കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം ; ദേശീയപാത അധികൃതര്‍ക്ക് നിവേദനം നല്‍കി
തിരൂരങ്ങാടി : കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണ ഭാഗമായി സര്‍വീസ് റോഡ് ജംഗ്ഷനില്‍ ഉണ്ടാക്കിയ ഡിവൈഡര്‍ ബ്യൂട്ടിഫിക്കേഷന്‍ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെപിഎ മജീദ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി എന്നിവര്‍ ദേശീയപാത അതോറിറ്റിക്ക് നിവേദനം നല്‍കി. അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു,
വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വളരെ ദുരിതമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, സി പി ഹബീബ ബഷീര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. പരിശോധിക്കുവാന്‍ കൈമാറും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നിര്‍മാണ രീതി അറിയിക്കാതെയാണ് ഡിവൈഡര്‍ നിര്‍മിച്ചത്. യാത്രക്കാരിലും നാട്ടുകാരിലും ഇത് ഏറെ പ്രതിഷേധമുളവാക്കി...

