Saturday, October 17

Tag: Thoothappuzha

രണ്ട് ദിവസം മുമ്പ് തൂതപ്പുഴയിൽ കാണാതായ 8 വയസ്സുകാരൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് ലഭിച്ചു
Accident

രണ്ട് ദിവസം മുമ്പ് തൂതപ്പുഴയിൽ കാണാതായ 8 വയസ്സുകാരൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് ലഭിച്ചു

പൊന്നാനി: സഹോദരനൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട്‌ കാണാതായ എട്ട്‌ വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി. കൊടുമാണ്ട മൂര്‍ക്കാന്‍കുഴി അബുല്‍ ഹക്കീമിന്റെ മകന്‍ സഅദ്(8) ന്റെ മൃതദേഹമാണ്‌ പൊന്നാനില്‍ കണ്ടെത്തിയത്‌.വെള്ളിയാഴ്ച കാലത്ത്‌ ഏഴ്‌ മണിയോടെ നാട്ടുകാർ ആണ്‌ സഅദി ന്റെ മൃതദേഹം കണ്ടത്‌.കൊപ്പം പൈലിപ്പുറത്ത്‌ ഉമ്മയുടെ വീട്ടിൽ വിരുന്ന്‌ വന്നതായിരുന്നു സഹോദരങ്ങളായ സഅദും, സഹലും. ബുധനാഴ്ച വൈകിയിട്ടാണ്‌ സഅദ് സഹോദരന്‍ സഹൽ എന്നിവര്‍ വീട്ടുകാർക്കൊപ്പം തൂതപ്പുഴ പൈലിപ്പുറം കാളിയാര്‍വെട്ടം കടവില്‍ കുളിക്കാ൯ ഇറങ്ങി ഒഴുക്കില്‍ പെട്ടത്‌..നാട്ടുകാർ ചേര്‍ന്ന്‌ സഹലിനെ രക്ഷട്പെടുത്തിയെങ്കിലും സഹദിനെ കാണാതാവുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന്‌ തിരച്ചില്‍ തുടരുന്നതിടെയാണ്‌ പൊന്നാനി പുഴയോരത്ത്‌ കൈലാസംകളം കടവില്‍ ഓളം ബോട്ട്‌ നിര്‍ത്തിയിട്ട ഭാഗത്തായി മൃതദേഹം കണ്ടെത്തിയത്. തുടർന്ന്...
ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ എസ്‌ഐ പുഴയിൽ മുങ്ങിമരിച്ചു
Accident

ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ എസ്‌ഐ പുഴയിൽ മുങ്ങിമരിച്ചു

പെരിന്തൽമണ്ണ: തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്ഐ മുങ്ങി മരിച്ചു. തൃശൂർ മാള വലിയപറമ്പ് സ്വദേശി സുബീഷ് മോൻ (38) ആണ് തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ മുങ്ങി മരിച്ചത്. കോട്ടോളി ഗീതയുടെയും പരേതനായ സുകുമാരന്റെയും മകനാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കരിങ്ങനാട് കുണ്ടിലെ ഇരുമ്പു കമ്പനിക്കു സമീപം വാടകവീട്ടിലാണ് എസ്ഐ താമസിക്കുന്നത്. കരിങ്ങനാട് വിളങ്ങോട്ടുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനു അവധിക്കു വീട്ടിൽ എത്തിയ സഹോദരൻ, സഹോദരന്റെ മകൻ, കൂട്ടുകാർ എന്നിവർക്കൊപ്പം തൂതപ്പുഴയുടെ പുലാമന്തോൾ കടവിലെ തടയണ പ്രദേശത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുട്ടികളിലൊരാൾ ആഴമേറിയ ഭാഗത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതോടെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇവിടെയുള്ള കിടങ്ങുപോലെയുള്ള ഭാഗത്തെ ചുഴിയുടെ ആഴത്തിലേക്ക് സുബീഷ് മോൻ താഴ്ന്നു പോയതിനെ...
തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
Accident

തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

വളാഞ്ചേരി : ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വലിയ കുന്ന് കൊട്ടപ്പുഞ്ചയിൽ നൗഫലിന്റെ മകൻ നഹാൽ [12] ആണ് മരിച്ചത്. തെക്കൂത്ത് പമ്പ് ഹൗസിനു സമീപം കടവിലാണ് അപകടം. പൂക്കാട്ടിരി സഫ ഇംഗ്ലിഷ് സ്കൂൾ 8-ാം ക്ലാസ് വിദ്യാർഥിയാണ്