Monday, September 28

Tag: Tirurangadi

ഒ.ബി.സി വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു
Information

ഒ.ബി.സി വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

മലപ്പുറം : പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റു പിന്നോക്ക (ഒ.ബി.സി) വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വായ്പ നല്‍കുന്നു. പലിശ നിരക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ. പ്രവാസികള്‍, പ്രൊഫഷനല്‍ കോഴ്‌സ് ജയിച്ചവര്‍, വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയ സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സബ്സിഡി ലഭിക്കും. വായ്പാ തുക 60 തുല്യപ്രതിമാസ തവണകളായി തിരിച്ചടക്കണം. വായ്പക്ക് മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കേണ്ടതാണ്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും എല്ലാ പ്രവൃത്തി ദിവസവും കോര്‍പറേഷന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിനകം ലഭ്യമാക്കണം. ജില്ലാ ഓഫീസ്, മലപ്പുറം (പെരിന്തല്‍മണ...
പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപന, പടിക്കലിൽ യുവാവ് പിടിയിൽ
Crime

പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപന, പടിക്കലിൽ യുവാവ് പിടിയിൽ

മുന്നിയൂർ: പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ പടിക്കൽ ജംഗ്ഷനിൽ ജാർഖണ്ഡ് സ്വദേശിയായ യുവാവ് എക്സൈസ്സ് പരിശോധനയിൽ പിടിയിലായി. ജാർഖണ്ഡ് കുസുന്ത പോലീസ് സ്റ്റേഷൻ പരിധിയിൽ എം. ഡി രാഹുൽ (26) എന്നയാളെയാണ് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ. ടി. ഷനൂജും സംഘവും വൈകുന്നേരം ആറര മണിക്ക് പടിക്കൽ ജംഗ്ഷനിൽ വച്ച് പിടികൂടിയത്. ഇയാളിൽ നിന്ന് 1.500 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പരിശോധനയിൽ, എക്സ്സൈസ്സ് ഇൻസ്പെക്ടറോടൊപ്പം അസ്സി: എക്സ്സൈസ്സ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി. എ. സുനീഷ്, എം. രാകേഷ്, കൃഷ്ണൻ മരുതാടൻ, സിവിൽ എക്സ്സൈസ്സ് ഓഫീസർ എം. ജിഷ്നാദ്, സിവിൽ എക്സ്സൈസ്സ് ഓഫീസർ ഡ്രൈവർ അഖിൽ ബാബു എന്നിവരും പങ്കെടുത്തു....
തിരൂരങ്ങാടി നഗരസഭ വികസന സെമിനാർ നടത്തി
Other

തിരൂരങ്ങാടി നഗരസഭ വികസന സെമിനാർ നടത്തി

തിരൂരങ്ങാടി: 2026-27 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.പി ഹബീബ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം അഅബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഷാഹിന തിരുനിലത്ത്, സി.പി സുഹ്‌റാബി, വി.വി അബു, കെ.കെ റിഫ ഫത്താഹ്, യു.കെ മുസ്തഫ മാസ്റ്റര്‍, സി ഇബ്രാഹീം കുട്ടി, സെക്രട്ടറി എം.വി റംസി ഇസ്മായില്‍, മോഹനന്‍ വെന്നിയൂര്‍, ഉള്ളാട്ട് ഇസ്സു ഇസ്മായീല്‍, സി.പി ഗുഹരാജ്, കെ രത്‌നാകരന്‍, മലയില്‍ പ്രഭാകരന്‍, കെ രാംദാസ് മാസ്റ്റര്‍, ഗോപി, കെ.പി ഫൈസല്‍, ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എ.കെ റഹീം, പി.എം.എ ജലീല്‍, ബാല സുബ്രമണ്ണ്യന്‍, അരിമ്പ്ര സുബൈര്‍, കൗണ്‍സിലര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു....
കുടുംബശ്രീയുടെ ‘കെ-ഇനം’ പ്രീമിയം ഉത്പന്നങ്ങള്‍ വിപണിയിലേക്ക്; ജില്ലാതല ഉദ്ഘാടനം നടന്നു
Other

കുടുംബശ്രീയുടെ ‘കെ-ഇനം’ പ്രീമിയം ഉത്പന്നങ്ങള്‍ വിപണിയിലേക്ക്; ജില്ലാതല ഉദ്ഘാടനം നടന്നു

മലപ്പുറം : കുടുംബശ്രീയുടെ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ 'കെ-ഇനം' (K-INAM) എന്ന പേരില്‍ പ്രീമിയം ബ്രാന്‍ഡായി വിപണിയിലിറക്കി. പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പുലാമന്തോള്‍ എമറാള്‍ഡ് ഹോട്ടലില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ നിര്‍വഹിച്ചു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത മുപ്പതോളം ഉത്പന്നങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിപണിയിലെത്തുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ബനാന ഫ്‌ലോര്‍, ബനാന ഹെല്‍ത്ത് മിക്സ് എന്നീ ഉത്പന്നങ്ങളാണ് വിപണിയിലിറക്കിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആകര്‍ഷകമായ പാക്കിങോടെയാണ് ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മറ്റു ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍...
5 ദിവസം പോലീസ് ഉറങ്ങാതെ കാത്തിരുന്നത് വെറുതെയായി; യുവതി തൊണ്ടിമുതൽ ക്ലോസറ്റിൽ ഒഴുക്കിക്കളഞ്ഞു
Crime

