Tuesday, June 30

Tag: Tirurangadi

തെന്നല മഹല്ല് പ്രസിഡന്റ് കളത്തിങ്ങൽ ബാവ ഹാജി അന്തരിച്ചു
Obituary

തെന്നല മഹല്ല് പ്രസിഡന്റ് കളത്തിങ്ങൽ ബാവ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : തെന്നല മഹല്ല് പ്രസിഡണ്ടും തറയിൽ ജുമുഅ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന  കളത്തിങ്ങൽ ബാവ ഹാജി (75) നിര്യാതനായി.ഭാര്യ: സെെനബ. മക്കൾ: മൊയ്‌ദീൻ എന്ന കുഞ്ഞിമോൻ, ഫൈസൽ ,ശറഫുദ്ദീൻ ,അഹമദ്, നൗശാദ് ,നുസൈബ , ഖദീജ, സമീറ .മരുമക്കൾ : യൂനുസ്, ബഷീർ, അബൂബക്കർ, സുഹറ,നാദിറ ,നിഹ്മത്, ജൗഹറ,ജംഷി,
Local news

കൊളപ്പുറം സ്‌കൂളിനെ സ്മാര്‍ട്ടാക്കാന്‍ കോണ്‍ഗ്രസ് കമ്മിറ്റി ടി വി വിതരണം ചെയ്തു

കൊളപ്പുറം : ജി എച്ച് എസ് കൊളപ്പുറം സ്‌കൂളിന്റെ എല്‍ പി ക്ലാസ്സുകള്‍ സ്മാര്‍ട്ട് ക്ലാസ്‌റും ആക്കുന്നതിന് വേണ്ടി കൊളപ്പുറം 16 -ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്മാര്‍ട്ട് ടിവി വിതരണം ചെയ്തു. പ്രധാന അധ്യാപിക ഗീത ടീച്ചര്‍ ക്ക് മുസ്തഫ പുള്ളിശ്ശേരി ഹംസ തെങ്ങിലാന്‍ എന്നിവര്‍ കൈമാറി. പതിനാറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായ ഉബൈദ് വെട്ടിയാടന്‍,ഫൈസല്‍ കാരാടന്‍, ബഷീര്‍ പുള്ളിശ്ശേരി, റഷീദ് വി , ശ്രീധരന്‍ കെ, ബാബു എം എന്നിവര്‍ സംബന്ധിച്ചു . വിദ്യാര്‍ത്ഥികളും പിടിഎ അംഗങ്ങളും കമ്മിറ്റിക്ക് നന്ദിഅറിയിച്ചു....
Accident

നിർത്തിയിട്ട പിക്കപ്പ്‌ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു

വേങ്ങര : റോഡിൽ നിർത്തിയിട്ട കോഴി ലോഡുമായി വന്ന പിക്കപ്പ് ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ച് 18 കാരൻ മരിച്ചു. ഊരകം കീഴ്മുറി സ്വദേശി യും ബാറ്ററി ഷോപ്പ് നടത്തുന്ന ആളുമായ കാപ്പിൽ കുണ്ട് അമ്മുക്കിനി പാടത്ത് ശ്രീകുമാർ എന്ന കുട്ടന്റെ മകൻ ഗൗരി പ്രസാദ് (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിക്ക് ഊരകം പുത്തൻ പീടിക യിൽ വെച്ചാണ് അപകടം. പിക്കപ്പ് റോഡിൽ നിർത്തി കോഴി ലോഡ് ഇറ ക്കുന്നതിനിടെ , മലപ്പുറം ഭാഗത്ത് നിന്ന് വേങ്ങര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ ഇടിക്കുക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു....
Obituary

