Friday, June 5

Tag: transgender

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ പേരുകളില്ല : പുതിയ ഉത്തരവിറക്കി ഹൈക്കോടതി
Kerala

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ പേരുകളില്ല : പുതിയ ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി : കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ പേരുകള്‍ക്ക് പകരം പുത്തന്‍ ഉത്തരവുമായി ഹൈക്കോടതി. 'അച്ഛന്‍', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'മാതാപിതാക്കള്‍' എന്ന് ചേര്‍ക്കാനാണ് ഉത്തരവ്. 'അച്ഛന്‍', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'മാതാപിതാക്കള്‍' എന്ന് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് വിധി. അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുത്തരവ്. അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്നെഴുതി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു....
Crime

വീടിനു മുന്നില്‍ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തു ; ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി 45കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പാലക്കാട് : വീടിനു മുന്നില്‍ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്ത 45കാരനെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് ഒലവക്കോട് ആണ് സംഭവം. വരിത്തോട് സ്വദേശി ശെന്തിള്‍കുമാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ശെന്തിള്‍കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്നുകിടന്ന ശെന്തിള്‍കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്....
Information

ആദ്യ ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പരാതിയുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ

തൃശ്ശൂര്‍: ആത്മഹത്യ ചെയ്ത ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയില്‍ പരാതിയുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തി. ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കും എതിരെ നടന്ന സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ട്രാന്‍സ് വുമണ്‍ റിഷാന ഐഷുവുമായുള്ള വിവാഹം. റിഷാന ഐശുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് പ്രവീണിനെ തളര...
error: Content is protected !!