5 ദിവസം പോലീസ് ഉറങ്ങാതെ കാത്തിരുന്നത് വെറുതെയായി; യുവതി തൊണ്ടിമുതൽ ക്ലോസറ്റിൽ ഒഴുക്കിക്കളഞ്ഞു

നിലമ്പൂരിൽ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ യുവതിയുടെ വയറ്റിൽ നിന്നും സ്വർണം പുറത്തെടുക്കാനുള്ള പൊലീസിന്റെ അഞ്ച് ദിവസം നീണ്ട കാത്തിരിപ്പ് നാടകീയമായി അവസാനിച്ചു. എന്നാൽ, പൊലീസിനെ വെട്ടിച്ചുകൊണ്ട് തൊണ്ടിമുതൽ കണ്ടെടുക്കാൻ കഴിയാത്ത വിധം പ്രതി അത് നശിപ്പിച്ചു. കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ സമീന (35), മാല പുറത്തുവന്നപ്പോൾ പൊലീസുകാർ കാണാതെ ക്ലോസറ്റിലൊഴുക്കി കളഞ്ഞു. ഇതോടെ തൊണ്ടിമുതൽ കണ്ടെടുക്കാനാവാതെ പൊലീസ് പ്രതിസന്ധിയിലായി. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ കബളിപ്പിച്ചാണ് പ്രതി സ്വർണം നശിപ്പിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധൻ്റെ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ 3.5 ഗ്രാം സ്വർണമാലയാണ് പാലേമാട് സ്വദേശിനി സമീന വിഴുങ്ങിയത്. എക്സ്റേയിൽ ആഭരണം കണ്ടെത്തിയെങ്കിലും വയറിളക്കാനുള്ള മരുന്ന് നൽകിയിട്ടും മാല പുറത്തുവന്നില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് കോ...
താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
Malappuram

താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല സൗകര്യം വികസനം എന്താണെന്ന് ജനങ്ങൾ അനുഭവിച്ചറിഞ്ഞ കാലഘട്ടമാണ് ഇതെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 'അഞ്ച് വർഷം കൊണ്ട് 60% ബി.എം & ബി സി റോഡുകൾ നിർമ്മിക്കാൻ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 ഓളം കിലോമീറ്റർ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. തീരദേശഹൈവേ, മലയോരഹൈവേ, തുരങ്ക പാത എന്നിവയെല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. റോഡ് നവീകരണത്തിനായി കിഫ്ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികൾ ഉൾക്കൊള്ളിച്ച് 35,000 കോടി രൂപ ചെലവഴിച്ചു. അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യം 150 പാലം വരെ എത്തി. മുപ്പതോളം റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയായി ക...
നൂറിന്റെ നിറവില്‍ ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍
Local news

നൂറിന്റെ നിറവില്‍ ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍

'ശതാരവ'ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണാ ജോര്‍ജ് 1925ല്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച്, ഇന്ന് മികവിന്റെ പടവുകള്‍ കയറി ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍ നൂറാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏറെ അഭിമാനം ഉണ്ടെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നൂറ് വര്‍ഷം ഒരു വിദ്യാലയത്തിന് വലിയ കാലയളവാണെന്നും അത്രയും തലമുറകളെ ഈ സമൂഹത്തിന് സമ്മാനിച്ച സ്‌കൂള്‍ പ്രൗഢഗംഭീരമായ ചരിത്രം പേറിയാണ് നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ നൂറാം വാര്‍ഷികം 'ശതാരവം' ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നേരിട്ടെത്താനാവാത്തതില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തുമെന്നും പറഞ്ഞു. സ്‌കൂള്‍ എച്ച്.എം അലക്‌സ് തോമസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി പഠിതാവ് നിയ ഫിന്‍സിയുടെ ചിത്ര പുസ്തകം നിയ...
കുണ്ടൂർ വിളക്കീരി ലീല അന്തരിച്ചു
Obituary

കുണ്ടൂർ വിളക്കീരി ലീല അന്തരിച്ചു

നന്നമ്പ്രകുണ്ടൂർ ജയറാംപടിയിൽ താമസിക്കുന്ന വിളക്കീരി ലീല (78) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ : സുധാകരൻ (ബ്രമോസ്, തിരുവനന്തപുരം), അജിത്കുമാർ (തിരൂർ സബ്ട്രഷറി, എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം), ബിന്ദു. മരുമക്കൾ : വേണുഗോപാൽ (ഇന്ത്യനൂർ) ഷാനി, പ്രദീപ (ഒഴൂർ ജിഎൽപി സ്കൂൾ)....
ബ്ലോക്കിലെ ജീവനക്കാർക്കായി എൻ.എസ്.ഡി വകുപ്പിന്റെ പരിശീലനം
Other

