Tag: Thanur

മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ, മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ടല്ല, ഒരു മാസം മുന്‍പ് വരെ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സര്‍വീസ് നടന്നത് ; ആരോപണവുമായി വിഎസ് ജോയ്
Accident

മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ, മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ടല്ല, ഒരു മാസം മുന്‍പ് വരെ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സര്‍വീസ് നടന്നത് ; ആരോപണവുമായി വിഎസ് ജോയ്

മലപ്പുറം : താനൂരില്‍ അപകടത്തില്‍ പെട്ട ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ട് അല്ലെന്ന് ആരോപണം. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്.ജോയ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മല്‍സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ബോട്ട്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നുവെന്ന് വി.എസ്.ജോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താനൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ മരണപ്പെട്ടവര്‍ അല്ലാ.. അധികാരി വര്‍ഗത്തിന്റെ അനാസ്ഥ കാരണം കൊല്ലപ്പെട്ടവര്‍.. അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക്ക് എന്നു പേരുള്ള ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച...
Accident

താനൂര്‍ ബോട്ടപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

താനൂര്‍ ബോട്ടപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, ചികിത്സാ ചെലവ്സര്‍ക്കാര്‍ വഹിക്കും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മലപ്പുറം : താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് ഹൗസ് ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു. എംഎല്‍എമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരില്‍ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തം വലുതാണ്....
Accident

താനൂര്‍ ബോട്ടപകടം : ആളുകളുടെ കൃത്യമായ കണക്ക് ലഭ്യമായില്ല, കാണാതായവരെ കുറിച്ച് വിവരമറിയിക്കണമെന്ന് റവന്യൂ മന്ത്രി

താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍പെട്ടവരെ കുറിച്ച് കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാറിന് ലഭ്യമല്ല. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച് ജനം വിവരമറിയിക്കണമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഈ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്ര പേര്‍ ബോട്ടില്‍ കയറിയെന്നോ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനാണ് മുഖ്യ പരിഗണന നല്‍കിയതെന്നും ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട പരാതികള്‍ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. ബോട്ടില്‍ 40 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 22 പേര്‍ മരിക്കുകയും 10 പേരെ രക്ഷിക്കുകയും ചെയ്തു. അഞ്ച് പേര്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് നീന്തിക്കയറിയെന്നും വിവരമുണ്ട്. അപകടത്തില്‍പെട്ട ഒരാളെ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് പൊലീസ് നിഗമനം...
Accident

താനൂര്‍ ബോട്ടപകടം : മരണം 22 ആയി, കണ്ടെത്തേണ്ടത് ഒരാളെ കൂടി ? നാവികസേന തിരച്ചിലിനെത്തി

താനൂർ: ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് നിഗമനം. കൂടുതല്‍ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടില്‍ നാല്‍പതു പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ നേവി സംഘം സ്ഥലത്തെത്തി. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുക. അതേസമയം ഉള്‍വലിവുള്ളത് തെരച്ചിലില്‍ വെല്ലുവിളിയാണെന്ന് എന്‍ഡിആര്‍എഫിന്റെ മുങ്ങല്‍ വിദഗ്ദ്ധര്‍ വ്യക്തമാക്കി. അതേസമയം അഞ്ച് പേര്‍ തങ്ങള്‍ ടിക്കറ്റെടുത്തെങ്കിലും ബോട്ടില്‍ കയറിയില്ലെന്നും വ്യക്തമാക്കി. ഇതുവരെ 22 പേരാണ് സംഭവത്തില്‍ മരണമടഞ്ഞത്. 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേര്‍ നീന്തിക്കയറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വക...
Accident, Information

ബോട്ട് മുങ്ങി അപകടം മരിച്ചവരുടെ എണ്ണം 13 ആയി ബോട്ട് പൂർണമായും മുങ്ങി പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്

പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരണ സംഘ്യ ഇനിയും ഉയർന്നേക്കും. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ് മരിച്ചത്പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ കുഞ്ഞിമ്മു (38),ഓല പീടിക കാട്ടിൽ പീടിയേക്കൽ സിദ്ധീഖ് 41 പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്'15 പേരെ കൊള്ളുന്ന ബോട്ടിൽ 30 ഉം 40 ഉം പേരെ കയറ്റുന്നു, ഒരു നിയന്ത്രണവുമില്ല'; താനൂരിലെ അപകട കാരണം പറഞ്ഞ് പ്രദേശവാസികൾ. ബോട...
Accident, Information

