Tag: Tiger

പത്ത് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ നരഭോജി കടുവയെ പിടികൂടി, വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍
Kerala, Other

പത്ത് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ നരഭോജി കടുവയെ പിടികൂടി, വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍

വയനാട് : വയനാട്ടിലെ നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കെണിയിലകപ്പെട്ട കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടിയിലാണ് അധികൃതര്‍. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം തുടരുകയാണ്. കടുവ കുടുങ്ങിയ കൂട് ഉള്‍പ്പൈടെ വനംവകുപ്പിന്റെ വാഹനത്തിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറത്തേക്ക് കൊണ്ടുവരാനായിട്ടില്ല. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണ് പ്രജീഷ് എന്ന കര്‍ഷകനെ ആക്രമിച്ചു കൊന്നത്. പ്രജീഷിനെ കൊന്ന സ്ഥലത്തിനു സമീപത്തെ കാപ്പി തോട്ട...
Information

വാല്‍പ്പാറയില്‍ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു ; ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍, ദേഹമാസകലം മുറിവേറ്റു

തൃശൂര്‍: വാല്‍പ്പാറയില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയുടെ കുട്ടിയായ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. വാല്‍പ്പാറ-മലക്കപ്പാറ അതിര്‍ത്തിയിലാണ് പുലിയുടെ ആക്രണമുണ്ടായത്. പുലിയുടെ ആക്രമണത്തില്‍ ദേഹമാസകലം മുറിവേറ്റ കുട്ടിയെ ഗുരുതര പരിക്കുകളോടെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ക്ക് പിന്നാലെ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് പുലി കുട്ടിയെ ആക്രമിച്ചത്. വാല്‍പ്പാറ-മലക്കപ്പാറ അതിര്‍ത്തിയിലാണ് പുലിയുടെ ആക്രണമുണ്ടായത്. പുലി ആക്രമിക്കാന്‍ തുടങ്ങിയതോടെ കുട്ടി ഉച്ചത്തില്‍ നിലവിളിച്ചു. സമീപപ്രദേശങ്ങളില്‍ തോട്ടം തൊഴിലാളികള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് കുട്ടിക്ക് രക്ഷപെടാനായത്. കുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയ ആളുകള്‍ ബഹളമുണ്ടാക്കിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. ഈ പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി തോട്ടം തൊഴിലാളികള്‍ പറയ...
Other

കടുവക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന് വാട്‌സ്ആപ്പിൽ പരസ്യം

പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാൻ ശ്രമം; യുവാവ് പിടിയിൽ മൂന്നാര്‍ : ഇടുക്കിയില്‍ പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കുണ്ടെന്ന് വാട്ട്സ്ആപ്പിലൂടെ പരസ്യം ചെയ്ത യുവാവിനെ ആണ് വനംവകുപ്പ് പൊക്കിയിത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണു സംഭവം. മൂന്ന് കടുവകുഞ്ഞുങ്ങളുടെ ചിത്രം സഹിതമാണ് യുവാവ് വാട്ട്സാപ്പിലൂടെ കടുവക്കുട്ടികളെ വില്‍ക്കാനുണ്ടെന്ന പരസ്യം പോസ്റ്റ് ചെയ്തത്. സ്റ്റീല്‍ പാത്രത്തില്‍ കടുവകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസായും യുവാവ് ഇട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് കടുവകളെ വില്‍ക്കാനുണ്ടെന്നുകാട്ടി ചിത്രം പോസ്റ്റ് ചെയ്തത്. മൂന്ന് മാസം പ്രായമ...
error: Content is protected !!