ബ്ലോക്കിലെ ജീവനക്കാർക്കായി എൻ.എസ്.ഡി വകുപ്പിന്റെ പരിശീലനം

മലപ്പുറം: ദേശീയ സമ്പാദ്യ വകുപ്പ് (എൻ.എസ്.ഡി) സംബന്ധിച്ച വിവിധ വിഷയങ്ങൾ ബ്ലോക്ക് പഞ്ചായത്തുകളിൽ കൈകാര്യം ചെയ്യുന്ന ജില്ലയിലെ ജീവനക്കാർക്കായി മലപ്പുറം എൻ.എസ്.ഡി ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. എൻ.എസ്.ഡി ഏജന്റുമാർ സമർപ്പിക്കുന്ന വിവിധ അപേക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, റീകൺസിലിയേഷൻ നടപടികൾ, വിവിധ വെബ് ആപ്ലിക്കേഷനുകളുടെ ഉപയോഗം എന്നീ കാര്യങ്ങൾ ആസ്പദമാക്കിയുള്ളതായിരുന്നു പരിശീലനം. പരിശീലന സെഷനുകൾ എൻ.എസ്.ഡി ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരായ . ആർദ്ര ചന്ദ്രൻ,. നശീദാമോൾ, . ബീന പി.സി എന്നിവർ നയിച്ചു.പരിശീലനത്തോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങിൽ, എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ എം. ഉണ്ണികൃഷ്ണൻ, എൻ.എസ്.ഡി അസിസ്റ്റന്റ് ഡയറക്ടർ ജിതിൻ കെ. ജോൺ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ വിനോദ് പട്ടാളത്തിൽ തുടങ്ങിയവർ സംസാരിച്ചു....
കൊടിഞ്ഞി കുന്നത്തേരി രായിൻകുട്ടി ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞി കുന്നത്തേരി രായിൻകുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി കുറുവിൽ-മൂലക്കൽ കുന്നത്തേരി രായിൻകുട്ടി ഹാജി (75) നിര്യാതനായി. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവപ്രവർത്തകനായിരുന്നുഭാര്യ ഫാത്തിമ കുന്നത്തിയിൽ (തെന്നല).മക്കൾ അബ്ദുൽ മജീദ്, ശിഹാബ് (ജിദ്ദ), ഖൈറുന്നീസ,മരുമക്കൾ പരേതനായ അലി കണ്ണന്തളി, ഫൗസിയ (വെന്നിയൂർ), ഹഫ്സത്ത് (മൂന്നിയൂർ), കബറടക്കം 16.02.2026 തിങ്കൾ രാവിലെ 9 മണിക്ക് കൊടിഞ്ഞി ജുമുഅത്ത് പള്ളിയിൽ....
വെന്നിയൂർ ജുമുഅത്ത് പള്ളിയിൽ പെയിൻ്റ് ജോലിക്കിടെ താഴെ വീണ് തൊഴിലാളി മരിച്ചു
Accident

വെന്നിയൂർ ജുമുഅത്ത് പള്ളിയിൽ പെയിൻ്റ് ജോലിക്കിടെ താഴെ വീണ് തൊഴിലാളി മരിച്ചു

തിരൂരങ്ങാടി : വെന്നിയൂർ ജുമഅത്ത് പള്ളിയിൽ പെയിൻ്റ് ജോലി ചെയ്യുന്നതിനിടെ ഷീറ്റ് പൊട്ടി താഴെ വീണ് തൊഴിലാളി മരിച്ചു. ഉത്തർ പ്രദേശ് അംബേദ്കർ നഗർ സ്വദേശി മധു (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് സംഭവം. റംസാന് മുന്നോടിയായി പള്ളി പെയിൻ്റ് ചെയ്യുകയായിരുന്നു. മുറ്റത്ത് സ്ഥാപിച്ച ഷീറ്റിന് മുകളിൽ കയറി നിന്ന് പെയിൻ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ഷീറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
പി എസ് എം ഒ കോളേജിൽ പഠിച്ച 55 പേർ ജനപ്രതിനിധികൾ: ആദരവ് 17 ന്
Politics

പി എസ് എം ഒ കോളേജിൽ പഠിച്ച 55 പേർ ജനപ്രതിനിധികൾ: ആദരവ് 17 ന്

മലപ്പുറം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചപി എസ് എം ഒ കോളേജ് അലുംനി അംഗങ്ങൾക്ക് ഫെബ്രുവരി 17 ന്ജനകീയ ആദരവ്നൽകുമെന്ന്സംഘാടകർ വാർത്താ സമ്മേളനത്തിൽപറഞ്ഞു.മലപ്പുറം, കോഴിക്കോട് ജില്ലകളിലെത്രിതല പഞ്ചായത്തുകളിലെക്കും,നഗരസഭകളിലെക്കുംജനപ്രതിനിധികളായിഅലുംനി അംഗങ്ങളിൽ നിന്നും 55 പേർതിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.മലപ്പുറം ജില്ലാ പഞ്ചായത്തിലെ4 അംഗങ്ങളുംവേങ്ങര, കണ്ണമംഗലം,നന്നമ്പ്ര , താനാളൂർകൽപകഞ്ചേരി,പെരുവള്ളുർ ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ടുമാരുംതിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുംകൊണ്ടോട്ടി, മങ്കട ബ്ലോക്ക് പഞ്ചായത്ത്വൈസ് പ്രസിഡണ്ടുമാരുംകോട്ടക്കൽ, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർമാൻമാരുംപി എസ് എം ഒ അലുംനി അംഗങ്ങളാണ്.കോളേജ് യൂണിയൻതിരഞ്ഞെടുപ്പിൽമത്സരിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെപൊതുരംഗത്ത് വന്നവരാണ് ദുരിപക്ഷം പേരും 17 ന് ഉച്ചക്ക് 2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽനടക്കുന്ന ചടങ്ങിൽഅലും...
‘കുട്ടി ഗവേഷക കൂട്ടം’മലപ്പുറം ജില്ലാതല പ്രൊജക്ട് അവതരണം: നവീന ആശയങ്ങളുമായി പരപ്പനങ്ങാടി ബി.ആർ.സി. ജേതാക്കൾ
Education

