Tag: Tirurangadi today

നിലമ്പൂരിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ
Breaking news

നിലമ്പൂരിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ

നിലമ്പുർ പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. രാത്രി ഒമ്ബതരയോടയാണ് സംഭവം. സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. ചൊവ്വാഴ്‌ച രാത്രി ഒൻപതര മണിയോടെയാണ് സംഭവം. സ്ഫോടന ശബ്‌ദം പോലെ വലിയ രീതിയിലുള്ള ശബ്‍ദമാണ് ഭൂമിക്കടിയില്‍ നിന്ന് കേട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കിലോമീറ്റർ ചുറ്റളവില്‍ ശബ്‌ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് പിന്നാലെ നാട്ടുകാർ വീടുകള്‍ വിട്ടിറങ്ങി. അതേസമയം, താമസക്കാരെ ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് മാറ്റി. ബാക്കിയുള്ളവരെ സമീപത്തെ സ്കൂളിലേക്കും മാറ്റാനാണ് തീരുമാനം.രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ട...
Other

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

വേങ്ങര: യുവാവിനെ കുളത്തിൽ മുങ്ങിമരിച്ചു. കൈത വളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മരിച്ചത്. കണ്ണമംഗലം മേമാട്ടുപ്പാറ വെരണ്ണ്യേങ്ങര കുളത്തിലാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. കബറടക്കം ഇന്ന്.മാതാവ് ഉമ്മുകുൽസു. സഹോദരങ്ങൾ : ഷമീം, സബ്രീന, സുഹയ്യ, ഷിദിൻ.
Accident

വള്ളിക്കുന്ന് പൊറാഞ്ചേരിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു

വള്ളിക്കുന്ന്: സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത പുഴയോര റോഡിൽ അപകടം പതിയിരിക്കുന്നു.ഓടുന്നതിനിടെ നിയന്ത്രണം വിട്ട കാർ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു അപകടത്തിൽ.പെട്ടു. ഒലിപ്രം -കാഞ്ഞിരപൊറ്റ -പൊറാഞ്ചരി പുഴയോര റോഡിൽ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടം.കാറിൽ ഉണ്ടായിരുന്ന പ്രേദേശ വാസിയാ യ യുവാവിന് നിസാര പരുക്കേറ്റു.ഇവിടെ നിരവധി ഭാഗങ്ങളിൽ ബാരിക്കേഡോ,സുരക്ഷാ വേലികളോ ഒന്നും തന്നെ ഇല്ല.ഇത്തരം സ്‌ഥലങ്ങളിൽ ഏറെ അപകട ഭീഷണി യും നേരിടുന്നുണ്ട്. ...
Other

കൊണ്ടോട്ടി ബഡ്‌സ് സ്കൂളിന്റെ കനിവ് ട്രസ്റ്റ്‌ ഷോപ്പ് പ്രവർത്തനമാരംഭിച്ചു

കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ കൊണ്ടോട്ടി നഗരസഭ ബഡ്‌സ് സ്കൂളിലെ വിദ്യാർഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യാനായി കനിവ് ട്രസ്റ്റ്‌ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം കൊണ്ടോട്ടി താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹ്‌റാബി നിർവഹിച്ചു.   ആവശ്യമുള്ള സാധനങ്ങളെടുത്ത് അതിന്റെ വിലയോ ഇഷ്ടമുള്ള തുകയോ നൽകുന്ന സെൽഫ് സർവീസ് സംവിധാനത്തിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ഓരോ ഉൽപന്നങ്ങളുടെ വിലകൾ അതിന്റെ കള്ളികളിൽ രേഖപെടുത്തിയിട്ടുണ്ട്. ഉത്പന്നം എടുത്ത ശേഷം നിശ്ചിത തുകയോ അതിൽ കൂടുതലോ ഇവിടെ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കാം. സമൂഹത്തിൽ സാധാരണ ജീവിതം നയിക്കുന്നതിലേക്ക് വരുമാനം കണ്ടെത്താൻ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  നഗരസഭ സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ്‌ മടാൻ അധ്യക്ഷനായി. ചടങ്ങിൽ ട്രസ്റ്റ്‌ ഷോപ്പിന്റെ ആദ്യ വില്പന ന...
Local news

പരപ്പനങ്ങാടി ഉപജില്ല വാർത്ത വായന മത്സരം: നജ, ഹിസാന വിജയികൾ

പരപ്പനങ്ങാടി ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി വാർത്താ വായനാ മത്സരം നടത്തി. തിരുരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടത്തിയ മത്സരത്തിൽ ഇരുപതോളം വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ടി. ഹിസാന. (ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടി) ഒന്നാം സ്ഥാനവും മുഫ്സില സൂഫിയ (തഅലീം ഐ ഒ എച്ച്എസ്എസ് പരപ്പനങ്ങാടി) രണ്ടാം സ്ഥാനവും ഫാത്തിമ നാജിയ (ജി.എച്ച്.എസ്.തൃക്കുളം) മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ എം.വി. നജ. (എസ് .എൻ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടി) ഒന്നാം സ്ഥാനവും പി.ഒ. ഇർഫാന (എച്ച് എസ് എസ് തിരുരങ്ങാടി) രണ്ടാം സ്ഥാനവും കെ.കെ.ഷഹന ജാസ്മി (ബി.ഇ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി) മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ഒ .എ ച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. https://youtu.be/YY4ExLUlpa4 സബ് ജില്ലാ കൺവീനർ പി.വി ഹുസ്സൈൻ, അധ്യാപകരായ ...
Other

