കൊളപ്പുറത്ത് സാനിറ്ററി കടയിൽ മോഷണം, മോഷ്ടാവിന്റ ദൃശ്യം സി സി ടി വിയിൽ
എ.ആർ നഗർ: കൊളപ്പുറത്ത് കാടേങ്ങൽ സാനിറ്ററി ഹൗസ്സിലാണ് മോഷണം നടന്നത്. പിൻവശത്തെ വാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. വാട്ടർ ടാപ്പ്, കോപ്പർ, ഫാൻ എന്നിവ കവർന്നിട്ടുണ്ട്. മോഷണം നടന്നത് അറിയാതിരിക്കാൻ പെട്ടി അവിടെ തന്നെ വെച്ചിരിക്കുകയാണ്. സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കാടേങ്ങൽ അബ്ദുല്ഖാദരിന്റേത് ആണ് കട....