‘കുട്ടി ഗവേഷക കൂട്ടം’മലപ്പുറം ജില്ലാതല പ്രൊജക്ട് അവതരണം: നവീന ആശയങ്ങളുമായി പരപ്പനങ്ങാടി ബി.ആർ.സി. ജേതാക്കൾ

തിരൂരങ്ങാടി : വിദ്യാർഥികളിൽ ഗവേഷണ താൽപര്യം വളർത്തിക്കൊണ്ടു വരുന്നതിനും 'കുട്ടി ഗവേഷകരെ' കണ്ടെത്തുന്നതിനുമായികേരള സർക്കാർ - പൊതു വിദ്യാഭ്യാസ വകുപ്പും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും സമഗ്ര ശിക്ഷ കേരളവും  ചേർന്ന് സംഘടിപ്പിക്കുന്ന 'സ്റ്റാർ സ്ട്രീം എക്കോ സിസ്റ്റം' പ്രൊജക്റ്റ് അവതരണത്തിൽ  പരപ്പനങ്ങാടി ബി.ആർ.സി ടീംമലപ്പുറം ജില്ലയിൽ നിന്നും  മികച്ച പ്രൊജക്റ്റിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി, സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരൂരങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെമിഥുൻ ബാല , ഹിബ ഷെറിൻ കുന്നുമ്മൽ , ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെആമിന ഷെഹ്ദ എന്നിവരടങ്ങിയ ടീം ആണ് നേട്ടം കരസ്ഥമാക്കിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആര്യഭട്ട ഓഡിറ്റോറിയത്തിൽനടന്ന 'കുട്ടി ഗവേഷക കൂട്ടം' മലപ്പുറം ജില്ലാതല പ്രൊജക്ട് അവതരണ മത്സരത്തിലാണ്   'തിരൂരങ്ങാടി മുൻസിപ്പാലിറ്റിക്ക് പരിധിയിലുള്...
ബാലവേദി സൂപ്പർ കപ്പ്: നൂറുൽ ഇസ്‌ലാം മദ്രസ റണ്ണേഴ്സ് അപ്പ്
Other

ബാലവേദി സൂപ്പർ കപ്പ്: നൂറുൽ ഇസ്‌ലാം മദ്രസ റണ്ണേഴ്സ് അപ്പ്

തിരൂരങ്ങാടി: എം.എസ്.എം തിരൂരങ്ങാടി മണ്ഡലം മദ്രസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബാലവേദി സൂപ്പർ കപ്പ് ടൂർണമെൻ്റിൽ തിരൂരങ്ങാടി നൂറുൽ ഇസ്‌ലാം മദ്രസ റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. ആവേശകരമായ മത്സരങ്ങളിലൂടെ ശക്തരായ ടീമുകളെ മറികടന്നാണ് നൂറുൽ ഇസ്‌ലാം മദ്രസ ഫൈനൽ പോരാട്ടത്തിലെത്തിയത്. ടൂർണമെൻ്റിൽ മികച്ച സംഘാടനവും കായിക ശാസനയും കാഴ്ചവച്ച മദ്രസ ടീം അംഗങ്ങളെ തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് ഉപഹാരം നൽകി ആദരിച്ചു. അനുമോദന ചടങ്ങിൽ സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുനീർ താനാളൂർ, സി.എൻ. അബ്ദുൽ നാസർ മദനി, ഒ.പി. അനീസ് ജാബിർ, വി. അലി, പി. ഫഹദ്, കെ. കദീജ, കെ. ജംഷീന, ഒ.പി. മുംതാസ്, കെ. അനീസ്, കെ. സൈനബ, എം.പി. ഫൗസീല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മദ്രസാ വിദ്യാർത്ഥികളിൽ കായിക ബോധവും ടീം സ്പിരിറ്റും വളർത്തുന്നതിൽ ഇത്തരം ടൂർണമെൻ്റു...
മുസ്ലിം നവോത്ഥാന നായകനായിരുന്ന പി.കെ.മൂസ മൗലവിയുടെ പുത്രി  പി കെ ബീഫാത്തിമ അന്തരിച്ചു
Obituary

മുസ്ലിം നവോത്ഥാന നായകനായിരുന്ന പി.കെ.മൂസ മൗലവിയുടെ പുത്രി പി കെ ബീഫാത്തിമ അന്തരിച്ചു

തിരൂരങ്ങാടി: മുസ്ലിം നവോത്ഥാന നായകരിലൊരാളായിരുന്ന പി.കെ. മൂസ മൗലവി (പുളിക്കൽ)യുടെ പുത്രിയും പരേതനായ കരിമാടത്ത് ഉസ്മാൻ കോയയുടെ ഭാര്യയുമായ പി കെ ബീഫാത്തിമ(90) തിരൂരങ്ങാടിയിൽ നിര്യാതയായി.മക്കൾ: അശ്റഫ് കരിമാടത്ത് ചേളാരി, ഖാലിദ് കരിമാടത്ത്, പി.റസിയാബി (റിട്ട. അധ്യാപിക, എം ജി എം മലപ്പുറം ജില്ലാ ട്രഷറർ) ,റഹ്മത്ത് കാളികാവ്.മരുമക്കൾ: പ്രഫ: എം. ഹാറൂൻ (റിട്ട. പ്രിൻസിപ്പാൾ, പി എസ് എം ഒ കോളേജ് തിരൂരങ്ങാടി, അബ്ദുല്ല മാസ്റ്റർ കാളികാവ് , റുഖിയ്യ, സൽമ. ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 11 30 ന് തിരൂരങ്ങാടി മേലെചെന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ....
എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് എക്സലൻസി ടെസ്റ്റ് നടത്തി
Education