മുട്ടിച്ചിറ പള്ളി മുൻ സെക്രട്ടറി കൈതകത്ത് അലവി ഹാജി അന്തരിച്ചു

തലപ്പാറ :മുട്ടിച്ചിറ മഹല്ല് സ്വദേശിയും മത രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന കൈതകത്ത് അലവി ഹാജി ( 71) നിര്യാതനായി മൂന്നിയൂർ മുട്ടിച്ചിറ ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറിയും പത്തൊമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു. തലപ്പാറ ഇസ്സത്തുൽ ഇസ്ലാം മദ്രസ ,മുട്ടിച്ചിറ ഇർഷാദുസ്സിബ് യാൻ മദ്രസ എന്നിവയുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ജനാസ നിസ്കാരം ഇന്ന് (ബുധൻ) രാവിലെ പത്ത് മണിക്ക് മുട്ടിച്ചിറ ജുമാഅത്ത് പള്ളിയിൽ ഭാര്യ ആയിഷ. മക്കൾ: നസീർ ,അനസ് ,അൻസാരി,ഷാഫി,സൽമാൻ ഫാരിസ് ,അസ്മാബി,സമീറ കുന്നുംപുറം , സുനൈനത്ത്മരുമക്കൾ സുൽഫത്ത് ചെമ്മാട് , ഫസില കച്ചേരിപടിസമീറ , ഹംനാ ഷെറിൽ പടിക്കൽ, ഫൈസൽ കൂഫഫൈസൽ കുളപ്പുറം,സൈനൂൽആബിദ് കൊടിഞ്ഞി...
Local news

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം : ഓറിയന്റെല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാതല അവാര്‍ഡ് തിളക്കം

തിരൂരങ്ങാടി: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കെ ഡിസ്‌ക്, സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്രപഥത്തില്‍ തിരൂരങ്ങാടി ഓറിയന്റെല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ ജില്ലതല ജേതാക്കളായി. പത്താം ക്ലാസില്‍ പഠിക്കുന്ന ശാസ്ത്രപ്രതിഭകളായ എന്‍.പി. അന്‍ഷിദ, ആയിശ ഫെല്ല എന്നിവരാണ് നേട്ടത്തിനര്‍ഹരായത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കെ ഡിസ്‌കിന്റെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലാണ് ആശയം അവതരിപ്പിച്ചത്. വിജയികള്‍ക്ക് 25,000 രൂപയു ടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. സ്‌കൂളിലെ വൈ.ഐ.പി. ക്ലബ് കണ്‍വീനര്‍ ഡോ: ടി.പി. റാഷിദ് മാസ്റ്ററാണ് വിദ്യാര്‍ ഥികള്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നത്. സ്‌കൂള്‍ മാനേജര്‍ എം.കെ. ബാവ, പ്രിന്‍സിപ്പല്‍ ഒ.ഷൗക്കത്തലി, പ്രധാനധ്യാപകന്‍ കെ.കെ. ഉസ്മാന്‍ കൊടിയത്തൂര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ടി. അബ്...
Information

തദ്ദേശ തിരഞ്ഞെടുപ്പ്: പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും 

ആഗസ്റ്റ്  7  വരെ പട്ടികയില്‍ പേര് ചേര്‍ക്കാം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്.  2024ൽ സംക്ഷിപ്ത പുതുക്കൽ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.2020ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കൽ നടത്തിയിരുന്നു. 2023 ഒക്ടോബറിലെ കരടിൽ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയിൽ പുതുത...
Job

വള്ളിക്കുന്ന് കുടുംബരോഗ്യ കേന്ദ്രത്തിൽ നിയമനം

വള്ളിക്കുന്ന് : അത്താണിക്കൽ കൂടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്‌ടർ, ഫാർമസിസ്റ്റ് ഗ്രേഡ് 2 എന്നീ തസ്‌തികകളിലേക്കുള്ള നിയമനം നടത്തുന്നു. കൂടികാഴ്ച്ച 23/07/2025 നു ബുധനാഴ്‌ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസിൽ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവർ അസ്സൽ രേഖകളും പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. യോഗ്യത: മെഡിക്കൽ ഓഫീസർ ഗവൺമെന്റ് അഗികൃത MBBS, കേരള മെഡിക്കൽ കൌൺസിൽ രജിസ്ട്രേഷൻ ഫാർമസിസ്റ്റ് ഗ്രേഡ് 2 ഗവൺമെന്റ് അഗീകൃത Bpharm / D pharm കേരള ഫാർമസി കൌൺസിൽ രജിസ്ട്രേഷൻ...
Local news

തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. 60 നിക്ഷേപകരടക്കം 82 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ വ്യവസായി കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ലേബര്‍ വകുപ്പ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, ജി.എസ്.ടി തുടങ്ങിയ വകുപ്പുകളില്‍ ഉദ്യോഗസ്ഥ പ്രതിനിധികളുമായി സംരംഭകര്‍ സംവദിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് തുടങ്ങിയ ബാങ്ക് പ്രതിനിധികളുമായി സംരംഭങ്ങളുടെ പ്രൊജക്ടുകള്‍ക്ക് ബാങ്ക് സഹായത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു. ...
Local news

കുടുംബശ്രീയുടെ മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

വേങ്ങര : ഊരകം എം.യു.എച്ച്. എസ്. സ്‌കൂളില്‍ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര്‍ സെന്റര്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്നില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി ഐറ്റങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം സ്‌കൂളുകള്‍ക്കുള്ളില്‍ തന്നെ ലഭ്യമാക്കുക, കുട്ടികള്‍ പുറത്തുനിന്നുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരിപദാര്‍ത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ തടയുക, കുടുംബശ്രീ സംരംഭകര്‍ക്ക് ഉപജീവനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.ഡി.എസ് പ്രസിഡന്റ് കെ.സി. സജിനി, പി. നിഷി, പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ കോയ തങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, സ്‌കൂള്‍ എച്ച്.എം കെ. അബ്ദുള്‍ റഷീദ്, കുടുംബശ്രീ ജില്ലാ പ്രേ...
Other

സമസ്ത സെന്റിനറി മുഅല്ലിം അവാർഡ് കൊടിഞ്ഞി ഹസൻ മുസ്ലിയാർക്ക്

തിരൂരങ്ങാടി: സമസ്ത സെൻ്റിനറി മുഅല്ലിം അവാർഡ് പി ടി ഹസൻ മുസ്ലിയാർക്ക്. സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ തുടക്കം മുതൽ സേവന രംഗത്തുള്ള മദ്റസാധ്യാപകർക്ക് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് .ജെ .എം) നൽകുന്ന അവാർഡിനാണ് കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയായ പാണർ തൊടിക ഹസൻ മുസ്ലിയാർ അർഹനായത്. കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായ ഹയർ സെക്കണ്ടറി മദ്റസ അധ്യാപകനാണ്. 40 വർഷത്തിലേറെയായി ഹസൻ മുസ്ലിയാർ മദ്റസാധ്യാപന രംഗത്ത് പ്രവർത്തിക്കുന്നു. ജൂലെെ 22 ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന മുഅല്ലിം സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും....
Crime

കരിപ്പൂരിൽ കോടിക്കണക്കിന് രൂപയുടെ എംഡിഎംഎ യുമായി യുവതിയും മുന്നിയൂർ സ്വദേശികളും പിടിയിൽ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഒമാനിൽ നിന്ന് എത്തിയ യുവതിയിൽ നിന്ന് ഏകദേശം ഒരു കിലോ എംഡിഎംഎ കരിപ്പൂർ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സൂര്യ ( 31)യാണ് വിമാനത്താവളത്തിന് പുറത്ത് പിക്കിംഗ് പോയിന്‍റിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ലഹരി മരുന്നുമായി എയർ ഇന്ത്യ എക്‌സ്പ്രസിലാണ് (IX 338) സൂര്യ ഞായറാഴ്ച 8 മണിക്ക് നാട്ടിലെത്തിയത്.സൂര്യ കഴിഞ്ഞ പതിനാറാം തീയതിയാണ് ഒമാനിലേക്ക് ജോലിക്കായി പോയത് തിരികെ നാല് ദിവസം കൊണ്ട് നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. തിരൂരങ്ങാടി ടുഡേ ചോക്ലേറ്റ് പാക്കറ്റുകളും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് 9.30 മണിയോടെ സൂര്യ പുറത്ത് എത്തിയെങ്കിലും, ഇന്‍റലിജന്‍സിന്‍റെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ എയര്‍പോര്‍ട്ട് ഇന്‍റലിജന്‍സ് സ്ക്വാഡും കരിപ്പൂർ പൊലീസും സൂര്യയെ നിരീക്ഷിച്ച് പുറത്തുണ്ടായിരുന്നു. യ...
Obituary

ഷാർജയിൽ വീണ്ടും മലയാളി യുവതിയുടെ ആത്‍മഹത്യ, മരണത്തിൽ ദുരൂഹത

ഷാർജ: യുവതിയും കുഞ്ഞും മരിച്ചതിന്റെ ആഘാതം മാറും മുമ്പ് വീണ്ടും മറ്റൊരു മലയാളി യുവതി കൂടി ആത്‍മഹത്യ ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയെയാണ് ഇന്നലെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതും ഭർതൃ പീഡനം കാരണം കൊണ്ട് തന്നെയാണ് എന്നറിയുന്നത്. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന' ത്തിൽ അതുല്യ ശേഖറി(30)നെയാണ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച‌ പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്‌ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോൺട്രാക്‌ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരു...
Education

കിക്മ: എം.ബി.എ സീറ്റ് ഒഴിവ്

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് (കിക്മ) മാനേജ്മെന്റില്‍ എം.ബി.എ 2025-27 ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ലോജിസ്റ്റിക്സ് , ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണവും എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍/യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 ന് രാവിലെ 10 ന് കോളേജ് ക്യ...
Accident

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി പുറത്തേക്ക് തെറിച്ചുവീണു

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി തെറിച്ചു റോഡിലേക്ക് വീണു. കുണ്ടൂർ അത്താണിക്കൽ വെച്ചാണ് സംഭവം. തെയ്യാല ഭാഗത്തേക്ക് കുടുംബ സമേതം പോകുന്ന ഓട്ടോയിൽ നിന്നാണ് കുട്ടി വീണത്. ഇന്നലെ ഉച്ചയ്ക്ക്1.30 നാണ് സംഭവം. വലിയ പാസഞ്ചർ ഓട്ടോയുടെ പിറകിൽ നിന്ന് ഡോർ തനിയെ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട, റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുകയായിരുന്ന യുവാവ് ഓടിയെത്തി റോഡിൽ നിന്നും കുട്ടിയെ എടുക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന 2 വിദ്യാർത്ഥി കളും ഇറങ്ങി വന്നു. കുട്ടിയുടെ തലയിൽ മുറിവേറ്റതായി നാട്ടുകാർ പറഞ്ഞു. വീഡിയോ https://www.facebook.com/share/v/1CYBareMBq/...
Local news

ലഹരി മരുന്ന് ഉപയോഗ വിപത്തുകള്‍ ; കെ.എസ്.എസ്.പി.യു ലഘുലേഖ വിതരണം ചെയ്തു

തിരൂരങ്ങാടി : ലഹരി മരുന്ന് ഉപയോഗ വിപത്തുകളെ കുറിച്ച് കെ എസ് എസ് പി യു തിരൂരങ്ങാടി യുണിറ്റ് തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു. പി ശ്രീധരന്‍ നായര്‍ക്ക് ലഘു ലേഖ നല്‍കി കൊണ്ട് തൃക്കുളം കൃഷ്ണന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ഐ അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സെക്രട്ടറി കെ യു അനില്‍കുമാര്‍ സ്വാഗതവും വി ഭാസ്‌കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു....
Local news

ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ “സാഹസ്” കേരള യാത്രയ്ക്ക് ചെമ്മാട് വെച്ച് സ്വീകരണം നല്‍കി

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ "സാഹസ്" കേരള യാത്രയ്ക്ക് തൃക്കുളം മണ്ഡലത്തിൽ ചെമ്മാട് വെച്ച് മണ്ഡലം പ്രസിഡൻ്റ് വി.വി അബുവിൻ്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നതാനായ നേതാവുമായ ഉമ്മൻചാണ്ടിയുടെയും, ഈ അടുത്ത ദിവസം അന്തരിച്ച മുൻ കെപിസിസി പ്രസിഡൻ്റ് സി.വി പത്മരാജൻ്റെയും ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആബിദ താണിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗം അഡ്വ. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. അനുസ്മരണ യോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മിനിമോൾ , ലക്ഷ്മി , ആമിനമോൾ, ജില്ലാ പ്രസിഡൻ്റ് ഷഹർബാൻ , ജില്ലാ ജനറൽ സെക്രട്ടറി സി.പി സുഹ്റാബി , ബ്ലോക്ക് പ്രസിഡൻറ് സോനാ രതീഷ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ വെന്നിയൂർ , തൃക്കുളം മണ്ഡലം പ...
Accident, Local news

