ടൂറിസം മേഖലയില്‍ ആസൂത്രിതമായ പദ്ധതികള്‍ നടപ്പാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്
താനൂര്‍ : കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളില്‍ തളരാതെ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് തയ്യാറാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ സ്പോര്‍ട്സ്, വഖഫ്, റെയില്‍വേ വകുപ്പുമന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ തീരദേശമേഖലയില്‍ വലിയതോതിലുള്ള ടൂറിസം സാധ്യതകള്‍ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങള്‍ കൂടി ഒട്ടുംപുറം തൂവല്‍തീരത്ത് ഒരുക്കുമെന്നും മൂന്നു വര്‍ഷത്തിനകം ജില്ലയിലെ മികച്...