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് എക്സലൻസി ടെസ്റ്റ് നടത്തി

എക്സലൻസി, ദ എക്സ്പീരിയൻസ്ഡിവിഷൻ ഉദ്ഘാടനം പെരുവള്ളൂർ: വിസ്ഡം എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷ എക്സലൻസി ടെസ്റ്റ് തേഞ്ഞിപ്പലം ഡിവിഷനിൽ 11 കേന്ദ്രങ്ങളിലായി നടന്നു. ആയിരത്തോളം വിദ്യാർത്ഥികൾ എക്സലൻസിയുടെ ഭാഗമായി. ടെസ്റ്റിനോടനുബന്ധിച്ച് എക്സാം ടാക്ലിങ് സെഷൻ, മാതൃകാ പരീക്ഷ, സബ്ജക്ട് എക്സ്പോ എന്നിവ സംഘടിപ്പിച്ചു. ഡിവിഷൻ ഉദ്ഘാടനം പെരുവള്ളൂർ നടുക്കര ജി. എൽ. പി. സ്കൂളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സീനിയർ പ്രൊഫസറും സയൻസ് വിഭാഗം ഡീനുമായ പ്രൊഫ. ഡോ. എം. എം. മുസ്തഫ നിർവഹിച്ചു. ഗ്ലോബൽ ലോജിക് അസോസിയേറ്റ് കൺസൾട്ടൻ്റ് ഗുൽസാർ അമ്പലവൻ സെഷന് നേതൃത്വം നൽകി. ഡിവിഷൻ സെക്രട്ടറി ഡോ. മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറിമാരായ മുഹമ്മദ് ജാബിർ, അൽത്താഫ് പി., മുഹമ്മദ് ആദിൽ ആമീൻ, ജാബിർ മുഈനി പങ്കെടുത്തു...
പരപ്പനങ്ങാടി പാലത്തിങ്ങൽ പ്ലാനറ്റേറിയം & സയൻസ് പാർക്ക് തുടർ നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു
Malappuram

പരപ്പനങ്ങാടി പാലത്തിങ്ങൽ പ്ലാനറ്റേറിയം & സയൻസ് പാർക്ക് തുടർ നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി പാലത്തിങ്ങൽ പ്ലാനറ്റേറിയം & സയൻസ് പാർക്ക് തുടർ നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. കെ.പി.എ മജീദ് ന്റെ നിരന്തരമായുള്ള ഇടപെടലിന്റെ ഫലമായിട്ടാണ് തുടർ നിർമ്മാണങ്ങൾക്ക് ഒരു കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭ്യമായിട്ടുള്ളത്.ചുറ്റുമതിൽ നിർമ്മാണം, കഫറ്റേരിയ, സെക്യൂരിറ്റി കാബിൻ, സന്ദർശകർക്കുള്ള ടോയ്‌ലറ്റ് കോംപ്ലെക്സ് എന്നിവയാണ് ഈ പ്രവർത്തിയിൽ വരുന്നത്. ഈ പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള തൂക പൂർണ്ണമായും അനുവദിക്കുന്നതിന് 10 വർഷമായി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മാറിയതിന് ശേഷം ആദ്യമായാണ് ഈ പ്രവർത്തിയുടെ നിർമ്മാണത്തിന് തുക അനുവദിക്കുന്നത്.പ്രവർത്തിയുടെ നിർവഹണം പൊതുമരാമത്ത് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ 8443-00-108-...
കൊടക്കല്ല് സ്വദേശി തൊട്ടിയിൽ സൈതലവി അന്തരിച്ചു
Obituary

കൊടക്കല്ല് സ്വദേശി തൊട്ടിയിൽ സൈതലവി അന്തരിച്ചു

തെന്നല : കൊടക്കല്ല് ഉല്ലാസ് നഗറിലെ കേരള മുസ്ലിം ജമാഅത്ത് മുതിർന്ന മെമ്പർ തൊട്ടിയിൽ സൈതലവി ഹാജി (78) അന്തരിച്ചു. ജനാസ ഖബറടക്കം തിങ്കൾ രാവിലെ 9 മണിക്ക് കൊടക്കല്ല് ജുമാ മസ്ജിദിൽ. ഭാര്യ, ബീക്കുട്ടി. മക്കൾ : ഇസ്മായിൽ, ഹനീഫ, ഉസ്മാൻ, ജുബൈരിയ്യ, പരേതയായ സുമയ്യ. മരുമക്കൾ : അഷ്റഫ് തെയ്യാല, റസിയ, റാബിയ, ബുഷ്റ.
പടിക്കൽ കുട്ടശ്ശേരി അബ്ദുൽ ഹമീദ് അന്തരിച്ചു
Obituary

പടിക്കൽ കുട്ടശ്ശേരി അബ്ദുൽ ഹമീദ് അന്തരിച്ചു

തിരൂരങ്ങാടി :- പടിക്കൽ മഹല്ല് സ്വദേശി പരേതനയാ കുട്ടശ്ശേരി അബ്ദു റഹ്‌മാൻ മുസ്‌ലിയാരുടെ മകൻ കുട്ടശ്ശേരി അബ്ദുൽ ഹമീദ് (54) അന്തരിച്ചു.ഭാര്യ ഹാജറ രണ്ടത്താണി.മക്കൾ നവാൽ റഹ്‌മാൻ, ശവാൽ റഹ്മാൻ, ദിൽവാൽ റഹ്മാൻ, ആയിശത്തു തുഹ്‌റസഹോദരങ്ങൾ : അബ്ദു റഹീം, അബ്ദു ലത്തീഫ് സഹോദരിമാർ:- ഫാത്തിമ, ആയിശ, നഫീസ, സഫിയമയ്യിത്ത് നിസ്കാരം ഞായർ രാവിലെ 10മണിക്ക് വെളിമുക്ക് പാലക്കൽ ജുമുഅത് പള്ളിയിൽ...
നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒന്നാം എഡീഷൻ ഞായറാഴ്ച നടക്കും
Culture

നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒന്നാം എഡീഷൻ ഞായറാഴ്ച നടക്കും

പരപ്പനങ്ങാടി: നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ എഡീഷൻ 2026 ഫെബ്രുവരി 8 ഞായറാഴ്ച പരപ്പനങ്ങാടി ടൗൺ സ്കൂളിൽ വെച്ച് നടക്കുന്നു. കാലത്ത് 9-30 ന്‌ പ്രശസ്ത നോവലിസ്റ്റ് എസ്. ഹരീഷ് ഉൽഘാടനം ചെയ്യും. സംഘാടകസമിതി ചെയർ പേർസൺ സുബൈദ ടീച്ചർ അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ കൗൺസിലർമാർ നിയാസ് പുളിക്കലകത്ത്, ഉണ്ണികൃഷ്ണൻ കേലച്ചങ്കണ്ടി, ജംഷീർ മാപ്പൂട്ടിൽ, ലൈബ്രറി കൗൺസിൽ സംസ്ഥാനസമിതി അംഗം എ.ശിവദാസൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും. തുടർന്ന് വിവിധ സെഷനുകൾ നടക്കും. കഥാ സെഷനിൽ ഡോ. ആർദ്ര മോഡറേറ്റർ ആകും. റഷീദ് പരപ്പനങ്ങാടി, ജിൻഷ ഗംഗ, സുഭാഷ് ഒട്ടുമ്പുറം, ഹരികൃഷ്ണൻ തച്ചാടൻ എന്നിവർ സംബന്ധിക്കും. കവിതയുടെ വർത്തമാനം എന്ന സെഷനിൽ ഡോ. വി. അബ്ദുൾ ലത്തീഫ് മോഡറേറ്റ് ചെയ്യും. സി. പി. വൽസൻ, എം. എസ്. ബനേഷ്, സ്മിത ശൈലേഷ്, ശൈലൻ, കനിമൊഴി എന്നിവർ പങ്കെടുക്കും. പാട്ടുകളെ കുറിച്ചുള്ള സെഷൻ വിനോദ് തള്ളശ്ശേരി മോഡറ...
ചെറുമുക്കിൽ ലഹരിക്കേസ് പ്രതിയുടെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം
Crime

ചെറുമുക്കിൽ ലഹരിക്കേസ് പ്രതിയുടെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം

തിരൂരങ്ങാടി : പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരിമരുന്ന് കേസിലെ പ്രതിയുടെ നേതൃത്വത്തിൽ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം, ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എക്സൈസ്സ്പെഷൽ സ്ക്വാഡ് പ്രിവൻ്റവ് ഓഫിസർ പി.പ്രഭാകരൻ (52), സിവിൽ എക്സൈസ് ഓഫിസർ വിപിൻ (35) എന്നിവർക്കാണ് പരുക്ക്. സംഭവത്തിൽ മുൻപ് മെത്താഫിറ്റമിനുമായി പിടിയിലായിരുന്ന ചെറുമുക്ക് സ്വദേശി പി.സഹൽ ഇബ്നു അബ്ദു‌ല്ല ഉൾപ്പെടെ കണ്ടാലറിയാവുന്ന 3 പേർക്കുമെതിരെ താനൂർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ആണ് സംഭവം. എക്സൈസ് ഉദ്യോഗസ്‌ഥർ മഫലടിയിൽ സ്‌കൂട്ടറിൽ പരിശോധനയ്ക്കായി വന്നതായിരുന്നു. ഇവരെ കണ്ട സഹൽ, മറ്റു രണ്ടു പേർ ഇരുന്നിരുന്ന കാറിലേക്ക് കയറി, അവർ എക്സൈസ് ഉദ്യോഗസ്‌ഥരാണെന്നും കാർ പിറകോട്ട് എടുക്ക് എന്നും പറഞ്ഞതിനെ തുടർന്ന് രണ്ടാമത്തെയാൾ കാർ ചിറകിലേക്ക് എടുത്ത് എക്സൈസ് ഉദ്യോഗസ്‌ഥരുടെ സ്‌കൂട്ടറിൽ ഇടിപ്പിക്കുകയായിരുന്നു എന്ന് എക്സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ...
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണന : സിപിഎം ചെമ്മാട്ട് പ്രതിഷേധം സംഘടിപ്പിച്ചു
Politics

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണന : സിപിഎം ചെമ്മാട്ട് പ്രതിഷേധം സംഘടിപ്പിച്ചു

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തിരൂരങ്ങാടി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ചെമ്മാട് പ്രതിഷേധ പ്രകടന സംഘടിപ്പിച്ചു സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം അഡ്വ: സി ഇബ്രാഹിംകുട്ടി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം പി ഇസ്മായിൽ ,കെ രാമദാസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇ പി മനോജ്, ടി പി ബാലസുബ്രഹ്മണ്യൻ, കമറുദ്ദീൻ കക്കാട്, എൻ പി സക്കീർ എന്നിവർ സംസാരിച്ചു. ഫോട്ടോ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടന...
കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ സൂക്ഷിച്ച മുന്നിയൂർ സ്വദേശി പിടിയിൽ
Crime

കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ സൂക്ഷിച്ച മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : ചെറിയ കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ കളിയാട്ടമുക്ക് എം എച്ച് നഗർ സ്വദേശി തെങ്ങിലകത്ത് പെരുവിൽ ഉമ്മർ കോയ (48) ആണ് അറസ്റ്റിൽ ആയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു...
യുവതിയുടെ നഗ്ന ദൃശ്യങ്ങൾ നിർബന്ധിച്ചു വാങ്ങി, ചെമ്മാട്ടെ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ അറസ്റ്റിൽ
Crime

യുവതിയുടെ നഗ്ന ദൃശ്യങ്ങൾ നിർബന്ധിച്ചു വാങ്ങി, ചെമ്മാട്ടെ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ അറസ്റ്റിൽ

തിരൂരങ്ങാടി : യുവതിയോട് മോശമായി പെരുമാറുകയും നഗ്ന ഫോട്ടോകൾ ആവശ്യപ്പെടുകയും ചെയ്തു എന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടിഞ്ഞി എസ് എം നഗർ സ്വദേശി ചാലിൽ മുഹമ്മദ് ഷംലിക് (34) ആണ് അറസ്റ്റിൽ ആയത്. ചെമ്മാട് സ്വകാര്യ മൊബൈൽഫോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ഷാംലിക്, സ്ഥാപനത്തിൽ ട്രെയിനി ആയിരുന്ന 19 കാരിയോടാണ് മോശമായി പെരുമാറിയത്. യുവതിയുടെ സുഹൃത്തിൻറെ ദൃശ്യങ്ങൾ അയച്ചു നൽകാൻ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. യുവാവിനെ തിരൂരങ്ങാടി എസ് എച്ച് ഒ. ബി. പ്രദീപ്കുമാർ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു....
തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ അഴിമതി: കെ ഡി എഫ് സംസ്ഥാന ഭാരവാഹികൾ മന്ത്രി ഗണേഷ് കുമാറിനെ കണ്ടു നിവേദനം നൽകി
Other

തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ അഴിമതി: കെ ഡി എഫ് സംസ്ഥാന ഭാരവാഹികൾ മന്ത്രി ഗണേഷ് കുമാറിനെ കണ്ടു നിവേദനം നൽകി

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി ഓഫിസ് അഴിമതിയുടെ കുത്തരങ്ങായി മാറിയിട്ട് വർഷങ്ങളായി, ഒരുപാട് കാലമായി ഇരുപ്പുറപ്പിച്ച ചില ഉദ്യോഗസ്ഥരെ ചുറ്റി പ്പറ്റിയാണ് നിലവിൽ പുറത്തുവന്ന് കൊണ്ടിരിക്കുന്ന അഴിമതിക്കഥകൾ.അഞ്ചുവർഷത്തിലേറയായി ഒരേ കസേരയിൽ തുടരുന്ന പ്രധാന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് ഇത്തരം അഴിമതി ഇടപാടുകൾ നടക്കുന്നതെന്നാണ് ആരോപണം. വ്യാജ മീറ്റർ, വ്യാജ ആർ.സി, വ്യാജ ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ യിൽ ആരോപണം നേരിടുന്ന തിരൂരങ്ങാടി സബ് ആർ.ടി ഓഫി സിൽ നിന്നാണിപ്പോൾ, കൂടുതൽ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നിരിക്കുന്നതിനെതിരേേയും വ്യാജ ആർ.സി കേസുകളിൽ അന്വേഷണം എങ്ങുമെത്താത്തതും ഇതരസംസ്ഥാനങ്ങ ളിൽനിന്നുള്ള വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് വിവേചനം നടത്തുന്നതായും നിരവധി പരാതിയുണ്ട്. വാഹന സംബന്ധമായ വിവിധ സേവനങ്ങൾക്ക് നേരിട്ടെത്തുന്നവരാണ് തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ പ്രധാന ഇരകൾ. ഓഫിസിലെത്തുന്നവരെ പരമാ...
കൊടിഞ്ഞി എ എം ആയിഷ അന്തരിച്ചു
Obituary

കൊടിഞ്ഞി എ എം ആയിഷ അന്തരിച്ചു

കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പരേതനായ അണ്ടിയത്ത് മഠത്തിൽ കുഞ്ഞാലിക്കുട്ടി ഹാജിയുടെ ഭാര്യആയിഷ (94) അന്തരിച്ചു.മക്കൾ : പരേതരായ എ.എം മുഹമ്മദലി, എ. എം ശരീഫ മയ്യിത് നമസ്കാരം ഉച്ചക്ക് 2 മണിക്ക് കൊടിഞ്ഞി പള്ളിയിൽ പത്ര ഏജൻ്റ് എ എം അഷ്ഫാകി ന്റെ വലിയുമ്മ..
പരപ്പനങ്ങാടിയിൽ 70 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാകുന്നു
Other

