Tag: Tirurangadi police

ബൈക്ക് മോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി
Crime

ബൈക്ക് മോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

തിരൂരങ്ങാടി: തലപ്പാറയിൽ നിന്ന് കഴിഞ്ഞ മാസം മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പിടികൂടി. താനൂർ പനങ്ങാട്ടൂർ തയ്യിൽ പറമ്പ് മഞ്ജുനാഥിനെ (43) യാണ് പിടികൂടിയത്. വെന്നിയൂരിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിനെ അറിയിക്കുകയായിരുന്നു. പടിക്കൽ, ചേറൂർ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയതിന് പിടിയിലായിരുന്നു. ഇരുപതോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ വേലായുധൻ, സിപിഒ മാരായ അനിൽകുമാർ, സതീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ...
Accident

തലപ്പാറയിൽ കാറിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു

ദേശീയപാത തലപ്പാറയിൽ കാറിടിച്ചു പരിക്കേറ്റയാൾ മരിച്ചു. കക്കാട് കരുമ്പിൽ സ്വദേശി പ്രസിദ്ധ കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയുടെ മകൻ വിനോദ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നായിരുന്നു അപകടം. കാറിടിച്ചു ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ...
Other

ഇരുചക്ര വാഹനവുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്

സ്കൂളിലേക്ക് ഇരു ചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥി കൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഇകളുടെ 10 വണ്ടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിന്റെ പരിസരങ്ങളിൽ നിർത്തിയിട്ട വണ്ടികൾ ലോറിയിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ചെണ്ടപ്പുറയ സ്കൂളിലെ വിദ്യാർത്ഇകളുടെ വാഹനങ്ങളും പിടികൂടിയിരുന്നു. പ്രായപൂർത്തി ആകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുത്താൽ രക്ഷിതാക്കൾക്കും ആർ സി ഉടമകൾക്കുമെതിരെ കേസ് എടുക്കുമെന്ന് എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. ഇന്നലെ 50 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി. 10 വണ്ടികൾ കസ്റ്റഡിയിലെടുത്തു. 3 കേസുകളുമെടുത്തു. പരിശോധന ഇനിയും തുടരും. ...
Crime

ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബേക്കറി ജീവനക്കാരൻ പിടിയിൽ

തിരൂരങ്ങാടി: ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആസാം സ്വദേശിയായ യുവാവ് പിടിയിൽ. ആസാം സ്വദേശി അശ്റഫുൽ ആലം (32) ആണ് പിടിയിലായത്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിന് സമീപത്തെ ബേക്കറിയിൽ ജീവനക്കാരനാണ്. ഇതിന് മുകളിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മുറിയിൽ നിന്നാണ് കള്ള നോട്ടുകൾ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. 500 രൂപയുടെ 178 നോട്ടുകളും 200 രൂപയുടെ 90 നോട്ടുകളും പിടികൂടി. ഇൻസ്‌പെക്ടർ സന്ദീപ് കുമാർ, എസ് ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ...
Crime

സ്കൂൾ പരിസരങ്ങളിലെ ലഹരി കച്ചവടത്തിനെതിരെ നടപടി ശക്തമാക്കി പോലീസ്,2500 പാക്കറ്റ് ഹാൻസ് പിടികൂടി

തിരൂരങ്ങാടി : സ്കൂൾ പരിസരങ്ങളിലെ ലഹരി, നിരോധിത പുകയില കച്ചവടത്തിനെതിരെ തിരൂരങ്ങാടി പോലീസ് നടപടി കർശനമാക്കി. 2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 2500 പാക്കറ്റ് ഹാൻസ് പിടികൂടി. ഹാൻസ് വിതരണത്തിന് ഉപയോഗിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. വിതരണം നടത്തുന്ന ഓട്ടോക്കാരനെയും കച്ചവടം നടത്തിയ ആളെയും അറസ്റ്റ് ചെയ്തു. വെന്നിയുർ തെയ്യാല റോഡിലെ ഷോപ്പുടമ ബി കെ മുജീബ്, ഓട്ടോയിൽ വിതരണം നടത്തിയ പറപ്പൂർ ശിഹാബുദ്ധീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെന്നിയൂരിൽ വ്യാപകമായി പാൻമസാല വിൽപന ഉണ്ടെന്നറിഞ്ഞു പോലിസും താനൂർ ഡാൻസഫ് സംഘവും നടത്തിയ പരിശോധനയിലാണ് മുജീബിന്റെ കടയിൽ നിന്ന് പാൻമസാല പിടികൂടിയത്. കഴിഞ്ഞ ദിവസം കക്കാട് നടത്തിയ പരിശോധനയിലാണ് ഔട്ടോയിൽ കൊണ്ടു പോകുകയായിരുന്ന 2345 പാക്കറ്റ് പിടികൂടിയത്. എസ് ഐ മാരായ റഫീഖ്, ജയപ്രകാശ്, വിശ്വനാഥൻ, എസ് സി പി ഒ അനിൽകുമാർ, സിപിഒ ബിജോയ്, പവീഷ്, കുട്ടൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്....
Crime

പഴയ മൊബൈൽ പകരം വെച്ച് മോഷണം, യുവാവിനെ കച്ചവടക്കാർ പിടികൂടി

തിരൂരങ്ങാടി: മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി മോഷ്ടിക്കുന്ന വിരുതൻ ഒടുവിൽ പിടിയിലായി. തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി ശിഹാബ് (22) ആണ് പിടിയിലായത്. തന്റെ കൈവശമുള്ള ഫോണിന്റെ പുതിയ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും ഇത് പരിശോധിക്കുന്നതിനിടെ പഴയ ഫോൺ പകരം വെച്ച് പുതിയ ഫോണുമായി രക്ഷപ്പെടുന്നതാണ് ഇദ്ധേഹത്തിന്റെ തട്ടിപ്പ് രീതി. ഇക്കഴിഞ്ഞ 3 ന് ചെമ്മാട് എം എൻ കോംപ്ലെക്സിലുള്ള ഓണ് പ്ലസ് എന്ന ഷോപ്പിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരുന്നു. 15000 രൂപ വിലയുള്ള റെഡ്‌മിയുടെ ഫോൺ കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. ഇന്നലെ തൊട്ടടുത്ത കടയിൽ എത്തി റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ മുങ്ങുമ്പോൾ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൊബൈൽ മോഷ്ടിച്ചു രക്ഷപ്പെട്ടയാളാണെന്നു മനസ്സിലായത്. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു. ...
Other

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ അധിക്ഷേപം: ഐഎൻഎൽ വഹാബ് വിഭാഗം നേതാവിനെതിരെ കേസ്

തിരൂരങ്ങാടി: ഐ എൻ എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി യും സംസ്ഥാന പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് വഹാബ് വിഭാഗം ഐ എൻ എൽ നേതാവിനെതിരെ പോലീസ് കേസ് എടുത്തു. തിരൂരങ്ങാടി മണ്ഡലം വഹാബ് വിഭാഗം ജനറൽ സെക്രട്ടറി തെന്നലയിലെ യു കെ അബ്ദുൽ മജീദിന് എതിരെയാണ് കേസ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രെട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചു, മോശം പരമാർശങ്ങൾ നടത്തി തുടങ്ങിയവയാണ് പരാതി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബിന്റെ അനുയായി ആയ ഇദ്യേഹം, ഐ എൻ എല്ലിലെ തർക്കത്തെ തുടർന്ന് വഹാബിന് അനുകൂലമായും അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ എന്നിവർക്കെതിരയും സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടൽ നടത്താറുണ്ട്. പുരാവസ്തു...
Other

സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു

കേസ് എടുത്തത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നു കോടതിയിൽ റിപ്പോർട് നൽകും തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂറിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു, ഇതിനുള്ള നടപടികൾ ആരംഭിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി പിന്‍വലിക്കാനാണ് ശ്രമം. കഴിഞ്ഞ 5 ന് തെന്നല പഞ്ചായത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പരിപാടിയിൽ പ്രസംഗിച്ചതിനാണ് കേസ് എടുത്തത്. ഉദ്ഘടകനായ ഇ. ടി. മുഹമ്മദ് ബഷീർ എം പി ഒഴികെയുള്ള 12 പ്രാസംഗികന്മാരുടെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് തിരൂരങ്ങാടി എസ് ഐ എസ്‌കെ പ്രിയൻ സ്വമേധയാ കേസ് എടുത്തത്. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി, കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു സാമൂഹിക അകലം പാലിച്ചില്ല എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. സമദ് പൂക്കോട്ടൂർ മൂന്നാം പ്രതി ആയിരുന്ന...
Local news