വെളിമുക്കില്‍ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് തൃശൂർ ഹൈവേ വെളിമുക്കിൽ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ ആളാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ തലക്കടത്തൂര്‍ പറനേക്കാട് നഗരിയിലെ ചുള്ളിയില്‍ ജയന്‍ (54) ആണ് മരിച്ചത്. ഒഴുര്‍ വെള്ളച്ചാല്‍ സ്വദേശി ചിന്നന്‍ ആണ് പരിക്കേറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ : ജാനു, മക്കൾ: ജിംഷി, ജിഷ....
Local news

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

തിരൂരങ്ങാടി : കേരളാ എൻ.ജി.ഒ അസോസിയേഷൻ തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി NGO അസോസിയേഷൻ ജില്ലാ ജോയൻ്റ് സെക്രട്ടറി കെ.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി.പി. നിജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയൻ്റ് സെക്രട്ടറി പി. ബിനേഷ് അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ ഫോറം ജില്ലാ ജോയൻ്റ് കൺവീനർ പി.പ്രജിത, ജ്യോതി, അപർണ , സ്വപ്ന, മധു പാണാട്ട്, രാജീവ് വി, നവീൻ യു , വിജയ കൃഷ്ണൻ എം. , ബിജു മോൻ എം.ഡി, പ്രദീപ് കുമാർ, കെ.എം. സുഗതൻ, വിനേഷ് വാക്കലാരി, സുബിൻ ജോസഫ്, സജിത് കുമാർ, പ്രജോഷ് , രഞ്ജിത്ത് ടി.എൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി അഫ്ത്താബ് ഖാൻ സ്വാഗതവും ട്രഷറർ ജഗ്ജീവൻ പി. നന്ദിയും രേഖപ്പെടുത്തി...
Local news

ബയോ ടക്നോളജി പുതിയ സമീപനം ; പി എസ് എം ഒ കോളേജിൽ ഏകദിന ശില്പ ശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ 'പി എസ് . എം ഒ ബോട്ടണി ഡിപ്പാർട്ടുമെൻ്റ് സഹകരണത്തോടെ ഹയർസെക്കൻ്ററി ബോട്ടണി അധ്യാപകർക്ക് തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ബയോ ടക്നോളജി പുതിയ സമീപനം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു . ശില്പശാലയിൽ ഡോ: കെ അസീസ് , ജിംസൺ തോമസ് എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി . പരിപാടിയുടെ ഉദ്ഘാടനം പി.എസ് ഒ കോളേജ് പ്രിൻസിപ്പൽ ലെഫറ്റൻ്റ് ഡോ: നിസാമുദ്ദീൻ' നിർവഹിച്ചു . എം ബി.ടി എ പ്രസിരണ്ട് പ്രകാശ് എം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒ ഷൗക്കത്തലി, ഡോ: മുഹമ്മദ് അനസ് , ഡോ. സമീന, മനോജ് ജോസ്, ജാഫർ പുതുക്കുടി ഷാം കെ. എന്നിവർ പ്രസംഗിച്ചു എം ബി ടി എ . സെക്രട്ടറി റീന എൻ സ്വാഗതവും അജു കുമാർ നന്ദിയും പറഞ്ഞു...
Local news

കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥിക്ക് ടാബ് നൽകി ഡിജിറ്റൽ വായനാസൗകര്യമൊരുക്കി യൂണിറ്റി ഫൗണ്ടേഷൻ

തിരൂരങ്ങാടി: കാഴ്ച പരിമിതിയുള്ള ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ സ്കൂളിലെ ഹെഡ്മാസ്റ്ററും, സ്പെഷൽ എജ്യൂക്കേറ്റർ അധ്യാപിക വനജ ടീച്ചറും യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് കുട്ടിയുടെ അവസ്ഥ ബോധ്യപ്പെടുത്തിയതിൻ്റെ ഫലമായി യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകർ കുട്ടിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനായി ഡിജിറ്റൽ വായന സൗകര്യം ഒരുക്കിക്കൊണ്ട് പുതിയ ടാബ് ഇന്ന് സ്കൂളിലെത്തി പ്രധാനധ്യാപകൻ ഉസ്മാൻ മാസ്റ്റർക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൾ ഒ. ഷൗക്കത്ത് മാസ്റ്റർ, യുണിറ്റി ഫൗണ്ടേഷൻ ഭാരവാഹികൾ, ഇസ് മാഇൽ കൂളത്ത്, ഫൈസൽ സമീൽ, അമർ മനരിക്കൽ, മുനീർ കൂർമത്ത്, ഇസ്ഹാഖ് തോട്ടുങ്ങൽ, ടി.മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി.അലവി മാസ്റ്റർ എന്നിവർ പങ്കെടുത്തു....
Local news

അലിഫ് അറബിക് ടാലൻ്റ് പരീക്ഷ സംഘടിപ്പിച്ചു

തിരൂരങ്ങാടി: സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് )ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലൻ്റ് പരീക്ഷ തൃക്കുളം ഗവ:ഹൈസ്ക്കൂളിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ വനിതാവിംഗ് കൺവീനർ കെ.കെ. ഹബീബ ടീച്ചർ മെന്നിയൂർ നിർച്ചഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും മുനിസിപ്പൽ കൗൺസിലർ മുസ്തഫ പാലത്ത് നിർവ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ഭാഷാസമര അനുസ്മരണ പ്രഭാഷണം പി.പി.അബ്ദുൽ നാസർ മാസ്റ്റർ മൂന്നിയൂർ നടത്തി. സബ്ജില്ലാ പ്രസിഡണ്ട് ടി.പി.മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസജില്ല പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ, സബ്ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ, മുഹമ്മദ് റനീഷ് പാലത്തിങ്ങൽ, ഹഫ്സത്ത് ടീച്ചർ പാറക്കടവ്, ഷിഫാസ് ചേലേമ്പ്ര ,ഉമ്മുകുൽസു ടീച്ചർ, മുസ്തഫ അബൂബക...
Other

വെള്ളം കൊരുന്നതിനിടയിൽ സ്വർണാഭരണം കിണറ്റിൽ വീണു, കെ ഇ ടി പ്രവർത്തകർ എടുത്തു നൽകി

എആർ നഗർ : വെള്ളം കോരുന്നതിനിടയിൽ പഞ്ചായത്ത് കിണറ്റിൽ വീണ സ്വർണാഭരണം കേരള എമർജൻസി ടീം (കെ ഇ ടി) പ്രവർത്തകർ കിണറ്റിലിറങ്ങി എടുത്തു നൽകി. കൊളപ്പുറം ഇരുമ്പു ചോല പൊതു കിണറ്റിൽ ആണ് സംഭവം. സമീപത്തെ യുവതി വെള്ളം കോരുന്നതിനിടയിൽ കൈ ചെയിൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് കെ ഇ ടി പ്രവർത്തകർ കിണറ്റിലിറങ്ങി സ്വർണാഭരണം എടുത്തു നൽകി. KET പ്രവർത്തകരായ അർഷാദ് ആഷിക്ക് കാച്ചടി എന്നവർ കിണറ്റിൽ ഇറങ്ങി. സിവിൽ ഡിഫൻസ് അംഗവും KET രക്ഷാധികാരിയുമായ അഷ്റഫ് കൊളപ്പുറം, KET മെമ്പർമാരായ ഷെഫീഖ് ചോലക്കുണ്ടന്‍, ശറഫു കൊടിമരം, ഇസ്മായിൽ, ഫൈസൽ താണിക്കൽ എന്നിവർ നേതൃത്വം നൽകി....
Local news

തിരൂരങ്ങാടി വ്യാപാരി വ്യവസായി ഏകോപനസമിതി വാര്‍ഷിക സംഗമം നടന്നു

തിരൂരങ്ങാടി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാര്‍ഷിക ജനറല്‍ബോഡിയോഗം മെമ്പര്‍മാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി പുഴിക്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസം നേടിയ മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് മെമെന്റയും, ക്യാഷ് പ്രൈസും, ഗിഫ്റ്റുകളും വിതരണം ചെയ്തു. കൂടാതെ കേരള ലളിത അക്കാദമി ഫോട്ടോഗ്രാഫ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയ ബഷീര്‍ കാടേരിക്ക് മൊമന്റേയും, തിരൂരങ്ങാടിയുടെ സ്വന്തം റഫി & പിന്നണി ഗായകന്‍ കെ.ടി അബ്ദുല്‍ഹഖിന് ഷാളും, ഫലകവും നല്‍കി ആദരിച്ചു. ചടങ്ങില്‍ തിരൂരങ്ങാടി യൂണിറ്റ് പ്രസിഡന്റ് ഉമ്മര്‍ അറഫാ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി യൂണിറ്റ് ജനറല്‍ സെക്രട്ടറി കാരാടന്‍ അബ്ദുല്‍ കലാം കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അന്‍വര്‍ മേലെവീട്ടില്‍ വരവ് ചെല...
Obituary