പരപ്പനങ്ങാടിയിൽ 70 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാകുന്നു

കെ.പി.എ മജീദിന്റെ ഇടപെടൽ ഫലം കണ്ടു. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി തീരപ്രദേശത്തെ 70 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ നിരാക്ഷേപ പത്രം (NOC) നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ഫിഷറീസ് വകുപ്പ് നേരത്തെ നിർമ്മിച്ചു നൽകിയ ഇരട്ടവീടുകളാണ് ഈ ഭൂമിയിൽ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് 09-01-2023 ൽ രാവിലെ 10 മണിക്ക് കെ.പി.എ മജീദിന്റെ അധ്യക്ഷതയിൽ തിരൂരങ്ങാടി തഹസിൽദാറിന്റെ ചേമ്പറിൽ വെച്ച് ബന്ധപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരുകയും, ഇത് സംബന്ധിച്ച അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനം എടുക്കുകയും , ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇതിന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ യോഗ തീരുമാനങ്ങളും റിപ്പോർട്ടുകളും ഉള്ളടക്കം ചെയ്ത് 07-06-2023 ൽ റവന്യു വകുപ്പ് മന്ത്രി കെ.രാജന് ഈ കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് നിലവിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള ഒരു അടിയന്തിര യ...
പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും, സ്കോളർഷിപ്പ് ചെക്ക് കൈമാറലും, ആദരിക്കലും നടത്തി
Other

പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും, സ്കോളർഷിപ്പ് ചെക്ക് കൈമാറലും, ആദരിക്കലും നടത്തി

കുണ്ടൂർ പി എം എസ് ജി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പി എം എസ് ടി സേവ പാലിയേറ്റീവ് കെയർ യൂണിറ്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ ഇബ്രാഹിം അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന നൽകുന്ന സ്കോളർഷിപ്പിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് കോളേജ് പ്രിസിപ്പാലിനു കൈമാറി. തുടർന്ന് തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രിഫ കെ വി, സി ആർ പി ഫ് ജവാൻ മുഹമ്മദ് ശരീഫ്, കേരള പോലീസിൽ സേവനമനുഷ്ടിക്കുന്ന മുഹമ്മദ്‌ ഷഫീൽ എൻ കെ എന്നീ പൂർവവിദ്യാർഥികളെ ഉപഹാരം നൽകി ആദരിച്ചു. മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലി ഹാജി, പിടിഎ വൈസ് പ്രസിഡണ്ട് കെ കുഞ്ഞുമരക്കാർ മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും,...
ഇന്ദുലേഖയുടെ നാടൊരുങ്ങുന്നു; ആദ്യ നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്തു
Entertainment

ഇന്ദുലേഖയുടെ നാടൊരുങ്ങുന്നു; ആദ്യ നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്തു

പരപ്പനങ്ങാടി: പരപ്പനാട് നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ഭാഗമായി ഒ. ചന്തുമേനോൻ എഴുതിയ ഇന്ദുലേഖയുടെ പ്രതീകാത്മക ഇൻസ്റ്റലേഷൻ പരപ്പനങ്ങാടിയിൽ അനാച്ഛാദനം ചെയ്തു. പരപ്പനങ്ങാടി നഗരസഭാ ചെയർപേഴ്സൺ സുബൈദ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി നഗരസഭയ്ക്ക് മുന്നിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചിട്ടുള്ളത്. . ചടങ്ങിൽ വൈസ് ചെയർമാൻ ഷമീം കിഴക്കിനിയകത്ത്, കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി, ബിന്ദു ജയചന്ദ്രൻ, വായനശാല പ്രസിഡൻ്റ് വിനോദ് തള്ളശേരി, സതീഷ് തോട്ടത്തിൽ, ടി. കെ അരവിന്ദൻ, സിമി നടുവത്ത്, ഷബ്രാസ് , മാഡ് മധു, കെ. പി മനീഷ് എന്നിവർ സംബന്ധിച്ചു. പ്രശസ്ത ചിത്രകാരൻ അശോകൻ ആദിപുരയിടത്ത്, ഉണ്ണികൃഷ്ണൻ യവനിക എന്നിവരുടെ നേതൃത്വത്തിലാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്. നവജീവൻ വായനശാല ബാലവേദി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി. ഫെബ്രുവരി 8 ന് പരപ്പനങ്ങാടി ടൗൺ ജി.എം എൽ പി സ്കൂളിൽ വെച്ചാണ് ഏകദി...
ഇശൽ പെയ്തിറങ്ങി ‘മെഹ്ഫില്‍ 2026’: സംസ്ഥാന തലത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ച് കുണ്ടൂർ പിഎംഎസ്ടി കോളേജ്
Other

ഇശൽ പെയ്തിറങ്ങി ‘മെഹ്ഫില്‍ 2026’: സംസ്ഥാന തലത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ച് കുണ്ടൂർ പിഎംഎസ്ടി കോളേജ്

കുണ്ടൂര്‍: പി.എം.എസ്.ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും സംയുക്തമായി ഇന്റര്‍ കോളേജിയേറ്റ് മാപ്പിളപ്പാട്ട് മത്സരം, 'മെഹ്ഫില്‍ 2026' സംഘടിപ്പിച്ചു. മെഹ്ഫില്‍ മാപ്പിളപ്പാട്ട് മത്സരത്തിൻ്റെ നാലാമത് എഡിഷൻ പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗായകനുമായ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പി.എം.എസ്.ടി കോളേജ് ഐ.ക്യു.എ.സി സെല്ലും കോളേജ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മാപ്പിള കലാരംഗത്തെ പ്രമുഖരായ അബ്ബാസ് കൊണ്ടോട്ടി, റഷീദ് മോങ്ങം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനത്തെ 24 കോളേജുകളില്‍ നിന്നായി 34 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരം നടത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽകോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത...