Sunday, June 28

Tag: Thirurangadi circle office

സർക്കിൾ ഓഫീസ് തിരുരങ്ങാടിയിൽ തന്നെ നിലനിർത്തണമെന്ന് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി
Politics

സർക്കിൾ ഓഫീസ് തിരുരങ്ങാടിയിൽ തന്നെ നിലനിർത്തണമെന്ന് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി

തിരൂരങ്ങാടി: പുനക്രമീകരണത്തിൻ്റെ ഭാഗമായി സർക്കിൾ ഓഫീസ് പുനരാരംഭിക്കുമ്പോൾ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ തിരൂരങ്ങാടി സർക്കിൾ ഓഫീസിന് കീഴിൽ നിലനിർത്തണമെന്ന് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കിൾ ഓഫീസ് പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൽപകഞ്ചേരിയിലേക്ക് സ്ഥാപിക്കുന്നതിനെതിരെ ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി മലപ്പുറം SP ചൈത്ര തെരേസ ജോൺ മുൻപാകെ നിവേദനം നൽകി. വേങ്ങര മണ്ഡലത്തിലെ എ ആർ നഗർ പഞ്ചായത്തിൽ നിന്നും ഏകദേശം 22 കിലോമീറ്ററോളം ദൂരം യാത്ര ചെയ്തുവേണം സർക്കിൾ ഓഫീസിൽ എത്തിച്ചേരുന്നതിന് യാത്ര ക്ലേശം സൃഷ്ടിക്കുമെന്ന് SP യ്ക്ക് മുൻപാകെ ബോധ്യപ്പെടുത്തി.ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ, ന്യൂനപക്ഷ മോർച്ച മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് ഒ സി അദ്നാൻ തുടങ്ങിയവർ സംബന്ധിച്ചു....
error: Content is protected !!