പൊന്നാനിയിൽ മീൻ പിടിക്കാൻ പോയ വെള്ളിയാമ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

പൊന്നാനി : കടലിൽ വല വീശാൻ വന്ന നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാംമ്പുറം സ്വദേശി പനയത്തിൽ ആലിഹാജിയുടെ മകൻ ഹംസ (62) ആണ് മരിച്ചത്. പൊന്നാനി മുല്ല റോഡ് പരിസരത്ത് വലവീശുന്നതിനിടെ കടൽക്കരയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.ഹംസയും, മറ്റു രണ്ടു സുഹൃത്തുക്കളും പൊന്നാനി കടപ്പുറത്ത് വല വീശാൻ എത്തിയതായിരുന്നു. ഇതിനിടെ ഹംസ കുഴഞ്ഞു വീഴുകയായിരിന്നു. ഉടൻ പ്രദേശ വാസികൾ ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: മൈമൂന. മക്കൾ: നൗഫൽ, നസീമ, ലുബ്ന, ദിൽസാന. ജംഷീറ. സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ് കുട്ടി, ,സെമീർ, ഖദീജ,റംല, ഫൗസിയ. ഖബറടക്കം നന്നമ്പ്ര പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....
Local news

വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുസ്ലിം ലീഗ്

വള്ളിക്കുന്ന് പഞ്ചായത്തിന്റെ അനാസ്ഥക്കും കെടുകാര്യസ്ഥതക്കും എതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചു. ജല്‍ ജീവന്‍ ഉടന്‍ പൂര്‍ത്തീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, തീരെ പരിപാലന നിയമം, പഞ്ചായത്തിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുക, പരപ്പല്‍ ബീച്ചില്‍ ഭിത്തിയും റോഡും നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചത്. പരിപാടി എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നിസാര്‍ കുന്നുമ്മല്‍ അധ്യക്ഷനായി. കെ പി മുഹമ്മദ് മാസ്റ്റര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ പി ആസിഫ് മഷ്ഹൂദ്, വി കെ ബാപ്പു ഹാജി, പി പി അബൂബക്കര്‍, എ പി ഹനീഫ, വി പി അബൂബക്കര്‍, റസാക്ക് കൊടക്കാട്, സത്താര്‍ ആനങ്ങാടി, എ. സെയ്തലവി കോയ, എം പി സു...
Local news

കൊളപ്പുറം റോഡിലെ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിന് അറുതി വരുത്തി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ

വേങ്ങര : മണ്ഡലത്തിലെ എ ആര്‍ നഗര്‍ കൊളപ്പുറം സൗത്തില്‍ റോഡിലെ വെള്ളക്കെട്ടില്‍ ദുരിതമനുഭവിക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസമായി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ. വെള്ളക്കെട്ട് മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചു കൊണ്ടിരുന്നത്. ഇതിന് പരിഹാരമായാണ് ഡിവൈഎഫ്‌ഐ കൂട്ടാഴ്മ കൊളപ്പുറം സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടവഴി ഒരുക്കിയത്. പരപ്പനങ്ങാടി - നാടുകാണി സംസ്ഥാന പാത കടന്നു പോകുന്ന കൊളപ്പുറം ഹൈസ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട് കാരണം വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും നടന്നു യാത്രചെയ്യുന്നതിനും ഗതാഗത തടസവും നേരിട്ടിരുന്നു. യാത്രാസൗകര്യം ദുസഹമായ സാഹചര്യത്തില്‍ ആണ് ഡിവൈഎഫ്‌ഐ കൂട്ടാഴ്മ കൊളപ്പുറം സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ റോഡ് സൈഡ് കെട്ടി ഉയര്‍ത്തി നടവഴി നിര്‍മ്മിച്ചത്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി എം വി ദ്രിജേഷ്‌ന്റെയും പ്രസിഡന്റ് അബ്ദുള്...
Accident

