കാച്ചടി പി.എം.എസ്.എ.എല്‍.പി സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തിന് മാറ്റ് കൂട്ടി മികച്ച പിടിഎ അവാര്‍ഡ്
തിരൂരങ്ങാടി : വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ കാച്ചടി പി.എം.എസ്.എ.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടി തരംഗ് - 2k24 ന് സമാപനമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഐ എ എസ് മുഖ്യ അതിഥിയായ പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍ അധ്യക്ഷത വഹിച്ചു. 2022-23 വര്‍ഷത്തെ പരപ്പനങ്ങാടി ഉപജില്ലാ മികച്ച പിടിഎ അവാര്‍ഡ് ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍ സക്കീന എംകെ യില്‍ നിന്നും സ്‌കൂള്‍ ഏറ്റു വാങ്ങി.
പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുഹറാബി, ...