താനൂരില്‍ ടൂറിസ്റ്റ് ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നാലുപേര്‍ക്ക് പരിക്ക്, ഡ്രൈവറെ പുറത്തെടുത്തത് വാഹനം വെട്ടിപൊളിച്ച്

താനൂര്‍: പുത്തന്‍തെരുവില്‍ ടൂറിസ്റ്റ് ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ചു നാലുപേര്‍ക്ക് പരിക്ക്. ശക്തമായ കൂട്ടിയിടിയില്‍ ലോറിക്കുള്ളില്‍ പെട്ട ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോട്ടയത്തുനിന്ന് കാസര്‍ഗോട്ടേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സും കര്‍ണാടകയില്‍ നിന്നും ചരക്കുമായി എറണാകുളത്തേക്ക് പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. താനൂര്‍ ഫയര്‍ഫോഴ്‌സ്, പോലീസ് ടിഡിആര്‍എഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ...
Information

താനൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ജിസാനില്‍ മരണപ്പെട്ടു

താനൂര്‍ : മലപ്പുറം താനൂര്‍ സ്വദേശി ജിസാനില്‍ മരണപ്പെട്ടു. ജിസാന്‍ മഹബുജില്‍ ജോലി ചെയ്യുന്ന താനൂര്‍ അട്ടത്തോട് സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകന്‍ നാസര്‍ മെതുകയില്‍ (48) ആണ് മരണപ്പെട്ടത്. ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഭാര്യയും 4 ആണ്‍കുട്ടികളുമുണ്ട്. ഇവര്‍ നാട്ടിലാണ്. വര്‍ഷങ്ങളായി ജിസാനില്‍ ജോലി ചെയ്യുകയായിരുന്നു നാസര്‍. ...
Feature, Information, Other

ടൂറിസം മേഖലയില്‍ ആസൂത്രിതമായ പദ്ധതികള്‍ നടപ്പാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

താനൂര്‍ : കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളില്‍ തളരാതെ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് തയ്യാറാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സ്പോര്‍ട്സ്, വഖഫ്, റെയില്‍വേ വകുപ്പുമന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ തീരദേശമേഖലയില്‍ വലിയതോതിലുള്ള ടൂറിസം സാധ്യതകള്‍ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങള്‍ കൂടി ഒട്ടുംപുറം തൂവല്‍തീരത്ത് ഒരുക്കുമെന്നും മൂന്നു വര്‍ഷത്തിനകം ജില്ലയിലെ ...
Accident, Information

താനൂര്‍ സ്‌കൂള്‍ പടിയില്‍ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഇരു വാഹനത്തിനും തീ പിടിച്ചു ; ഒരാള്‍ മരിച്ചു

ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഇരു വാഹനത്തിനു തീ പിടിച്ചു ഒരാള്‍ മരണപ്പെട്ടു. താനൂര്‍ സ്‌കൂള്‍ പടിയിലാണ് അപകടം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Feature, Information

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ താനൂര്‍ മണ്ഡലത്തിലെ തീരസദസ്സ് ഒരുങ്ങുന്നു

താനൂര്‍ : സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും, പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന തീരസദസ്സ് താനൂരില്‍ മെയ് 11ന് നടക്കും. പരിപാടിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക പ്രശ്‌നങ്ങളും, വികസന സാധ്യതകളും വിശകലനം ചെയ്യും. തീര സദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് പരാതികള്‍ രേഖപ്പെടുത്താനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമായിട്ടുണ്ട്. ഏപ്രില്‍ 15 വരെയാണ് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരം. ഫിഷറീസ് ഓഫീസ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, വാര്‍ഡ് തലം എന്നിവ കേന്ദ്രീകരിച്ച് പരാതികള്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. പരിപാടിയുടെ ഭാഗമായി താനൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ,ഹജ്ജ് റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ...
Feature, Information, Sports

താനൂര്‍ മണ്ഡലത്തില്‍ നാല് സ്‌റ്റേഡിയം കായിക പ്രേമികള്‍ക്കായി തുറന്നു നല്‍കുന്നു ; സംഘാടക സമിതി രൂപീകരിച്ചു

താനൂര്‍ നിയോജക മണ്ഡലത്തില്‍ പണി പൂര്‍ത്തിയായ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടന പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തിയാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. താനൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. 10.2 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കാട്ടിലങ്ങാടി സ്റ്റേഡിയം, ഫിഷറീസ് സ്‌കൂളില്‍ 2.9 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയം, ഉണ്യാലില്‍ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് 4.95 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയം, താനാളൂരിലെ 80 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇ.എം.എസ് സ്റ്റേഡിയം എന്നിവയുടെയും ഫിഷറീസ് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനങ്ങളാണ് മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ന...
Local news

റേഷൻ കടയിൽ വിതരണത്തിന് നൽകിയ അരിയും ഗോതമ്പും താനൂരിലെ പലചരക്ക് കടയിൽ

താനൂർ: റേഷൻകടയിൽ വിതരണത്തിനായി നൽകിയ 350 കിലോഗ്രാം അരിയും 500 കിലോഗ്രാം ഗോതമ്പും പലചരക്ക് കടയിൽ നിന്ന് പിടിച്ചെടുത്തു. താനൂർ നഗരത്തിലെ പലചരക്ക് കടയിൽ നിന്നാണ് റേഷൻ കട വഴി വിതരണം ചെയ്യേണ്ട മട്ട അരിയും ഗോതമ്പും പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫിസർ ജോർജ്.കെ.സാമുവൽ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.സി.രാജൻ, എ.എം.ബിന്ദു, എസ്.സി.ബിബിൽ എന്നിവർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടർ നടപടികൾക്കായി ജില്ലാ സപ്ലൈ ഓഫിസർക്ക് ഉടൻ റിപ്പോർട്ട് കൈമാറും. ഏത് കടയിലേക്ക് നൽകിയ സാധനങ്ങളാണ് ഇവയെന്നും മറ്റും തുടരന്വേഷണത്തിൽ കണ്ടെത്തി നടപടി സ്വീകരിക്കും. ...
Breaking news, Kerala

മാരകമയക്കു മരുന്നുമായി യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ.

മാരക മയക്കുമരുന്നായ ഹഷീഷ്​ ഓയിലുമായി താനൂർ സ്വദേശിനി യുവതി ഉൾപ്പെടെ നാലുപേര്‍ അറസ്​റ്റില്‍. ചേവരമ്പലം സ്വദേശി ഇടശേരി മീത്തല്‍ ഹരികൃഷ്ണന്‍ (24), ചേവായൂര്‍ സ്വദേശി വാകേരി ആകാശ് (25), ചാലപ്പുറം സ്വദേശി പുതിയകോവിലകം പറമ്പില്‍ രാഹുൽ (25), മലപ്പുറം താനൂര്‍ കുന്നുപുറത്ത് ബിജിലാസ് (24) എന്നിവരെയാണ്​ മെഡിക്കൽ കോളജ് പൊലീസ്​ അറസ്​റ്റുചെയ്​തത്​. വ്യാ​ഴാഴ്​ച രാത്രി ഒന്നരക്ക്​ മാങ്കാവിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള ഹോട്ടലിന് സമീപത്തുനിന്ന്​ കല്ലിട്ടനടയിലേക്കുള്ള റോഡില്‍ നിന്നാണ്​ ഇവർ പിടിയിലായത്​. നാലുപേരെ സംശയസാഹചര്യത്തിൽ കണ്ടതോ​ടെ പട്രോളിങ്​ നടത്തുകയായിരുന്ന പൊലീസ്​ സംഘം ചോദ്യം ചെയ്തതോടെയാണ് കള്ളി പൊളിഞ്ഞത്. പരസ്​പര വിരുദ്ധമായി സംസാരിച്ചതോടെ പൊലീസ്​ ഹരികൃഷ്ണ​െൻറ ബാഗ്​ പരിശോധിച്ചപ്പോഴാണ്​ നാല് പ്ലാസ്​റ്റിക് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹഷീഷ് ഓയില്‍ കണ്ടെത്തിയത്​. ഇവരെത്തിയ കെ.എൽ -11 എ.എൻ ...
error: Content is protected !!