പരപ്പനങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഐ ടി ഐ വിദ്യാർത്ഥി മരിച്ചു

പരപ്പനങ്ങാടി : ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പുത്തൻ പീടിക സ്വദേശി കറുത്തേടത്ത് മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് ഫവാസ് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കടലുണ്ടി നഗരം സ്വദേശി കുന്നുമ്മൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ സൽമാനുൽ ഫാരിസിൻ (19) പരിക്കേറ്റു. ഇരുവരും പരപ്പനങ്ങാടി ഐ ടി ഐ വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കരിങ്കല്ലത്താണിയിൽ വെച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം പാലത്തിങ്ങൽ ഭാഗത്ത് പോയി കോളേജിലേക്ക് തിരിച്ചു വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയാരുന്നു. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് യു ടെൻ ചെയ്തതിൽ ഇരു ബൈക്കുകളും കൂട്ടിയിടിക്കുകയിരുന്നു എന്ന് സൽമനുൽ ഫാരിസ് പറഞ്ഞു. ഫവാസ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. തിരൂരങ്ങാടി ടുഡേ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/CfrScS...
Crime

10 ലക്ഷം രൂപയുമായി വേങ്ങര സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

തിരൂരങ്ങാടി : കുഴൽപ്പണവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ വാഹന പരിശോധന യിൽ രേഖകളില്ലാത്ത 10,38500 രൂപയുമായി ഒരാൾ പിടിയിൽ. വേങ്ങര സ്വദേശി തുമ്പിതൊടിക അബ്ദുൽ മജീദ് (38) ആണ് പിടിയിലായത്. എ ആർ നഗർ കൊടുവായൂരിൽ ഓട്ടോയുമായി പോകുമ്പോഴാണ് പിടിയിലായത്. വിതരണത്തിന് കൊണ്ടു പോകുകയായിരുന്ന കുഴൽപ്പണം ആണെന്ന് പോലീസ് പറഞ്ഞു. എസ് ഐ . കെ.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്....
Local news

കക്കാട് – തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു

തിരൂരങ്ങാടി : കക്കാട് - തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു വെള്ളം ഒഴുകി പോകുന്നതിന് ഡ്രൈനേജ് നിർമ്മാണം പുരോഗമിക്കുന്നു കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ച 74 ലക്ഷം രൂപയുടെ പ്രവർത്തികളാണ് നടന്നുവരുന്നത് നഗരസഭ റോഡിലൂടെ ഡ്രൈനേജ് നിർമ്മിക്കുവാൻ നഗരസഭ അനുമതി നൽകിയതോടെയാണ് ഡ്രൈനേജ് നിർമ്മാണം നേരത്തെ തുടങ്ങിയത്. നിർമ്മാണത്തിന് എംഎൽഎ ഫണ്ടിൽ 10 ലക്ഷം രൂപ അനുവദിച്ചത് ആശ്വാസമായി, പരപ്പനങ്ങാടി നാടുകാണി പാതയിലെ ഡ്രെയിനേജ് ഔട്ട് ലെറ്റ് കൂടിയാണിത്, നഗരസഭ പൂങ്ങാട്ട് റോഡിലെ ഡ്രൈനേജ് പൂർത്തിയാകുന്നതോടെ വെള്ളക്കെട്ട് ഒഴിവാകും. പ്രവർത്തി ഉടൻ പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച കെ പി മജീദ് എംഎൽഎ പറഞ്ഞു റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുളവാക്കിയായിരുന്നു, നഗരസഭാ വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ സമീർ വലിയാട്...
Local news

ജെബി മേത്തര്‍ എംപിയുടെ മഹിളാ സാഹസിന് നാളെ വെന്നിയൂരില്‍ സ്വീകരണം

തിരൂരങ്ങാടി ; മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് നാളെ വെന്നിയൂരില്‍ സ്വീകരണം നല്‍കും. തിരൂരങ്ങാടി മണ്ഡലം മഹിളാ കണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, രമ്യാ ഹരിദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും....
error: Content is protected !!