മുൻ കൗണ്സിലർ ഉൾപ്പെടെയുള്ളവരെ അകാരണമായി കസ്റ്റഡിയിൽ വെച്ചതായി പരാതി

തിരൂരങ്ങാടി: പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അകാരണമായി ഒരു രാത്രി മുഴുവൻ കസ്റ്റഡിയിൽ വച്ചതായി പരാതി. നഗരസഭാ മുൻ കൗൺസിലറും യൂത്ത് ലീഗ് കമ്മിറ്റി ട്രഷററുമായ അയ്യൂബ് തലാപ്പിൽ, ചെമ്മാട് ടൗൺ യൂത്ത് ലീഗ് ട്രഷറർ ബാ കുട്ടി ചെമ്മാട്, അൻസാർ പാട്ടശ്ശേരി, നാസർ കാവുങ്ങൽ, ജംഷീർ മഞ്ഞമ്മാട്ടിൽ, റഫീഖ് കുന്നത്തരി എന്നിവരെയാണ് കസ്റ്റഡിയിൽ വച്ചത്. വെള്ളിയാഴ്ച രാത്രി 10ന് വില്ലേജ് ഓഫിസിനു സമീപത്തെ ഫ്രൂട്‌സ് കടയിൽ ഇരിക്കുകയായിരുന്ന ഇവരെ, അതുവഴി വന്ന സിഐയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ശേഷം കേസ് എടുക്കാൻ നിർദേശിച്ച ശേഷം സി ഐ പോയത്രെ. ഇതിനിടെ കാൻസർ രോഗിയായ ജംഷീർ കുഴഞ്ഞുവീണതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരോട് രണ്ടാളുടെ ജാമ്യ ത്തിൽ കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ എന്താണ് കേസെന്നറിയാതെ ജാമ്യം എടുക്കില്ലെന്ന നിലപാടിലായിരുന്നു യുവാക്കൾ. രാവിലെയാണ് ഇവരെ വിട്ടത...
Local news

തിരൂരങ്ങാടി പോലീസിന്റെ തൊണ്ടി മണൽ കൊള്ളക്കെതിരെ യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് ജനുവരി 10 ന്

തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസിന്റെ തൊണ്ടി മണല്‍ കൊള്ളക്കും നിര്‍ബന്ധിത പണപ്പിരിവിനുമെതിരെ മുസ്ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി പത്ത് തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് നടക്കുന്ന മാര്‍ച്ച് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പങ്കെടുക്കും.മാര്‍ച്ചിന് മുന്നോടിയായി തിരൂരങ്ങാടി പോലീസിന്റെ അനീതിയും കൊള്ളരുതായ്മയും അഴിമതിയും ചുണ്ടിക്കാണിച്ചു കൊണ്ടുള്ള കുറ്റപത്രം തയ്യാറാക്കും. ഈ കുറ്റപത്രത്തോടപ്പം ഗവര്‍ണര്‍, മുഖ്യമന്ത്രി, ഡി.ജി.പി, പോലീസ് കംപ്ലൈന്റ് അതോറിറ്റി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി സമര്‍പ്പിക്കും. മാര്‍ച്...
Local news

തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷന്‍ നവീകരണത്തിലെ ക്രമക്കേട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ ക്രമക്കേട് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എം ബിജുവിനാണ് അന്വേഷണ ചുമത. ഒരാഴ്ച്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ധേശം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസ് ഉത്തരവിട്ടത്.പൊലീസ് പിടികൂടിയ മണല്‍ വണ്ടിയിലെ തൊണ്ടി മണല്‍ ഉപയോഗിച്ചും ചില കടകളില്‍ പിരിവ് നടത്തിയുമാണ് പൊലീസ് സ്റ്റേഷന്‍ നവീകരിക്കുന്നതെന്ന് കാണച്ച് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് എസ്.പിക്ക് പരാതി നല്‍കിയിരുന്നു. 18 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന പ്രവര്‍ത്തിക്ക് പിരിവ് നടത്തിയതും തൊണ്ടി മണല്‍ ഉപയോഗിച്ചതും മാധ്യമങ്ങള്‍ വാര്‍ത്തായാക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്...
Crime

16 കാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ തിരൂരങ്ങാടി പോലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തിരൂർ കൂട്ടായി സ്വദേശികളായ ഷംസുദ്ദീൻ (19), റഷീദ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി യിൽ വാടകക്ക് താമസിക്കുന്ന റഷീദിന്റെ സുഹൃത്താണ് ശംസുദ്ധീൻ. ഇവിടെ നിന്ന് ഷംസു പെണ്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ റഷീദ്, പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു പവൻ സ്വർണ്ണവും കൈക്കലാക്കിയിരുന്നു. പെണ്കുട്ടിയുടെ പരാതിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. പീഡനം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചു വെച്ചതിനാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. ...
Breaking news, Local news

തിരൂരങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ലൈബ്രറി കത്തി നശിച്ച നിലയിൽ

തിരൂരങ്ങാടി. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി കത്തി നശിച്ച നിലയിൽ. രാവിലെ സ്കൂളിൽ എത്തിയവരാണ് തീ പിടിച്ചത് കണ്ടത്. ഹയർ സെക്കൻഡറി കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ലൈബ്രറി. മറ്റു കണക്കുകൾ സൂക്ഷിക്കുന്നതും ഇവിടെയാണ്. തീ പിടിത്തം എങ്ങനെ ഉണ്ടായെന്നു വ്യക്തമല്ല. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ...
Crime

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ചു, രക്ഷിതാക്കൾക്കെതിരെ കേസ് എടുത്തു

തിരൂരങ്ങാടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ച കേസിൽ 4 വിദ്യാർഥികളെ തിരൂരങ്ങാടി പോലീസ് പിടികൂടി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് എതിരെയും ആർ സി ഉടമകൾക്കെതിരെയും കേസ് എടുത്തതായി തിരൂരങ്ങാടി പോലീസ് പറഞ്ഞു. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ ഇരു ചക്ര വാഹനവുമായി വരുന്നത് വർധിച്ചിരിക്കുകയാണ്. മത്സര ഓട്ടം നടത്തുന്നതും പതിവാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതേ തുടർന്നാണ് പോലീസ് പരിശോധന കര്ശനമാക്കിയത്. ...
Crime

ബസിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി : സ്കൂൾ വിട്ടു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ബസിൽ ശല്യം ചെയ്ത യുവാവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. വണ്ടൂർ പോരൂർ സ്വദേശി കുന്നുമ്മൽ സമീറിനെ (36) യാണ് അറസ്റ്റ് ചെയ്തത്. വാളക്കുളത്ത് നിന്ന് കക്കാട്ടേക്ക് വരുന്ന ബസിൽ വെച്ചാണ് സംഭവം.
Crime, Local news

പോലീസ് കസ്റ്റഡിയിലുള്ള മണ്ണ് ലോറിയിലെ ടയർ അഴിച്ചെടുക്കാൻ ശ്രമം, 2 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: മണ്ണ് കടത്തിയതിന് തിരൂരങ്ങാടി പോലീസ് പിടികൂടിയ ലോറിയുടെ ടയർ അഴിച്ചെടുക്കുന്നതിനിടെ 2 പേർ പിടിയിൽ. പന്തരങ്ങാടി സ്വദേശി ടി. അബ്ദുൽ ഹഖ് (31), കൊടിഞ്ഞി സ്വദേശി ടി. മുഹമ്മദ് (33) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 7.30 ന് ആണ് സംഭവം. ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC മണ്ണ് കടത്തിയതിന് ലോറി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് കൊടിഞ്ഞി റോഡിന് സമീപത്ത് സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിലാണ് നിർത്തിയിട്ടിരുന്നത്. ഇന്നലെ 7.30 ന് കൊടിഞ്ഞി റോഡിൽ മറ്റൊരു ലോറി നിർത്തി, ഇതിന്റെ മറവിൽ കസ്റ്റേഡിയിലുള്ള ലോറിയുടെ ടയർ അഴിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടവർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കി. ...
Crime

ചെമ്മാട് മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ

തിരൂരങ്ങാടി- ചെമ്മാട് ബസ് സ്റ്റാൻഡിലെ അൽ നജ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിലായി. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം കക്കാട്ടുമ്മൽ മുജീബ് റഹ്മാൻ (38) ആണ് പിടിയിലായത്. 2005 നവംബർ മസത്തിലായിരുന്നു മോഷണം. മൊബൈലും പണവും കവർന്നിരുന്നു. ഇയാൾ വേറെയും മോഷണ കേസിൽ പ്രതിയാണ്. ഇന്നലെ എസ് ഐ ജയപ്രകാശ്, സി പി ഒ ബിബിൻ എന്നിവർ അറസ്റ്റ് ചെയ്തു. എ എസ് ഐ രഞ്ജിത്താണ് കേസ് അന്വേഷിക്കുന്നത്. ...
error: Content is protected !!