിവില്‍പ്പോയ ആഷിക്കിനെ നാ...
Information

വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി ; കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു

കോഴിക്കോട് : കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ ചുരത്തില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. കുട്ടിയെ കാണാത്തതിനാല്‍ കോളേജില്‍ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു....
Crime, Other

സ്ത്രീയെ വളർത്തു നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്ക്ക് ജാമ്യം, സ്ത്രീയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഇന്നലെ തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ മർദിച്ചുവെന്ന റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അമ്പായത്തോട് മദ്രസയിൽ പഠിക്കുന്ന 7 വയസ്സുകാരനായ ഏക മകൻ റിസ്‍വാനെ കൂട്ടികൊണ്ടു പോകാനായാണ് ഫൗസിയ ഞായറാഴ്ച രാവിലെ എട്ടേമുക്കാലോടെ മദ്രസയ്ക്കു മുന്നിൽ നിന്നത്. താമരശേരി അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ റോഷൻ അഴിച്ചുവിട്ട നായകളാണ് ഫൗസിയയെ ആക്രമിച്ചത്.  നായ കുരച്ചു ചാടുമ്പോ...
error: Content is protected !!