Tag: Thiruvananthapuram

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചടങ്ങ് തുടങ്ങും
Information

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചടങ്ങ് തുടങ്ങും

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി. അല്‍പസമയത്തിനകം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് തുടങ്ങും. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എംപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരില്‍ എത്തിയത്. ക്ഷണിക്കപ്പെട്ട യാത്രക്കാരെ ട്രെയിനില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞു. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യില്ല. ജല മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. വന്ദേഭാരത് ഫ്‌ലാഗ് ഓഫിന...
Crime, Information

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു ; കാമുകനും രണ്ട് യുവതികളുമടക്കം 5 പേര്‍ പിടിയില്‍

തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും രണ്ട് യുവതികളുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. എറണാകുളം കാലടി സ്വദേശികളായ അഖിലേഷ് സാബു, അജിന്‍സാം, ജിതിന്‍ വര്‍ഗീസ്, ശ്രുതി സിദ്ധാര്‍ത്ഥ്, പൂര്‍ണ്ണിമ ദിനേഷ് എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 17 ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കളിയിക്കാവിളയില്‍ എത്തിയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കാമുകന്റെ ഫോണ്‍ ഓഫ് ആയതിനാല്‍ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പാറശാല പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാമത്തില്‍ നടത്തിയ അന്വേഷണത്തിലാണ്...
Information

സംസ്ഥാനത്ത് വേനല്‍ ചൂട് തുടരുന്നു ; വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍, ഇന്നലെ മാത്രം ഉപയോഗിച്ചത് 102.99 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. തൊട്ട് തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. പീക്ക് അവറില്‍ വൈദ്യുതി വിനിയോഗ നിരക്കിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 4893 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചത്.വൈദ്യുതി ഉപയോഗത്തില്‍ പ്രത്യേകിച്ച് വൈകീട്ട് ആറിനും പതിനൊന്നിനും ഇടയില്‍ കര്‍ശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ആര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ച് കൂടിയ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങി അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് കെഎസ്ഇബി വാദം. ക്രമാതീതമായി വിനിയോഗ നിരക്ക് ഉയര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം അടക്കം ആലോചിക്കേണ്ടിവരുമെന്നും കെഎസിഇബി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്...
Other

വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്തു; വെള്ളത്തില്‍ മുങ്ങിയത് മയക്കുവെടിയേറ്റ്

തിരുവനന്തപുരം: വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്തു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിയ കരടി, ഒരുമണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. ഒടുവില്‍ അഗ്നിരക്ഷാ സേന എത്തി കരടിയെ വലയിലാക്കി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി. ഇന്നു പുലര്‍ച്ചെയാണ് കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിനു സമീപത്തെ കോഴിക്കൂട്ടില്‍ നിന്നു കോഴികളെ പിടിക്കാനെത്...
Accident, Information

കിഴക്കേകോട്ടയില്‍ ബസ് വെയിറ്റിംഗ് ഷെഡിന് സമീപം തീപിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു

തിരുവനന്തപുരം : കിഴക്കേകോട്ടയില്‍ തീപിടിത്തത്തില്‍ നാല് കടകള്‍ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. ചായക്കടയില്‍ നിന്ന് തീപടര്‍ന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടര്‍ന്നു. ആറ് യൂണിറ്റ് അഗ്‌നിരക്ഷാ സേന സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേര്‍ന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ആളുകള്‍ പ്രദേശത്ത് തടിച്ച് കൂടിയിട്ടുണ്ട്. പുക വലിയ തോതില്‍ ഉയര്‍ന്നിരുന്നു. സമീപത്തുള്ള ചായക്കടയില്‍ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. സമീപത്തുള്ള ചായക്കടയില്‍ നിന്നും സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറയുന്നത്. അത്യാഹിതങ്ങള്‍ ഒന്നും സംഭവ...
Information, Politics

കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ നടക്കില്ല ; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിച്ചു. ഇതുവരെ ചെയ്തതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കില്‍ സന്ദര്‍ശനം നല്ലതാണ്. കേരളത്തിലെ ബിജെപി നേതാക്കളും അരമനകള്‍ സന്ദര്‍ശിച്ചു. അതുകൊണ്ട് ദോഷമില്ല. കാരണം, കേരളത്തിന് പുറത്താണ് ക്രൈസ്തവ വേട്ട. ഇവിടെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര അധികാരമുപയോഗിച്ച് ആര്‍എസ്എസും സംഘപരിവാറും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. മതന്യൂനപക്ഷങ്ങളെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ല എന്നതാണ് അവരുടെ നയം. കര്‍ണാടകയില്‍ ഭീകര ക്രൈസ്തവ വേട്ട നടന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പലയിടങ്ങളിലും സംഘര്‍ഷം സൃഷ്ടിച്ചു. ...
Crime, Information

വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗികാതിക്രമം ; കെഎസ്ഇബി ലൈന്‍മാന് തടവും പിഴയും

തിരുവനന്തപുരം : വൈദ്യുതി കണക്ഷന്‍ ശരിയാക്കാനെത്തി ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കെഎസ്ഇബി ലൈന്‍മാന് തടവും പിഴയും. മുട്ടുക്കോണം സ്വദേശി അജീഷ് കുമാറിനെ ആണ് മൂന്നു വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജില്ലാ ജഡ്ജി ടിപി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്. 2016 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കിരണാണ് അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ തെളിവായി നല്‍കുകയും ചെയ്തു. സഹപ്രവര്‍ത്തകനും പ്രതിയെ നേരില്‍ കണ്ടെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയ സമീപവാസികളും ഉള്‍പ്പെടെ പ്രധാന സാക്ഷികള്‍ കോടതിയില്‍ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ...
Information

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തിലെ 20 രൂപയേക്കാള്‍ 10 രൂപയും ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപക്ക് പകരം 50 രൂപ വര്‍ദ്ധിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്‌ക്കോ അറിയിച്ചു. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റില്‍ സെസ് ചുമത്തിയത്. ...
Crime, Information

ഉത്സവപ്പറമ്പില്‍ നാടന്‍പാട്ടിനിടെ നൃത്തം ചെയ്ത യുവാവിനെ കുത്തി ; 4 പേര്‍ പിടിയില്‍

തിരുവനന്തപുരം: ഉത്സവപ്പറമ്പില്‍ നാടന്‍പാട്ട് നടക്കുന്നതിനിടെ ഡാന്‍സ് കളിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. വിതുര ചേന്നം പാറ കെഎംസിഎം സ്‌കൂളിനു സമീപം സജികുമാര്‍(44) ആണ് പിടിയിലായത്. വിദേശത്തു നിന്ന് വന്ന സജികുമാര്‍ സംഭവത്തിനു ശേഷം നെയ്യാര്‍ഡാമിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ നാളെ മംഗലപുരം വഴി വിദേശത്തേക്കു പോകാന്‍ നില്‍ക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. സജികുമാറിനെ കൂടാതെ വിതുര ചാരുപാറ ഗൗരി സദനം വീട്ടില്‍ രഞ്ജിത്ത് (35), ഇടിഞ്ഞാര്‍ ഇടവം റാണി ഭവനില്‍ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടില്‍ സനല്‍കുമാര്‍ (42) എന്നിവരാണ് പിടിയിലായത്. പാലോട് ഇടവം ചതുപ്പില്‍ വീട്ടില്‍ അഖിലി (29)നെയാണ് ആറോളം പേര്‍ ചേര്‍ന്ന് അക്രമിക്കുകയും തുടര്‍ന്ന് കുത്തിപ്പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം ഇടവം ആയിരവ...
Accident, Information

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ...
Information, Life Style

വിദേശ വനിതയോടൊപ്പം ആദ്യം സെല്‍ഫി പിന്നെ അപമര്യാദയോടെ പെരുമാറി ; പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ശംഖുമുഖം ബീച്ചിലെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തു. ഫ്രാന്‍സ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബീച്ചിലെത്തിയതായിരുന്നു യുവതി. ഇവിടെ വച്ചും പിന്നാലെ കൂടിയ പ്രതി ഫ്രാന്‍സ് വനിതയോട് ഒപ്പം നിന്ന് സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചു. യുവതി സമ്മതം നല്‍കിയതോടെ ഒന്നിലധികം ഫോട്ടോ ഇയാള്‍ പകര്‍ത്തി. തുടര്‍ന്നായിരുന്നു ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. പ്രതി അപമര്യാദയായി പെരുമാറിയതോടെ വിദേശ വനിത പ്രതികരിച്ചു. ഇതോടെ ബീച്ചിലുണ്ടായിരുന്ന പൊലീസുകാരെത്തി സംഭവമന്വേഷിച്ചു. തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പൊലീസിനോട് വിവരിച്ചു. ഇതിനിടെ പ്രതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചു നിറുത്തി. സംഭവത്തില്‍ തനിക്ക് പരാതിയുണ്ടെന്ന് അറിയിച്ചതോടെ യു...
Information, Politics

വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത: രാഹുലിന്റെ അയോഗ്യതയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുതയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷയാണ് ഉള്ളതെന്നും ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മ...
Information, Kerala

കീറിയ നോട്ട് നല്‍കി ; 13കാരനെ പെരുവഴിയില്‍ ഇറക്കി വിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍

തിരുവനന്തപുരം: കീറിയ നോട്ട് നല്‍കിയതിന് നട്ടുച്ചയ്ക്ക് 13 കാരനെ പെരുവഴിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വനിതാ കണ്ടക്ടര്‍ ഇറക്കി വിട്ടു. പരീക്ഷ കഴിഞ്ഞ് വരുവായിരുന്ന വിദ്യാര്‍ഥി ചാക്ക ബൈപ്പാസില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. വിദ്യാര്‍ഥി ബസില്‍ കയറി 20 രൂപ നോട്ട് നല്‍കിയപ്പോള്‍ കണ്ടക്ടര്‍ കീറയതാണെന്ന് പറഞ്ഞു. വേറെ പൈസയില്ലെന്ന് പറഞ്ഞതോടെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നു ബസില്‍ ആരുമുണ്ടായിരുന്നില്ലെന്ന് കുട്ടി പറയുന്നു. പാറ്റൂര്‍ ഇറക്കിയാല്‍ മതിയെന്നും അച്ഛന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടിട്ടില്ലെന്ന് കുട്ടി പറയുന്നു. അര മണിക്കൂര്‍ നിന്നശേഷവും റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെ തുടര്‍ന്ന് അതുവഴി വന്ന ഒരാളുടെ വണ്ടിയില്‍ ചാക്ക വരെയെത്തി. അവിടെ നിന്ന് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നെന്ന് കുട്ടി പറഞ്ഞു ...
Information

ഉത്സവ പറമ്പില്‍ ഗാനമേളക്കിടെ നൃത്തം ചെയ്തു, പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഉത്സവ പറമ്പില്‍ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ചു. നേമം പൊന്നുമംഗലം ശങ്കര്‍നഗറില്‍ ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്താണ് (23) മരിച്ചത്. വെല്‍ഡിങ് തൊഴിലാളി ആണ് മരിച്ച ഇന്ദ്രജിത്ത്. യുവാവിനെ രക്ഷിക്കാന്‍ ഇറങ്ങിയ സുഹൃത്തും കിണറ്റില്‍ അകപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്. നേമം മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് ഗാനമേള സംഘടിപ്പിച്ചിരുന്നു. സ്ഥല പരിമിതി കാരണം ആളുകള്‍ക്ക് ഇരിക്കാന്‍ വേണ്ടി സ്റ്റേജിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനായി പുരയിടത്തിലെ കിണര്‍ പലകകള്‍ കൊണ്ട് അടച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതിന് മുകളില്‍ ആണ് ഇന്ദ്രജ...
Information

മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടനത്തിനു വന്നില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറു രൂപ പിഴ ; പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: നെടുമങ്ങാട് രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കില്‍ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങള്‍ക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്പര്‍ എ.എസ്.ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകിട്ട് നടക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചെയ്യാനായി മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ജി.ആര്‍.അനിലും എത്തുന്നുണ്ട്. ഇതില്‍ പങ്കെടുക്കാതിരുന്നാലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറു രൂപ പിഴയീടാക്കുമെന്ന് സിപിഐ വാര്‍ഡ് മെമ്പറുടെ മുന്നറിയിപ്പ്. ചടങ്ങില്‍ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിര്‍ദേശിച്ചു കൊണ്ട് വാട്‌സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്. ''പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...
Breaking news

നേര്‍ച്ച കാശ് ചോദിച്ചെത്തിയ യുവാവ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു ; പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

തിരുവനന്തപുരം: പട്ടാപ്പകല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ആളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. പളനിയില്‍ പോകാന്‍ നേര്‍ച്ച കാശ് ചോദിച്ചെത്തിയ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതിയെക്കുറിച്ച് കുറിച്ച് അറിയുന്നവര്‍ ഉടന്‍ വഞ്ചിയൂര്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. 9497980031 എന്ന നമ്പറില്‍ ആണ് വിവരമറിയിക്കേണ്ടത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹോട്ടലില്‍ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പഴനിയില്‍ പോകാന്‍ നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്റെ വാതിലില്‍ മുട്ടിയത്. ഇയാളുടെ കൈയിലൊര...
error: Content is protected !!