നാളെ സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താൽ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. ...
Crime

ബേക്കറിയിൽ മോഷണം; പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ

താനൂരിൽ ബേക്കറിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. താനാളൂർ പകരയിൽ അധികാരത്തു അഹമ്മദ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്റ്റോർ എന്ന ബേക്കറിയിൽ മോഷണം നടത്തിയ പ്രതിയെയാണ് താനൂർ പോലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്. താനൂർ ജ്യോതി കോളനിയിൽ കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലം (24) എന്ന ആളെയാണ് താനൂർ എസ് ഐ ആർ. ബി.കൃഷ്ണലാലും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. ഈ മാസം 16 ന് രാത്രി 12മണിക്കും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി മോഷണം നടത്തിയത്. നിരവധി cctv കൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. നമ്പർ വ്യകതമല്ലെങ്കിലും അന്വേഷണ സംഘം 100 കണക്കിന് ഓട്ടോകൾ പരിശോധന നടത്തി മികച്ച അന്വേഷണത്തിലൂടെ ആണ് പ്രതിയെ പിടികൂടിയത്. ഓട്ടോ ഡ്രൈവർ ആയ പ്രതി രാത്രി മുഖം മറച്ചു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി 35000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്‌ളേറ്റുകളും മോഷണം നടത്...
Local news

മലബാർ കോളജിൽ വാഗൺ ട്രാജഡി ഫ്രീഡം വാൾ നിർമിച്ചു

വേങ്ങര: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ കോളജ്‌ ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രീഡം വാൾ നിർമിച്ചു. കോളജ് വിദ്യാർത്ഥികളുടെ ഇരുപത് മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് 1921 ലെ വാഗൺ ട്രാജഡി പ്രമേയമാക്കിക്കൊണ്ടുള്ള ഫ്രീഡം വാൾ നിർമിച്ചത്.  ഊരകം പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ചിത്രം അനാച്ഛാദനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ബിശാറ എം, മാനേജർ സി ടി മുനീർ, അധ്യാപകരായ ഫിറോസ് കെ സി, ഷഫീഖ് കെ പി, നമീർ എം, ഫൈസൽ ടി, വിദ്യാർത്ഥികളായ നിഖിൽ ദാസ്, പ്രബിൻ, ബിപിൻ ദാസ്, അബ്റാർ പി ടി നന്ദകുമാർ, സഹല എ, നവാൽ യാസ്മിൻ, മർവ അബ്ബാസ്, റാനിയ കെ സി, ജിയാദ്, സൽമാൻ, മുസമ്മിൽ, ഉമ്മു സൽമ, ഷഹാന, മുബഷിറ, നിദ ഫെബി, മിഥ്യ മനോജ്‌കുമാർ, അമ്പിളി, നൗഫ് ബിൻത് നാസർ, റിഫ ഹനാൻ എന്നിവർ നേതൃത്വം നൽകി. ...
Obituary

കൊടക്കാട് സ്വദേശി മുംബൈയിൽ നിര്യാതനായി

വള്ളിക്കുന്ന്: കൊടക്കാട് കിഴക്കെ മഹല്ല് മലയില്‍ കോയയുടെ മകന്‍ സെയ്തലവി (55) മുംബെയില്‍ വെച്ച് നിര്യാതനായി. ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 7 മണിക്ക് കൊടക്കാട് കിഴക്കെ മഹല്ല് ഖബര്‍സ്ഥാനില്‍. ഭാര്യ:ആബിദ. മക്കള്‍: മുഹമ്മദ് സാലി മുബൈ, സഫീദ, മൈമൂന. മരുമക്കള്‍: മുഹമ്മദ് ഹാരിസ് ദേവതിയാല്‍, മുഹമ്മത് സലീം ചെട്ടിപ്പടി , ഹസീന. മാതാവ് :ബീപാത്തുമ്മ.സഹോദരര്‍: അഷറഫ്, സിദ്ധീഖ്, റിയാസ്, ജാബിര്‍.  ...
Crime

ഒരു മാസം പ്രായമായ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച മാതാവ് പിടിയിൽ

രാമനാട്ടുകര: പിഞ്ചു കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെ ആണ് ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് ഉപേക്ഷിതതെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു. നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം വഴിയരികില്‍ പിഞ്ചു കുഞ്ഞിനെ ആദ്യം കണ്ടത്. തുടര്‍ന്ന് സമീപ വാസികളെയും പോലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പോലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ...
error: Content is protected !!